സൌദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ഉഭയ കക്ഷി ബന്ധം ശക്തിപ്പെടും

സൌദി അറേബ്യയില് കിരീടാവകാശി സുല്ത്താന് ബിന് അബ്ദുള് അസീസ് രാജകുമാരന്റെ നിര്യാണശേഷം ഉരുത്തിരിഞ്ഞുവന്ന ഭരണ രാഷ്ട്രീയ സാഹചര്യത്തെ അറബ് ലോകം ഏകെ ആകാംഷയോടെയാണ് ഉറ്റുനോക്കുന്നത്. ഭരണാധികാരി അബ്ദുല്ല രാജാവാണെങ്കിലും പുതിയ കിരീടാവകാശി നായിഫിന് ബിന് അബ്ദുള് അസീസ് രാജകുമാരന് ആണ് ദൈനംദിന ഭരണതീരുമാനങ്ങള് കൈ കൊള്ളുക. അബ്ദുല്ല രാജാവ് ചികിത്സാര്ത്ഥം വിദേശത്തായിരുന്നപ്പോള് തന്നെ നായിഫ് രാജകുമാരന് ഭരണ നിര് വ്വഹണം തുടങ്ങിയിരുന്നു. സൌദി അറേബ്യന്  ജനതയ്ക്കും

മധ്യ പൌരസ്ത്യദേശത്തിന് ആകെത്തന്നെയും തൃപ്തികരമാം വിധത്തിലാണ് നായിഫ് രാജകുമാരന് ഭരണം നടത്തിയത്. യു.എ.ഇ. , കുവൈറ്റ്, ബഹ്റൈന്, ഖത്തര് തുടങ്ങിയ ചെറു രാജ്യങ്ങളിലെ ഭരണാധികരാകള്ക്കും പ്രിയപ്പെട്ട വ്യക്തിത്വമാണത്. സൌദി അറേബ്യയെ ഒറ്റക്കെട്ടായി നിലനിര്ത്താനും ആദ്യാന്തര സംഘര്ഷങ്ങള് അവസാനിപ്പിക്കാനും നായിഫ് രാജകുമാരന് ആവിഷ്കരിച്ച തന്ത്രങ്ങള് വിജയം വരിക്കുകയുണ്ടായി. നിരവധി പരിഷ്കാരങ്ങള്ക്ക് അദ്ദേഹം നേതൃത്വം നല്കി. അതിലൊന്ന്, സ്ത്രീകള്ക്കും വോട്ടവകാശം എന്നതാണ്.

സൌദികള്ക്കിടയില് നിലവിലെ മന്ത്രിമാര്ക്കിടയില് ഏറെ സ്വാകാര്യനാണ് നായിഫ് രാജകുമാരന്. സൌദിയുടെ ചില ഭാഗങ്ങളില് തീവ്രവാദം ഉയര്ന്നുവന്നപ്പോള് നയതന്ത്രജ്ഞതയോടെ അതിനെ കൈകാര്യം ചെയ്തു.

വിദേശ രാജ്യങ്ങളുമായുള്ള ഇടപെടലുകളിലും നായിഫ് രാജകുമാരന് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്, ഇറാനുമായി പല ഘട്ടങ്ങളിലും സംഘര്ഷ സാധ്യത ഉണ്ടായപ്പോള് നായിഫ് രാജകുമാരനാണ് ലഘൂകരിച്ചത്.

അതേ സമയം സൌദി അറേബ്യയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന രാഷ്ട്രീയ സംഭവങ്ങള്, ഇടപെടലുകള് മേഖലയില് അടിക്കടി ഉണ്ടാകുന്നു.  സൌദി അറേബ്യയുടെ വാഷിംഗ്ടണ് സ്ഥാനപതിയെ അപായപ്പെടുത്താന് ഇറാന് ശ്രമിച്ചുവെന്ന ആരോപണം ഉയര്ന്നുവന്നത് ഈയിടെയാണ്. ഇത് ഇറാന് സൌദി ബന്ധത്തില് ഉലച്ചിലിന് ഇടയാക്കി. ഇതിന്റെ അലയൊലി ഇനിയും അവസാനിച്ചിട്ടില്ല. സൌദിയുടെ ചിരകാല സുഹൃത്തായ അമേരിക്കയുടെ കുതന്ത്രമാണ് സംഘര്ഷം തണുക്കാതിരിക്കാന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു.

