തമിഴ്നാട് സ്വദേശിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു: യുവാവ് അറസ്റ്റില്‍

കാസര്‍കോട്: മദ്യലഹരിയിലുണ്ടായ വാക്കേറ്റത്തിനിടെ തമിഴ്നാട് സ്വദേശിയായ മേസ്ത്രിയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ കൂടെ ജോലിചെയ്യുന്ന യുവാവ് അറസ്റ്റില്‍. തളങ്കരയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന തമിഴ്നാട് ശങ്കരപുരം പിള്ളയാര്‍ കോവില്‍ സ്ട്രീറ്റില്‍ ഐനാര്‍ (38) ആണ് അറസ്റ്റിലായത്. തമിഴ്നാട് സ്വദേശിയായ മേസ്ത്രി ശങ്കരനാ (42)ണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ശങ്കരന്‍ മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലാണ്. 19ന് ഉച്ചക്ക് രണ്ടരയോടെ കാസര്‍കോട് വെയര്‍ ഹൗസിന് സമീപം വെച്ചാണ് സംഭവം.

മദ്യലഹരിയിലുണ്ടായ വാക്കേറ്റത്തിനിടെ ഐനാറും കുമാര്‍ എന്നയാളും ചേര്‍ന്ന് ശങ്കരനെ കുത്തിപ്പരിക്കേല്‍പിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസാണ് ശങ്കരനെ ആസ്പത്രിയിലെത്തിച്ചത്. കുമാറിനെ പൊലീസ് അന്വേഷിച്ചുവരികയാണ്. വധശ്രമത്തിനാണ് കേസ്.

KCN