യുഎസിനും ഐഎസ് ഭീഷണി; വാഷിങ്ടൺ ആക്രമിക്കുമെന്ന് മുന്നറിയിപ്പ്

america isയുഎസ് തലസ്ഥാനമായ വാഷിങ്ടൺ ആക്രമിക്കുമെന്ന് ഇസ്‍ലാമിക് സ്റ്റേറ്റ് (ഐഎസ്). മുന്നറിയിപ്പു നൽകുന്ന വിഡിയോ അവർ പുറത്തുവിട്ടു. സിറിയയിലെ ഇടപെടലിന് ഫ്രാൻസിന് തക്കതായ മറുപടി നൽകിക്കഴിഞ്ഞു.അമേരിക്കയ്ക്ക് മാത്രമല്ല സിറിയയിൽ ആക്രമണം നടത്തുന്ന രാജ്യങ്ങൾക്കെല്ലാം പാരിസിന്റെ വിധിയാണുണ്ടാവുകയെന്നും വിഡിയോയിൽ പറയുന്നു. ഇറാഖിലുള്ള ഐഎസ് ഗ്രൂപ്പാണ് വിഡിയോ തയാറാക്കിയിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച പാരിസിലുണ്ടായ ആക്രമണത്തിന്റെയും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വ ഒലാൻദിന്റെ പ്രതികരണത്തിന്റെയും ടെലിവിഷൻ ദൃശ്യങ്ങൾ ചേർത്താണ് വിഡിയോ പുറത്തിറക്കിയിരിക്കുന്നത്.

KCN

more recommended stories