പ്രളയക്കെടുതിക്കിരയായവര്‍ക്കു കൈത്താങ്ങേകാന്‍ കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയും സി.സി.എന്നും

നീലേശ്വരം :പ്രളയക്കെടുതിക്കിരയായവര്‍ക്കു കൈത്താങ്ങേകാന്‍കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയും സി.സി.എന്നും ചേര്‍ന്ന് ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി. കലക്ടര്‍ ഡോ.ഡി.സജിത്ത് ബാബു, എഡിഎം, എന്‍.ദേവിദാസ് എന്നിവര്‍ ചേര്‍ന്ന് തുക ഏറ്റുവാങ്ങി. സിഒഎ സംസ്ഥാന സെക്രട്ടറി കെ. സജീവ് കുമാര്‍, ജില്ലാ പ്രസിഡന്റ് എം.മനോജ് കുമാര്‍, സെക്രട്ടറി എം.ലോഹിതാക്ഷന്‍, വൈസ് പ്രസിഡന്റ് ശ്രീധരന്‍ വെള്ളച്ചാല്‍, മേഖലാ സെക്രട്ടറിമാരായ ഷിജു ചേടിറോഡ്, കെ.സുനില്‍കുമാര്‍ എന്നിവരാണ് തുക നല്‍കിയത്. കേബിള്‍ ഓപ്പറേറ്റര്‍മാര്‍ കേരളാ വിഷന്‍ ചാനല്‍ മുഖേന ഒരു കോടി രൂപ ദുരിതാശ്വാസ നിധിയിലേക്കു നല്‍കുന്നുണ്ട്. ഇതില്‍ 85 ലക്ഷം രൂപ ഇതിനകം മുഖ്യമന്ത്രിക്കു കൈമാറി. പ്ര ളയക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ച കേബിള്‍ ഓപ്പറേറ്റര്‍മാരെ സഹായിക്കാന്‍ രണ്ടു കോടി രൂപയുടെ സഹായനിധിയാണ് സിഒഎ സ്വരൂപിക്കുന്നത് ഇതിലേക്ക് 5 ലക്ഷം രൂപ ജില്ലയിലെ ഓപ്പറേറ്റര്‍മാരില്‍ നിന്നും പിരിച്ചെടുത്ത് നല്കാനും തീരുമാനിച്ചു.ആദ്യഗഢു ഒരു ലക്ഷം രൂപയുടെ ചെക്ക് ഇന്ന് കൈമാറി.സി.സി.എന്‍ ചെയര്‍മാന്‍ കെ.പ്രദീപ് കുമാര്‍ ജില്ലാ കമ്മിറ്റി അംഗങ്ങളും സംബന്ധിച്ചു

KCN

more recommended stories