മൊഗ്രാല്‍പുത്തൂര്‍ കുടുംബശ്രീ സി ഡി എസ്സില്‍ അക്കൗണ്ടന്റ് നിയമനം

ഇംഫാന്‍സ് മാനസികാരോഗ്യ ക്യാമ്പുകള്‍
ഇംഹാന്‍സ് കമ്മ്യൂണിറ്റി ഹെല്‍ത്ത് പ്രോഗ്രാമിന്റെ ഭാഗമായി ഈ മാസം അഞ്ച് മുതല്‍ 25 വരെ  വിവിധയിടങ്ങളിലായി മാനസികാരോഗ്യ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. 5, 19, 26 തീയ്യതികളിലായി കാസര്‍കോട് ജനറല്‍ ആശുപത്രി, മൂന്നിന് ഉദുമ പി എച്ച് സി, നാലിന് ചിറ്റാരിക്കാല്‍ പി എച്ച് സി, എട്ടിന് ബേഡഡുക്ക സി എച്ച് സി, ഒമ്പതിന് ബദിയടുക്ക സി എച്ച് സി, 10 ന് മംഗല്‍പാടി സി എച്ച് സി,  11 ന് പനത്തടി സി എച്ച്  സി, 15 ന് മഞ്ചേശ്വരം സി എച്ച് സി, 17 ന് കുമ്പള സി എച്ച് സി, 18 ന് നീലേശ്വരം സി എച്ച് സി, 22 ന് പെരിയ സി എച്ച് സി, 23 ന് തൃക്കരിപ്പൂര്‍ സി എച്ച് സി, 24 ന് മുളിയാര്‍ സി എച്ച് സി, 25 ന് ചെറുവത്തൂര്‍ സി എച്ച് സി എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ നടക്കുക.
തടി ലേലം
കാസര്‍കോട് കറന്തക്കാട് സംസ്ഥാന വിത്തുല്പാദന കേന്ദ്രത്തില്‍ നിന്നും മുറിച്ച് മാറ്റിയ പ്ലാവ്  ഈ മാസം 10 ന് ഉച്ചയ്ക്ക മൂന്ന് മണിക്ക് ലേലം ചെയ്യും. ക്വട്ടേഷനുകള്‍ ഈ മാസം 10 നകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്  സംസ്ഥാന വിത്തുല്പാദന കേന്ദ്രവുമായി ബന്ധപ്പെടുക.
പി എസ് സി അപേക്ഷ ക്ഷണിച്ചു    
പബ്ലിക സര്‍വ്വീസ് കമ്മീഷന്‍ വിവിധ തസ്തികകളിലേക്കായി അപേക്ഷ ക്ഷണിച്ചു. ജനറല്‍ റിക്രൂട്ടമെന്റ് വിഭാഗത്തില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍,  ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (തസ്തികമാറ്റം വഴി), എന്നീ കാറ്റഗറികളിലേക്കാണ് നിയമനം നടത്തുന്നത്. ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തിയവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ www.keralapsc.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
സ്‌കൂളിന് കിണര്‍ അനുവദിച്ചു
വെളളിക്കോത്ത് മഹാകവി പി സ്മാരക വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് കിണര്‍ കുഴിക്കാന്‍ ജില്ലാകളക്ടര്‍ ഒന്നരലക്ഷം രൂപയുടെ ഭരണാനുമതി നല്‍കി. ഇ ചന്ദ്രശേഖരന്‍ എം എല്‍ എ യുടെ പ്രാദേശിക വികസന നിധിയില്‍ പെടുത്തിയാണ് കിണറിനായി തുക അനുവദിച്ചത്.
ഗസ്റ്റ് അധ്യപക നിയമനം
കാസര്‍കോട് ഗവ: കോളേജില്‍ ഹിന്ദി  ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകല്‍ സഹിതം ഈ മാസം നാലിന്  രാവിലെ 10.30 ന് പ്രിന്‍സിപ്പാളിന് മുമ്പാകെ ഹാജരാകണം. ഫോണ്‍: 04994 256027.
മൊഗ്രാല്‍പുത്തൂര്‍ കുടുംബശ്രീ സി ഡി എസ്സില്‍ അക്കൗണ്ടന്റ് നിയമനം
മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ്സ് ഓഫീസില്‍ താല്‍ക്കാലിക അക്കൗണ്ടിന്റിനെ നിയമിക്കുന്നു. കുടുംബശ്രീ സി ഡി എസ്സുകള്‍ക്ക് കീഴിലുളള അയല്‍ക്കൂട്ട കുടുംബാംഗങ്ങളില്‍ ബി.കോം ബിരുദവും സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ ബാങ്കിംഗ് മേഖല എന്നിവയില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുളള  20 നും 35 നും മദ്ധ്യേ പ്രായവുമുളളവര്‍ക്ക് അപേക്ഷിക്കാം. എസ് സി, എസ് ടി, വികലാംഗര്‍, വിധവ എന്നീ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഉയര്‍ന്ന പ്രായപരിധി 40 വയസ്സാണ്. കുടുംബശ്രീ സി ഡി എസ്സുകളില്‍ അക്കൗണ്ടന്റായി പ്രവര്‍ത്തിച്ചവര്‍ക്ക്  ഉയര്‍ന്ന പ്രായപരിധി ബാധകമല്ല. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തുകാര്‍ക്ക് മുന്‍ഗണന.
താത്പര്യമുള്ളവര്‍ ഈ മാസം അഞ്ചിന് രാവിലെ 10 മണിക്ക്  യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം വിദ്യാനഗര്‍ സിവില്‍ സ്റ്റേഷനിലെ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം.
തൊഴില്‍ രഹിതവേതനം വിതരണം ചെയ്യും
കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തില്‍ തൊഴില്‍ രഹിത വേതനം കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ക്ക് 2015 ജൂലൈ മുതല്‍ നവംബര്‍ വരെയുളള ഒരു ഗഡു വേതനം ഈ മാസം മൂന്ന്, നാല് തീയതികളില്‍ വിതരണം ചെയ്യും. ഗുണഭോക്താക്കള്‍ രേഖകള്‍ സഹിതം ഹാജരാകണം.
കാറഡുക്ക ഗ്രാമ പഞ്ചായത്തില്‍ തൊഴില്‍ രഹിത വേതനം ഇന്ന് (2) മുതല്‍ അഞ്ച് വരെ വിതരണം ചെയ്യും.  അര്‍ഹരായ ഗുണഭോക്താക്കള്‍ അസല്‍ രേഖകള്‍ സഹിതം പഞ്ചായത്ത് ഓഫീസില്‍ ഹാജരായി തുക കൈപ്പണം.

KCN

more recommended stories