ഭീകരവാദം തടയാൻ താജിക്കിസ്ഥാനിൽ 13,000 പേരുടെ താടി വടിപ്പിച്ചു!

tajkistanദുഷാൻബേ∙ മധ്യ ഏഷ്യയിലെ മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രമായ താജിക്കിസ്ഥാനിൽ തീവ്രവാദത്തിന്റെ കടന്നുകയറ്റം തടയുന്നതിനായി കഴിഞ്ഞ വർഷം 13,000 പുരുഷൻമാരുടെ താടി പൊലീസ് ഇടപെട്ട് വടിപ്പിച്ചു. ഇതിനുപുറമെ, പരമ്പരാഗത മുസ്‌ലിം വസ്ത്രങ്ങൾ വിൽക്കുന്ന 160ൽ അധികം കടകളും അടച്ചുപൂട്ടിയിട്ടുണ്ട്. വിദേശ സ്വാധീനം തടയുന്നതിനാണ് ഇതെന്നാണ് വിശദീകരണം. മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രമാണെങ്കിലും മതേതര രാഷ്ട്രമെന്നാണ് താജിക്കിസ്ഥാൻ സർക്കാർ രാജ്യത്തെ വിശേഷിപ്പിക്കുന്നത്.തട്ടമിടുന്നതിനെതിരെ സ്ത്രീകളെയും പൊലീസുകാർ ബോധവൽക്കരിച്ചതായാണ് റിപ്പോർട്ട്. താജിക്കിസ്ഥാനിലെ മതേതര സർക്കാരാണ് ജനങ്ങൾ തീവ്രവാദത്തിലേക്ക് ആകൃഷ്ടരാകുന്നത് തടയാൻ ഇത്തരം പദ്ധതികൾ നടപ്പിലാക്കുന്നത്. മുസ്‌ലിം തീവ്രവാദത്തിന് പേരുകേട്ട അയൽരാജ്യമായ അഫ്ഗാനിസ്ഥാനിൽനിന്നുള്ള സ്വാധീനം തടയുകയാണ് നടപടികളുടെ പ്രാഥമിക ലക്ഷ്യം. 1994 മുതൽ താജിക്കിസ്ഥാനിൽ ഭരണം നടത്തുന്ന പ്രസിഡന്റ് ഇമോമലി റഖ്മോനാണ് ഈ പരിഷ്കരണങ്ങൾക്ക് പിന്നിൽ. മുസ്‌ലിം ഭൂരിപക്ഷ രാജ്യമായ താജിക്കിസ്ഥാനിലേക്ക് ഇസ്‌ലാമിക തീവ്രവാദത്തിന്റെയും വിദേശ സ്വാധീനത്തിന്റെയും കടന്നുകയറ്റം തടയുകയാണ് ഇതിന്റെ ലക്ഷ്യം. 2020ലാണ് റഖ്മോന്റെ നിലവിലെ കാലാവധി അവസാനിക്കുക.അറബ് ഉച്ചാരണം വരുന്ന പേരുകൾ കഴിഞ്ഞയാഴ്ച താജിക്കിസ്ഥാൻ പാർലമെന്റ് നിരോധിച്ചിരുന്നു. മാത്രമല്ല, ഇസ്‌ലാം മതത്തിൽ സാധാരണ അനുമതി നൽകാറുള്ള സഹോദരീ-സഹോദരൻമാരുടെ മക്കൾ തമ്മിലുള്ള വിവാഹവും നിരുൽസാഹപ്പെടുത്തിയിട്ടുണ്ട്. താജിക്കിസ്ഥാനിലെ റജിസ്റ്റർ ചെയ്തിട്ടുള്ള ഏക ഇസ്‌ലാമിക് രാഷ്ട്രീയ പാർട്ടിയായ റിനൈസൻസ് പാർട്ടി ഓഫ് താജിക്കിസ്ഥാന് ഇവിടുത്തെ സുപ്രീം കോടതി നിരോധനം ഏർപ്പെടുത്തിയിരുന്നു. മാസങ്ങൾ നീണ്ട സംഘർഷത്തെ തുടർന്നായിരുന്നു ഇത്. തീവ്ര ഇസ്‌ലാം വാദികളാണ് ഈ സംഘർഷങ്ങൾക്കുപിന്നിലെന്ന് സർക്കാർ ആരോപിച്ചിരുന്നു.

KCN

more recommended stories