ബ്രൂണെയിൽ ക്രിസ്മസിനു നിരോധനം; അനുവാദമില്ലാതെ ആഘോഷിച്ചാൽ അഞ്ച് വർഷം തടവ്

xmasബണ്ടാർ സെരി ബെഗാവൻ∙ ദക്ഷിണ ചൈനാ കടലിലെ ദ്വീപുരാഷ്ട്രമായ ബ്രൂണെ, രാജ്യത്ത് ക്രിസ്മസ് ആഘോഷിക്കുന്നത് ക്രിമിനൽ കുറ്റമായി കണക്കാക്കാൻ ഉത്തരവിട്ടു. ബ്രൂണെ സുൽത്താൻ ഹസ്സൻ ബോൽകിയയാണ് അനുവാദമില്ലാതെ ക്രിസ്മസ് ആഘോഷിക്കുന്നത് ക്രിമിനൽ കുറ്റമായി കണക്കാക്കുമെന്ന് അറിയിച്ചത്. കഴിഞ്ഞ വർഷമാണ് ആദ്യമായി ബ്രൂണെ ക്രിസ്മസ് ആഘോഷത്തിനു വിലക്കേർപ്പെടുത്തിയത്. 4,20,000 ജനസംഖ്യയുള്ള രാജ്യത്ത് 65 ശതമാനത്തോളം പേർ മുസ്‌ലിംകളാണ്.മുസ്‌ലിം ഭൂരിപക്ഷ രാജ്യമായ ബ്രൂണെയിലെ ക്രിസ്മസ് ആഘോഷം രാജ്യത്തെ മുസ്‌ലിം ജനവിഭാഗവുമായി പ്രശ്നങ്ങളുണ്ടാകുമെന്നതിനാലാണ് നിരോധനം. ക്രിസ്ത്യാനികൾക്കും മറ്റുള്ളവർക്കും ക്രിസ്മസ് ആഘോഷിക്കാം. എന്നാൽ അതു സ്വകാര്യമായി വേണം. മാത്രമല്ല, അധികാരികളെ അതു അറിയിച്ചുമിരിക്കണം. ക്രിസ്മസിന്റെ ബാഹ്യലക്ഷണങ്ങൾ മറ്റൊരു വിശ്വാസത്തെ പ്രതിനിധീകരിക്കുന്നു. ഇതു ഇസ്‌ലാമിന്റെ ചില വ്യാഖ്യാനങ്ങളിൽ നിഷിധമാണ്. ഇതിനാൽ പ്രാദേശിക ഇസ്‌ലാമിക മതനേതാക്കൾ വിലക്കിനെ പ്രോൽസാഹിപ്പിക്കുന്നുണ്ട്.ക്രിസ്മസ് ആഘോഷിക്കുന്നവർക്ക് അലങ്കാരങ്ങൾ വീടിനു വെളിയിൽ കാണിക്കാനാകില്ല. സാന്താക്ലോസ് തൊപ്പിയും ആശംസകൾ അടങ്ങിയ ബാനറുകളും പൊതുമധ്യത്തിൽ വയ്ക്കാനാകില്ല. നിബന്ധനകൾ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് മതകാര്യ മന്ത്രാലയ ഉദ്യോഗസ്ഥർ പ്രാദേശിക വിഭാഗങ്ങളെ അറിയിച്ചിട്ടുണ്ട്. കുറ്റം തെളിഞ്ഞാൽ 20,000 യുഎസ് ഡോളറോ അഞ്ചു വർഷം തടവോ രണ്ടുമോ അനുഭവിക്കേണ്ടി വരും.മെഴുകുതിരി തെളിയിക്കുന്നത്, ക്രിസ്മസ് ട്രീ ഒരുക്കുന്നത് കാരൾ പാടുന്നത്, ക്രിസ്മസ് ആശംസകൾ കൈമാറുന്നത്, അലങ്കാരങ്ങൾ ഒരുക്കുന്നതു തുടങ്ങി ക്രിസ്മസുമായി ബന്ധപ്പെട്ട് ബാഹ്യമായി ഏതെങ്കിലും ലക്ഷണങ്ങൾ കാണുന്നത് ഇസ്‌ലാം വിശ്വാസത്തിന് എതിരാണെന്ന് പ്രാദേശിക ഇമാമുമാർ അറിയിച്ചു.

KCN

more recommended stories