ഓട്ടോയും കാറും കൂട്ടിയിടിച്ച് ആറുപേര്‍ക്ക് പരിക്ക്‌

കുമ്പള: പെര്‍വാഡില്‍ ഓട്ടോയും കാറും കൂട്ടിയിടിച്ച് ആറുപേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം.
ഓട്ടോഡ്രൈവര്‍ അബ്ദുല്‍ലത്തീഫ് (28), യാത്രക്കാരനായ അബ്ദുള്ള (39) എന്നിവരെ മംഗലാപുരത്തെ ആശു​പത്രിയിലും പാലക്കാട് മണ്ണാര്‍ക്കാട്ടെ മുഹമ്മദ് (25), ജബ്ബാര്‍ ലത്തീഫ് (35), അബൂബക്കര്‍ (60), ഉമ്മര്‍ (60) എന്നിവരെ കുമ്പളയിലെ ആശു​പത്രിയിലും പ്രവേശിപ്പിച്ചു. ഉള്ളാളില്‍നിന്ന് സിയാറത്ത് കഴിഞ്ഞ് പാലക്കാട്ടേക്ക് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.

KCN

more recommended stories