എല്‍ ഡി ടൈപ്പിസ്റ്റ് കൂടിക്കാഴ്ച

കേരള മീഡിയ അക്കാദമി മാധ്യമ അവാര്‍ഡുകള്‍ക്ക്
എന്‍ട്രി ക്ഷണിച്ചു
    കേരള മീഡിയ അക്കാദമിയുടെ 2015-ലെ മാധ്യമ അവാര്‍ഡുകള്‍ക്ക് എന്‍ട്രി ക്ഷണിച്ചു,  2015 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളാണ് പരിഗണിക്കുക. ദിനപത്രങ്ങളിലെ മികച്ച എഡിറ്റോറിയലിനുള്ള വി. കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡ്, മികച്ച അന്വേഷണാത്മകറിപ്പോര്‍ട്ടിനുള്ള ചൊവ്വര പരമേശ്വരന്‍ അവാര്‍ഡ്, മികച്ച പ്രാദേശിക ലേഖകനുള്ള ഡോ.മൂര്‍ക്കന്നൂര്‍ നാരായണന്‍ അവാര്‍ഡ്, മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റ്  സ്റ്റോറിക്കുള്ള എന്‍.എന്‍. സത്യവ്രതന്‍ അവാര്‍ഡ്, മികച്ച ന്യൂസ് ഫോട്ടോഗ്രാഫര്‍ക്കുള്ള അക്കാദമി അവാര്‍ഡ്, ദൃശ്യമാധ്യമരംഗത്തെ മികച്ച പ്രവര്‍ത്തനത്തിനുള്ള അക്കാദമി അവാര്‍ഡ് എന്നിവയ്ക്കാണ് എന്‍ട്രികള്‍ ക്ഷണിച്ചത്.
റിപ്പോര്‍ട്ടില്‍/ഫോട്ടോയില്‍ ലേഖകന്റെ/ഫോട്ടോഗ്രാഫറുടെ പേര് ചേര്‍ത്തിട്ടില്ലെങ്കില്‍ സ്ഥാപനത്തിന്റെ മേലധികാരിയുടെ ഇതു സംബന്ധിച്ച സാക്ഷ്യപത്രം ഹാജരാക്കണം.  ഒരാള്‍ക്ക്  മൂന്ന് എന്‍ട്രികള്‍ വരെ  അയയ്ക്കാം. എന്‍ട്രിയുടെ ഒരു ഒറിജിനലും മൂന്ന് കോപ്പികളും സഹിതം ഈ മാസം 20-നകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി-682 030 എന്ന വിലാസത്തില്‍ ലഭിക്കണം.  അയക്കുന്ന കവറിനുപുറത്ത് ഏത് വിഭാഗത്തിലേക്കുള്ള എന്‍ട്രിയാണ് എന്നു രേഖപ്പെടുത്തണം.
2015-ലെ ദൃശ്യമാധ്യമപ്രവര്‍ത്തകനുള്ള അവാര്‍ഡിന് പ്രേക്ഷകര്‍ക്കും പേര് നിര്‍ദ്ദേശിക്കാം. ഏതു  മേഖലയിലെ ഏതു പ്രോഗ്രാമാണ് ശുപാര്‍ശ ചെയ്യുന്നത് എന്നും രേഖപ്പെടുത്തേണ്ടതുണ്ട്്. പ്രേക്ഷകര്‍ക്ക് അക്കാദമിയുടെ വിലാസത്തിലോ keralamediaacademy.gov@gmail.com എന്ന ഇ-മെയിലിലോ ശുപാര്‍ശ അയയ്ക്കാം.ഫലകവും 25,000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരജേതാക്കള്‍ക്കു ലഭിക്കുക.
എല്‍ ഡി ടൈപ്പിസ്റ്റ് കൂടിക്കാഴ്ച
കാസര്‍കോട് ജില്ലാ പഞ്ചായത്തില്‍ നിലവിലുള്ള എല്‍.ഡി.ടൈപ്പിസ്റ്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി നാളെ(4) ഉച്ചയ്ക്ക് രണ്ടുമണിക്ക്  ജില്ലാ പഞ്ചായത്താഫീസില്‍  കൂടിക്കാഴ്ച നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.
വനിതാ എഴുത്തുകാര്‍ക്ക് പക്ഷി നിരീക്ഷണ ശില്‍പ ശാല
