ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസ് ചുട്ടെരിക്കുമെന്ന് ഭീഷണി മുഴക്കുന്ന വീഡിയോ ഇസ്ലാമിക് സ്റ്റേറ്റ് ( ഐ.എസ്) പുറത്തുവിട്ടു. വാഷിങ്ടണ്‍ നഗരത്തില്‍ ഭീകരാക്രമണം നടത്തുമെന്ന ഭീഷണിക്കു പിന്നാലെയാണ് ‘പാരിസ് ബിഫോര്‍ റോം’ എന്ന പേരില്‍ ആറുമിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ പുറത്തുവന്നത്.
പാരീസില്‍ ഐ.എസ് നടത്തിയ കൂട്ടക്കുരുതിയെ പ്രകീര്‍ത്തിക്കുന്ന വീഡിയോയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാദിനേയും അമേരിക്കന്‍ പ്രസിഡന്റ് ഒബാമയേയും കൊല്ലുമെന്നും ഭീഷണിയുണ്ട്.
ഇറാഖിലെ ഡിജ്ലാ പ്രവിശ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ.എസ് ഗ്രൂപ്പാണ് ഭീഷണി സന്ദേശം പുറത്തിറക്കിയതെന്ന് വാഷിങ്ടണിലെ മധ്യപൂര്‍വേഷ്യാ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.
വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട ഐ.എസ് ഭീകരന് ഫ്രാന്‍സിലെ പ്രശസ്തമായ സ്മാരകങ്ങള്‍ തകര്‍ക്കുമെന്നും ഭീഷണി മുഴക്കുന്നുണ്ട്. ഞങ്ങള്‍ തയ്യാറാക്കിയ കാര്‍ബോംബുകളും ബെല്‍റ്റ് ബോംബുകളും ഉപയോഗിച്ച് ഒബാമയേയും ഒലാദിനേയും കൊലപ്പെടുത്തുമെന്നാണ് ഭീഷണി.
പാരിസില്‍ കഴിഞ്ഞ ദിവസം ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഐ.എസ് ഭീകരനും 129 പേരുടെ മരണത്തിനിടയാക്കിയ പാരിസ് ആക്രമണത്തിന്റെ ആസൂത്രകനെന്നു കരുതുന്നയാളുമായ മുഹമ്മദ് അബ്ദെല്‍ഹമീദ് അബൗദ്, ബിന്‍ ലാദന് ശേഷം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട തീവ്രവാദി നേതാവാണ്. ഇയാളെ കൊലപ്പെടുത്തിയത് ഐ.സിനെ പ്രകോപിച്ചിട്ടുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
more recommended stories
-
ബിജെപിയിലേക്ക് പോകാന്‍ സുധാകരന് തയ്യാറെടുത്തു കഴിഞ്ഞു; ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഇപി ജയരാജന്
നിലവാരമില്ലാത്തവര്‍ പറഞ്ഞതിനെ കുറിച്ച് ചോദിക്കരുതെന്നും ജനങ്ങള്‍.
-
നിരോധനാജ്ഞ; ‘ഇടതുപക്ഷത്തെ സഹായിക്കാണ് ‘രാജ്മോഹന്‍ ഉണ്ണിത്താന്
കാസര്‍കോട്: കാസര്‍കോട് നിരോധനാഞ്ജ പ്രഖ്യാപിച്ചതിനെതിരെ വിമര്‍ശനവുമായി.
-
ഇനി മണിക്കൂറുകള്‍ മാത്രം, നിശബ്ദപ്രചാരണത്തിലും വാക്ക്പോര്, അവസാനവട്ടം വോട്ടുറപ്പിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളം വിധിയെഴുതാന്‍ ഇനി.
-
41 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യത; വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്
പാലക്കാട്: പാലക്കാട് ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ്.
Leave a Comment