സൌദി അറേബ്യ ശക്തിപ്പെടുത്തേണ്ടത് മധ്യ പൌരസ്ത്യ ദേശത്തിന്റെ ആവശ്യമാണ്. സൌദി കരുത്തുനേടിയാല് യു.എ.ഇ., കുവൈറ്റ് പോലുള്ള  രാജ്യങ്ങള് കരുത്തുനേടും അത്രയ്ക്കാണ് മേഖലയില് സൌദിയുടെ സ്വാധീനം.

ഇസ്ലാം മത വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറെ പുണ്യ മക്കയും മദീനയും നില കൊള്ളുന്ന രാജ്യമാണ് . സൌദി അറേബ്യ ദുര്ബലപ്പെടുന്നത് മുസ്ലിങ്ങള്ക്ക് വലിയ നിരാശയുണ്ടാക്കുമെന്നതില് സംശയമില്ല. ആ നിലയില് ഇസ്ലാമിക രാജ്യങ്ങള് എല്ലാം തന്നെ സൌദിയുടെ മുന്നേറ്റത്തിനു വേണ്ടി നില കൊള്ളുന്നുണ്ട്.

സുല്ത്താന് രാജ കുമാരന്റെ ഖബറടക്കച്ചടങ്ങില് മുസ്ലിം രാജ്യങ്ങളിലെ ഭരണാധികാരികള്  എത്തിയിരുന്നു. യു.എ.ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന് രാശിദ് അല് മക് രൂം അക്കൂട്ടത്തില് ഉള്പ്പെട്ടിരുന്നു കിരീടാവകാശി നായിഫ് രാജകുമാരനുമായി വളരെ അടുത്ത ബന്ധം പുലര്ത്തുന്ന ഭരണാധികാരിയാണ് ശൈഖ് മുഹമ്മദ്

ഇതിനിടെ, അറബ് രാജ്യങ്ങലെ രാഷ്ട്രീയ സംഘര്ഷങ്ങളുടെ പശ്ചാത്തലത്തിലാണ് സൌദിയുടെ പുതിയ സ്ഥാനമാറ്റങ്ങള് എന്നതും സവിശേഷ ശ്രദ്ധ ആകര്ഷിക്കുന്നു. സൌദിയുടെ അയല് രാജ്യമായ യമനിലും ഏറെ അകലെയല്ലാതെയായി കിടക്കുന്ന സിറിയയിലും സംഘര്ഷം  കനക്കുകയാണ്. ഇത് സൌദിയെ പ്രത്യക്ഷത്തില് ബാധിക്കില്ലെങ്കിലും ആഘാതം ഉണ്ടാവുക തന്നെ ചെയ്യും. യെമനില് തീവ്രവാദ ഗ്രൂപ്പുകള് ശക്തിപ്പെടുത്തത് സൌദിക്ക് ഗുണകരമല്ല.

നായിഫ് രാജകുമാരന്  അമേരിക്കയേക്കാള് പ്രിയം ഇന്ത്യയോടും ചൈനയോടുമാണ് എന്നതും ഇന്ത്യാക്കാര്ക്ക്  ആവേശം നല്കുന്നു. ഇന്ത്യയും സൌദിയും തമ്മില് ഉഭയകക്ഷി ബന്ധം ശക്തിപ്പെടുന്നത്, ഇരു രാജ്യങ്ങള്ക്കും ഗുണം ചെയ്യും. ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം തൊഴില്, നിക്ഷേപ സാധ്യതകള് വര്ദ്ധിക്കും. ഇക്കാരണങ്ങളാല് ഗള്ഫിലെ ഇന്ത്യാക്കാര്ക്കും പ്രതീക്ഷ നല്കുന്ന സംഭവ വികാസമാണ് സൌദിയിലെ മന്ത്രിസഭാ മാറ്റങ്ങള്.

ലേഖനം തയ്യാറാക്കിയത്

KCN

more recommended stories