പീച്ചി കേരള വന ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വനിതാ എഴുത്തുകാര്‍ക്ക് പക്ഷി നിരീക്ഷണ – സംരക്ഷണ വിഷയങ്ങളില്‍ ശില്‍പശാല സംഘടിപ്പിക്കുന്നു. ഈ മാസം 28,29 തീയ്യതികളില്‍ പക്ഷി നിരീക്ഷകരായ എഴുത്തുകാര്‍ക്ക് “പക്ഷികളും പ്രകൃതി വിഭവങ്ങളുടെ സംരക്ഷണവും” എന്ന വിഷയത്തെ ആസ്പദമാക്കി “കിളിക്കൂട്”   എന്ന പേരിലാണ് ശില്‍പശാല സംഘടിപ്പിക്കുന്നത്. താത്പര്യമുള്ള വനിതാ എഴുത്തുകാര്‍ വിശദവിവരങ്ങളടങ്ങിയ അപേക്ഷയോടൊപ്പം     സ്വന്തം   രചനയുടെ ഒരു കോപ്പി സഹിതം ദി രജിസ്ട്രാര്‍,  കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, പീച്ചി – 680 653 എന്ന വിലാസത്തില്‍ പത്ത് ദിവസത്തിനകം അയക്കണം.  വിശദ വിവരങ്ങള്‍ക്ക്  സയന്റിസ്റ്റ് & ഹെഡ്, എക്സ്റ്റന്‍ഷന്‍ ഡിപ്പാര്‍ട്ട്്‌മെന്റ്, കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്്, പീച്ചി എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍: 0487-2690100/9447126861.
ക്വട്ടേഷന്‍ ക്ഷണിച്ചു
കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസ് ആവശ്യത്തിനായി ടാക്‌സി വാഹനത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു. പരമാവധി 2000 കിലോ മീറ്റര്‍ ഓട്ടം പ്രതീക്ഷിക്കുന്നു. 2000 ത്തില്‍ കൂടുതല്‍ ഉളള കിലോമീറ്ററിന് പി ഡബ്ല്യൂ ഡി നിരക്കു പ്രകാരം അനുവദനീയമായ തുക നല്‍കും. പ്രതീക്ഷിക്കുന്ന നിരക്ക്, വാഹനം സംബന്ധിച്ച വിവരങ്ങള്‍ സഹിതമുളള ക്വട്ടേഷന്‍ ഈ മാസം 18 ന് പകല്‍ മൂന്നിനകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് സിവില്‍ സ്റ്റേഷനിലുളള കുടുംബശ്രീ ജില്ലാ മിഷനുമായി ബന്ധപ്പെടുക. ഫോണ്‍ 04994 256111.
സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍  അപേക്ഷ ക്ഷണിച്ചു
സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനിലെ ഒഴിവു വരുന്ന മുഴുവന്‍ സമയ അംഗത്തിന്റെ (ജനറല്‍) നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ അംഗീകൃത യൂണിവേഴ്‌സിറ്റി ബിരുദമുളളവരും മുപ്പത്തിയഞ്ചോ അതിന് മുകളിലോ പ്രായമുളളവരും ധനതത്വം, നിയമം, കൊമേഴ്‌സ്, അക്കൗണ്ടന്‍സി, വ്യവസായം, പൊതുഭരണം, പൊതുകാര്യങ്ങള്‍ എന്നീ വിഷയങ്ങള്‍ കൈകാര്യം  ചെയ്യുന്നതില്‍ 10 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്ത പരിചയം ഉളളവരും ആകണം. നിയമന കാലാവധി  അഞ്ച് വര്‍ഷം വരെയോ 65 വയസ്  വരെയോ ആണ്. അപേക്ഷാഫോറത്തിന്റെ മാതൃകയും വിശദവിവരങ്ങളും ജില്ലാകളക്ടറേറ്റുകളിലും  ജില്ലാ സപ്ലൈ ഓഫീസുകളിലും  www.consumeraffairs.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭിക്കും. അപേക്ഷകരുടെ ബയോഡാറ്റ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം  ഈ മാസം 30 നകം  സെക്രട്ടറി, ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ്, ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം  എന്ന വിലാസത്തില്‍ നല്‍കണം.  അപേക്ഷകരില്‍ നിന്ന് സര്‍ക്കാര്‍ നിയമിക്കുന്ന സെലക്ഷന്‍ കമ്മിറ്റി നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം.

KCN

more recommended stories