ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസ് ചുട്ടെരിക്കുമെന്ന് ഭീഷണി മുഴക്കുന്ന വീഡിയോ ഇസ്ലാമിക് സ്റ്റേറ്റ് ( ഐ.എസ്) പുറത്തുവിട്ടു. വാഷിങ്ടണ്‍ നഗരത്തില്‍ ഭീകരാക്രമണം നടത്തുമെന്ന ഭീഷണിക്കു പിന്നാലെയാണ് ‘പാരിസ് ബിഫോര്‍ റോം’ എന്ന പേരില്‍ ആറുമിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ പുറത്തുവന്നത്. പാരീസില്‍ ഐ.എസ് നടത്തിയ കൂട്ടക്കുരുതിയെ പ്രകീര്‍ത്തിക്കുന്ന വീഡിയോയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാദിനേയും അമേരിക്കന്‍ പ്രസിഡന്റ് ഒബാമയേയും കൊല്ലുമെന്നും ഭീഷണിയുണ്ട്. ഇറാഖിലെ ഡിജ്ലാ പ്രവിശ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ.എസ് ഗ്രൂപ്പാണ് ഭീഷണി സന്ദേശം പുറത്തിറക്കിയതെന്ന് വാഷിങ്ടണിലെ മധ്യപൂര്‍വേഷ്യാ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.
വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട ഐ.എസ് ഭീകരന് ഫ്രാന്‍സിലെ പ്രശസ്തമായ സ്മാരകങ്ങള്‍ തകര്‍ക്കുമെന്നും ഭീഷണി മുഴക്കുന്നുണ്ട്. ഞങ്ങള്‍ തയ്യാറാക്കിയ കാര്‍ബോംബുകളും ബെല്‍റ്റ് ബോംബുകളും ഉപയോഗിച്ച് ഒബാമയേയും ഒലാദിനേയും കൊലപ്പെടുത്തുമെന്നാണ് ഭീഷണി.
പാരിസില്‍ കഴിഞ്ഞ ദിവസം ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഐ.എസ് ഭീകരനും 129 പേരുടെ മരണത്തിനിടയാക്കിയ പാരിസ് ആക്രമണത്തിന്റെ ആസൂത്രകനെന്നു കരുതുന്നയാളുമായ മുഹമ്മദ് അബ്ദെല്‍ഹമീദ് അബൗദ്, ബിന്‍ ലാദന് ശേഷം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട തീവ്രവാദി നേതാവാണ്. ഇയാളെ കൊലപ്പെടുത്തിയത് ഐ.സിനെ പ്രകോപിച്ചിട്ടുണ്ടാകുമെന്നാണ് വിലയിരുത്തല്‍
more recommended stories
-
ഐഎസിനെ തകര്‍ക്കാന്‍ ‘വിശുദ്ധ ബോംബുമായി സ്വീഡന്
സ്വീഡന്: ഐഎസിനെതിരെയുള്ള ആക്രമണങ്ങള്‍ ലോകരാഷ്ട്രങ്ങള്‍ ശക്തിപ്പെടുത്തുന്നതിനിടെ ഐഎസിനെതിരെ.
-
ഐഫോണ്‍ 6 പൊട്ടിത്തെറിച്ചു, യുവാവിന് ഗുരുതര പരുക്ക്
സിഡ്നി: ഐഫോണ്‍ 6 പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര.
-
കാബൂളിൽ ചാവേർ സ്ഫോടനം, 61 മരണം; ഐഎസ് ഉത്തരവാദിത്തം ഏറ്റെടുത്തു
അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ ഹസാരെ വിഭാഗം നടത്തിയ.
-
കശ്മീർ പാക്കിസ്ഥാന്റെ ഭാഗമാകുന്ന ദിവസത്തിനായി കാത്തിരിക്കുന്നു: ഷെരീഫ്
ഇസ്ലാമാബാദ് ∙ കശ്മീർ പാക്കിസ്ഥാന്റെ ഭാഗമാകുന്ന ദിവസത്തിനായി.
Leave a Comment