മുസ്‍ലിം സമുദായത്തിന് പിന്തുണയുമായി ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയും

muslimവാഷിങ്ടൺ ∙ ഫെയ്സ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗിന് പിന്നാലെ മുസ്‍ലിം സമുദായത്തിന് പിന്തുണയുമായി ഗൂഗിൾ സിഇഒയും ഇന്ത്യൻ വംശജനുമായ സുന്ദർ പിച്ചൈയും രംഗത്ത്. യുഎസ് പ്രസിഡന്റ് സ്ഥാനാർഥി ഡൊണാൾഡ് ട്രംപിന്റെ മുസ്‍ലിം വിരുദ്ധ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മുസ്‍ലിം സമുദായത്തിന് പിന്തുണയുമായി പിച്ചൈ എത്തിയത്.

ഭയം നമ്മുടെ മൂല്യങ്ങളെ പരാജയപ്പെടുത്താൻ അനുവദിക്കരുതെന്നാണ് പിച്ചൈ പറയുന്നത്. യുഎസിലും ലോകത്തെങ്ങുമുള്ള മുസ്‍ലിം ന്യൂനപക്ഷങ്ങളെ നമ്മൾ പിന്തുണയ്ക്കണം. അമേരിക്കയെന്നത് അന്നും ഇന്നും കുടിയേറ്റക്കാരുടെ രാജ്യമാണെന്നും പച്ചൈ തന്റെ ബ്ലോഗിൽ കുറിച്ചു.നിങ്ങൾ‌ ഒരു കമ്പനി നടത്തുകയാണെങ്കിലും ഒരു രാജ്യം ഭരിക്കുകയാണെങ്കിലും സംവാദത്തിന് തയാറാകണം. വിവിധ തരത്തിലുള്ള ആളുകളുടെ മിശ്രരൂപമാണ് ഇങ്ങനെ രൂപപ്പെടുക. പല തരത്തിലുള്ള അഭിപ്രായങ്ങളും ഉയരും, പലരും എതിരഭിപ്രായം ഉന്നയിക്കും, നല്ല ചർച്ചകൾ നടക്കുമെന്നും നല്ല തീരുമാനങ്ങൾ ഉണ്ടാകുമെന്നും പച്ചൈ പറയുന്നു.ലോകമെങ്ങുമുള്ള മുസ്‌ലിംകളെ പിന്തുണയ്ക്കുന്നതായി ഫെയ്സ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സക്കർബർഗ് നിലപാടറിയിച്ചത്. ഒരു ജൂതനെന്ന നിലയിൽ, എല്ലാ വിഭാഗങ്ങൾക്കു നേരെയുമുള്ള ആക്രമണങ്ങൾക്കെതിരെ നിൽക്കണമെന്ന് തന്റെ മാതാപിതാക്കൾ പഠിപ്പിച്ചിട്ടുണ്ട്. ആക്രമണം ഇന്നു തങ്ങൾക്കെതിരെയല്ലെങ്കിലും നാളെ എല്ലാവരുടെയും സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാകുമത്, സുക്കർബർഗ് കൂട്ടിച്ചേർത്തു.മുസ്‍ലിംകൾ യുഎസിലേക്കു പ്രവേശിക്കുന്നതു പൂർണമായും വിലക്കണമെന്ന് യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിത്വത്തിനു വേണ്ടി പരിശ്രമിക്കുന്ന ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. യുഎസിലുള്ള മുസ്‍ലിം ജനസംഖ്യയിലെ വലിയൊരു വിഭാഗവും യുഎസ് ജനതയോടു വിദ്വേഷം പുലർത്തുന്നവരാണ്. ജിഹാദിൽ വിശ്വസിക്കുന്ന അവർ മനുഷ്യജീവന് ഒരു വിലയും നൽകാത്തവരാണെന്നും ട്രംപ് അന്നു പറഞ്ഞിരുന്നു.

KCN

more recommended stories