ലോകം തകര്‍ക്കാന്‍ ശേഷിയുള്ള റഷ്യന്‍ അന്തര്‍വാഹിനി രഹസ്യം പുറത്ത്

russianപ്രതിരോധ മേഖലയിൽ മുന്നിട്ടു നിൽക്കുന്ന രാജ്യങ്ങളെ ഏറെ ഭയപ്പെടുത്തുന്ന ഒരു വാർത്തയാണ് അടുത്തിടെ റഷ്യ പുറത്തുവിട്ടത്. ഈ ലോകത്തെ തന്നെ ഇല്ലാതാക്കാൻ ശേഷിയുള്ള വലിയൊരു കണ്ടെത്തലിന്റെ വാർത്തയായിരുന്നു അത്. പ്രതിരോധമേഖലയിലെ ഏറ്റവും വലിയ ആയുധമായ അണ്വായുധം വഹിക്കാൻ ശേഷിയുള്ള അത്യാധുനിക അന്തർവാഹിനി റഷ്യ നിർമ്മിക്കുന്നു.

കയ്യിൽ നിരവധി അന്തർവാഹിനികൾ ഉണ്ടെങ്കിലും നിലവിലെ ഭീഷണികളെ നേരിടാൻ പുതിയ അന്തർവാഹിനികൾ വേണമെന്ന നിലപാടിലാണ് റഷ്യ. ന്യൂക്ലിയാർ ഊർജത്തിൽ പ്രവർത്തിക്കുന്ന പുതിയ അന്തർവാഹിനി ബോംബ് പൊട്ടുന്നതോടെ സ്വയം നശിക്കു‌ന്നതാണ്. ഡ്രോണുകളെ പോലെ (ആളില്ലാ വിമാനം) പ്രവർത്തിക്കുന്ന ഈ അന്തർവാഹിനിക്ക് ലോകത്ത് എവിടെയും നിമിഷങ്ങൾക്കകം എത്തിച്ചേർന്ന് വൻ നാശം വിതക്കാനാകും

റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന അന്തർവാഹിനിയുടെ പരിധി 10,000 കിലോമീറ്ററാണ്. 1,000 മീറ്റർ താഴ്ചയിലൂടെ നീങ്ങാൻ കഴിയുന്ന ഈ അപകടകാരിയെ കണ്ടെത്താൻ നിലവിൽ സംവിധാനമില്ലെന്നാണ് റഷ്യ അവകാശപ്പെടുന്നത്. റഡാറിനു സമാനമായ സംവിധാനമായ സോണാർസിനു ഈ അന്തർവാഹിനിയെ കണ്ടുപിടിക്കാനാവില്ല.

വർഷങ്ങളോളം വെള്ളത്തിനടിയിൽ കാത്തുകിടക്കാൻ ഈ അന്തർവാഹിനിക്കു സാധിക്കും. ലോകത്തെവിടെയും (വെള്ളത്തിനടിയിൽ) സൂക്ഷിക്കാൻ കഴിയുന്ന ഈ അപകടകാരിയെ എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാം. മോസ്കോയിലിരുന്ന് റിമോട്ടിൽ ഒന്നോ രണ്ടോ ക്ലിക്ക് ചെയ്താൽ ന്യൂക്ലിയാർ ബോംബും അന്തർവാഹിനിയും പ്രവർത്തിച്ചു തുടങ്ങും.

അതേസമയം, അമേരിക്ക പോലുള്ള വൻ ശക്തികളെ ഭയപ്പെടുത്താനുള്ള റഷ്യയുടെ തന്ത്രമാണിതെന്നും ചിലർ ആരോപിക്കുന്നു. ഇത്രയും വലിയ പദ്ധതികളെ കുറിച്ച് പരസ്യമായി ഒരു രാജ്യവും വെളിപ്പെടുത്താറില്ലെന്നും ചിലർ വിലയിരുത്തുന്നു. നാറ്റോ സഖ്യത്തിലെ എല്ലാ രാജ്യങ്ങൾക്കും ഇപ്പോൾ ദീർഘദൂര ബാലസ്റ്റിക് മിസൈലുകളും അത് തകർക്കാനുള്ള സംവിധാനങ്ങളുമുണ്ട്. ഇതിനാലാണ് റഷ്യ പുതിയ അന്തർവാഹിനികൾ നിർമിക്കാൻ പോകുന്നതെന്നാണ് കരുതുന്നത്.

KCN