ഡീസലിനു പകരം ഡോബ്രീനിയ; പാരിസ് ജനതയ്ക്ക് റഷ്യയുടെ സമ്മാനം

dobriyaമോസ്കോ ∙ പാരിസ് ഭീകരാക്രമണത്തിന്റെ ഭീതി വിട്ടൊഴിഞ്ഞെങ്കിലും ഡീസൽ എന്ന പൊലീസ് നായയുടെ വേർപാട് പാരിസ് ജനതയെ ഏറെ വേദനിപ്പിക്കുന്നതാണ്. പാരിസ് ഭീകരാക്രണത്തെത്തുടർന്ന് നടന്ന തിരച്ചിലിനിടയിലാണ് ഏഴു വയസ്സുള്ള ഡീസൽ കൊല്ലപ്പെട്ടത്. പൊസീസുകാർക്കും ജനങ്ങൾക്കും ഏറെ പ്രിയങ്കരനായിരുന്ന ഡീസലിന്റെ വേർപാട് ഫ്രാൻസിനെ മാത്രമല്ല റഷ്യയെയും വേദനിപ്പിച്ചു. ഡീസലിനു പകരം പുതിയൊരു നായ്ക്കുട്ടിയെ സമ്മാനമായി നൽകിയാണ് റഷ്യ ഡീസലിനോടുള്ള തങ്ങളുടെ സ്നേഹം പങ്കുവച്ചത്.

ഡോബ്രീനിയ എന്നു പേരുള്ള ജർമൻ ഷെപേർഡ് വംശത്തിൽപ്പെട്ട നായ്ക്കുട്ടിയെ ആണ് റഷ്യ നൽകിയത്. മോസ്കോവിലെ ഫ്രഞ്ച് എംബസിയിൽ നടന്ന ചടങ്ങിൽ വച്ച് റഷ്യൻ മന്ത്രി ഐഗർ സുബോവ്, ഫ്രഞ്ച് അംബാസിഡർ ഷീൻ മൗറിസ് റിപ്പർട്ടിന് നായ്ക്കുട്ടിയെ കൈമാറി. നിരവധി സൈനികരും ചടങ്ങിൽ പങ്കെടുക്കാൻ എത്തി.

KCN