കനത്ത സുരക്ഷാ ക്രമീകരണത്തോടെ വോട്ടെടുപ്പ് ആരംഭിച്ചു

sure n vote

കാസര്‍കോട്:  കനത്ത സുരക്ഷാ ക്രമീകരണത്തോടെ സ്ഥാനാര്‍ത്ഥികളും പ്രമുഖരുമെല്ലാം രാവിലെ തന്നെ വോട്ടുകള്‍ രേഖപ്പെടുത്തി.  സ്ഥാനാര്‍ത്ഥികളെല്ലാം തന്നെ രാവിലെ തന്നെ അവരവരുടെ ബൂത്തുകളിലെത്തി വോട്ട് ചെയ്തു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി. കരുണാകരന്‍ നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനിലെ എന്‍.കെ.ബി.എം യു.പി സ്‌കൂളിലെ 14-ാം നമ്പര്‍ ബൂത്തിലാണ് വോട്ട് ചെയ്തത്. രാവിലെ ഭാര്യ ലൈലയ്‌ക്കൊപ്പമാണ് കരുണാകരന്‍ വോട്ട് ചെയ്യാനെത്തിയത്. ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍ നെല്ലിക്കുന്ന് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 107-ാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. ഭാര്യ ഷീബയ്‌ക്കൊപ്പമാണ് സുരേന്ദ്രന്‍ വോട്ട് ചെയ്യാനെത്തിയത്.  യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി. സിദ്ദിഖ് കോഴിക്കോട് വെള്ളിമാടുകുന്ന് ജെ.ഡി.ടി സ്‌കൂളിലെ 68-ാം നമ്പര്‍ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്. രാവിലെ ഏഴുമണിക്ക് ഭാര്യ നസീമ ടീച്ചര്‍ക്കൊപ്പം വോട്ടു ചെയ്ത സിദ്ദീഖ് തിരഞ്ഞെടുപ്പ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനായി കാസര്‍കോട്ടേക്ക് പുറപ്പെട്ടിട്ടുണ്ട്  പ്രശ്‌നബാധിത ബൂത്തുകളില്‍ പോലീസിന് പുറമെ കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്. ജില്ലയില്‍ ആകെ 1093  ബൂത്തുകളാണുള്ളത്. അതില്‍ 339 പ്രശ്‌ന ബാധിത ബൂത്തുകളും, ഇതില്‍ 39 അതീവ പ്രശ്‌ന ബാധിത ബൂത്തുകളും ഉണ്ട്.  2,377 പോലീസ്, സ്‌പെഷല്‍ പോലീസ്, അര്‍ധസേനാംഗങ്ങള്‍ എന്നിവരെയാണ് ബൂത്തുകളുടെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്.

voteee

vote

KCN

more recommended stories