മലാലയ്ക്ക് കുട്ടികളുടെ നൊബേല്‍ പുരസ്കാരത്തിന് നാമനിര്‍ദേശം

malalaതാലിബാന്റെ ആക്രമണത്തിന് ഇരയായ മലാല യൂസഫ്‌സായിക്ക് കുട്ടികളുടെ നൊബേല്‍ സമ്മാനം എന്നു വിശേഷിപ്പിക്കുന്ന വേള്‍ഡ് ചില്‍ഡ്രന്‍സ് പ്രൈസിന് നാമനിര്‍ദേശം ലഭിച്ചു.

പാകിസ്ഥാനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായി വാദിച്ചതിന്റെ പേരിലാണ് 2012 ഒക്ടോബറില്‍ താലിബാന്‍ മലാലയ്ക്ക് നേരെ വെടിയുതിര്‍ത്തത്. തുടര്‍ന്ന് ജീവിതത്തിലേക്ക് തിരികെ എത്തിയ മലാല പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും അവകാശത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെയ്ക്കുകയായിരുന്നു.

‘ മലാലയും ഒരു കുട്ടിയാണ്. പക്ഷേ അവള്‍ പാകിസ്ഥാനിലെ മാത്രമല്ല, ലോകത്തിലെ മുഴുവന്‍ പെണ്‍കുട്ടികളുടെയും വിദ്യാഭ്യാസ അവകാശത്തിനു വേണ്ടി ശബ്ദമുയര്‍ത്തുകയാണ് ചെയ്തത്.’ പുരസ്‌കാര ജൂറി അംഗമായ 15കാരന്‍ ലിവ് കെജല്‍ബര്‍ഗ് പറഞ്ഞു.

കുട്ടികളുടെ നൊബേലായ വേള്‍ഡ് ചില്‍ഡ്രന്‍സ് പ്രൈസ് 2000ലാണ് ആരംഭിച്ചത്. ലോകത്തെ 110 രാജ്യങ്ങളിലെ 60,000 സ്‌കൂളുകളില്‍ കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് വിദ്യാഭ്യാസ പരിപാടികളിലൂടെ ബോധവത്ക്കരിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

കഴിഞ്ഞ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിനായി പരിഗണിച്ചിരുന്ന മലാലയ്ക്ക് യൂറോപ്യന്‍ യൂണിയന്റെ മനുഷ്യാവകാശ പ്രവര്‍ത്തനത്തിനുള്ള സഖ്‌റോവ് പുരസ്‌കാരം ലഭിച്ചിരുന്നു.

KCN

more recommended stories