പ്രളയ ദുരന്തം: ഭക്ഷ്യ വസ്തുക്കള്‍ സമാഹരിച്ച് കേസരി സേവ ട്രസ്റ്റ്

കാസര്‍കോട്: വയനാട് പ്രളയ ബാധിത പ്രദേശത്തേക്ക് കേസരി സേവ ട്രസ്റ്റ് സമാഹരിച്ച ഭക്ഷ്യ വസ്തുക്കള്‍ ആര്‍ എസ് എസ് താലൂക്ക് സംഘ ചാലക്ക് ദിനേശ് മടപ്പുര ഫ്‌ലാഗ് ഓഫ് ചെയ്തു. അരി മുതല്‍ മരുന്ന് ഉള്‍പ്പെടയുള്ള സാധനങ്ങളാണ് കേസരി സേവ ട്രസ്റ്റ് സമാഹരിച്ചത്. കേസരി സേവ ട്രസ്റ്റ് പ്രവര്‍ത്തകരായ പി.ആര്‍ സുനില്‍, കീര്‍ത്തന്‍ ജെ കുഡ്ലു, കമലേഷ് കണ്ണാരത്ത് എന്നിവര്‍ സന്നിഹിതരായി.

കാസര്‍കോടിന്റെ മണ്ണില്‍ നിന്ന് കേസരി സേവ ട്രസ്റ്റിന്റെ കീഴില്‍ വയനാട്ടിലെ ദുരിത ബാധിതര്‍ക്കായി സമാഹരിച്ച സാധനങ്ങള്‍ വയനാട് സേവ ഭാരതിക്ക് കൈമാറി. ആര്‍.എസ്.എസ് താലൂക്ക് സംഘചാലക് പരമേശ്വര്‍ ജി സാധനങ്ങള്‍ ഏറ്റു വാങ്ങി. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഖില്‍ പ്രേം സി താലൂക്ക് ശാരിരിക് പ്രമുഖ് പ്രദീപ് സുനില്‍ തുടങ്ങിയവര്‍ സന്നിഹിതരായി ഇന്ന് രാവിലെ കാസര്‍കോടി ല്‍ നിന്നും ആര്‍.എസ്.എസ് താലുക്ക് സംഘ ചാലക് ശ്രി ദിനേശ് മടപ്പുര യാത്രയാക്കുകയാരുന്നു.

 

KCN

more recommended stories