ഓവര്‍സിയര്‍ നിയമനം

ടെക്‌നിക്കല്‍ അസിസ്റ്റന്റ് നിയമനം

പള്ളിക്കര ഗ്രാമ പഞ്ചായത്തില്‍ 13500 രൂപ പ്രതിമാസ വേതനത്തില്‍ താല്ക്കാലികമായി ഒരു ടെക്‌നിക്കല്‍ അസിസ്റ്റന്റിനെ നിയമിക്കുന്നു. ഉദ്ദ്യോഗാര്‍ത്ഥികള്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്/ഐ.എച്ച്.ആര്‍.ഡി, കേരള സര്‍ക്കാര്‍ നല്‍കുന്ന കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ മെയിന്റനന്‍സ്, ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി ത്രിവത്സര ഡിപ്ലോമ അല്ലെങ്കില്‍ സര്‍വ്വകലാശാല ബിരുദത്തിനോടൊപ്പം ഏതെങ്കിലും സര്‍വ്വകലാശാല/ ടെക്‌നിക്കല്‍ എഡ്യുക്കേഷന്‍ കണ്‍ട്രോളര്‍/ഐ.എച്ച്.ആര്‍.ഡി.,  എല്‍.ബി.എസ്.സെന്റര്‍ ഫോര്‍ സയന്‍സ് & ടെക്‌നോളജി എന്നിവയില്‍ നിന്നുള്ള മൂന്ന് സെമസ്റ്ററില്‍ കുറയാത്ത മുഴുവന്‍ സമയ പി.ജി.ഡി.സി.എ., പി.ഡി.എസ്.ഇ. അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദം (ബി.സി.എ) ഭാരത സര്‍ക്കാറിന്റെ ഡി.ഒ.ഇ.എ.സി.സി.യില്‍ നിന്നുള്ള എ/ബി ലെവല്‍ സര്‍ട്ടിഫിക്കറ്റ്  ബി ടെക്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് , ഇലക്‌ട്രോണിക് ഡാറ്റ പ്രൊസസിംഗിലും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനിലും ഉള്ള ബിരുദം എന്നിവയിലേതെങ്കിലും യോഗ്യതയുള്ളവരായിരിക്കണം.  60 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്കോട് കൂടിയ ബിരുദത്തോടൊപ്പം എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് & ടെക്‌നോളജി നടത്തുന്ന ഒരു വര്‍ഷത്തെ പി.ജി.ഡി.സി.എ., പി.ഡി.എസ്.ഇ. കോഴ്‌സ് അല്ലെങ്കില്‍ .ഐ.എച്ച്.ആര്‍.ഡി. അല്ലെങ്കില്‍ സി-ഡിറ്റ് നടത്തുന്ന ഒരു വര്‍ഷത്തെ പി.ജി.ഡി.സി.എ., പി.ഡി.എസ്.ഇ. കോഴ്‌സും  പാസ്സായിട്ടുള്ളവരെ കൂടി പരിഗണിക്കുന്നതാണ്. ഐ.എസ്.എമ്മില്‍ പ്രാവീണ്യം അഭിലഷണീയം.
ഉദ്യോഗാര്‍ത്ഥികള്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ വിദ്യാഭ്യാസയോഗ്യത, ജാതി, വയസ്സ്, മുന്‍പരിചയം  എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ഈ മാസം 10 നകം പള്ളിക്കര ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കണം.
അപേക്ഷ ക്ഷണിച്ചു
സാംസ്‌കാരിക വകുപ്പിന്റെ കീഴില്‍ ആറന്മുളയിലെ വാസ്തുവിദ്യ, ചുമര്‍ചിത്ര സംരക്ഷണ കേന്ദ്രമായ വാസ്തുവിദ്യാ ഗുരുകുലം വിശ്വകര്‍മ്മസമുദായത്തിലെ എസ് എസ് എല്‍ സി പാസായ, 30 വയസ്സില്‍ താഴെയുളള  ചെറുപ്പക്കാര്‍ക്കായി നടപ്പാക്കുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്‌സിന്റെ ദൈര്‍ഘ്യം ഒരു വര്‍ഷം. കോഴ്‌സ് ഫീസ്, സര്‍വ്വീസ് ടാക്‌സ് ഉള്‍പ്പെടെ 3000 രൂപയാണ്. ആകെ 20 സീറ്റുകളാണുളളത്.വാസ്തു വിദ്യയുടെ ആധാരഗ്രന്ഥങ്ങളെ അവലംബമാക്കി ശാസ്ത്രീയ രൂപത്തില്‍ തയ്യാര്‍ ചെയ്ത സിലബസ്സിനെ അടിസ്ഥാനപ്പെടുത്തിയാണ് ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്നത്.
പ്രോസ്‌പെക്ടസും അപേക്ഷാഫോറവും തപാലില്‍ ലഭിക്കുന്നതിന് ആറന്മുള പോസ്റ്റ് ഓഫീസില്‍ മാറ്റാവുന്ന 50 രൂപയുടെ പോസ്റ്റല്‍ ഓര്‍ഡര്‍അല്ലെങ്കില്‍ മണിയോര്‍ഡര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാഗുരുകുലം, ആറന്മുള, പിന്‍-689533, പത്തനംതിട്ട ജില്ല എന്ന വിലാസത്തില്‍ അയക്കണം. www.vastuvidyagurukulam.com എന്ന വെബ്‌സൈറ്റില്‍ നിന്നും അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്ത് സാക്ഷ്യപ്പെടുത്തിയ ആവശ്യമായ രേഖകളും 50 രൂപയുടെ  പോസ്റ്റല്‍ ഓര്‍ഡറും സഹിതം അയക്കും. അപേക്ഷ ഈ മാസം 30 നകം ലഭിക്കണം.

റോഡ് അടച്ചിടും
പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുളള ഉപ്പള-പാത്ത്വാടി-മഡിമൊഗര്‍-ബാളിയൂര്‍ റോഡില്‍ കലുങ്ക് നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ നാളെ (5) മുതല്‍ ഈ മാസം 30 വരെ 26 ദിവസത്തേക്ക് റോഡ് അടച്ചിടും. ഇതുവഴി പോകേണ്ട വാഹനങ്ങള്‍് മണ്ണംകുഴി റോഡ് (ഉപ്പള പി ഡബ്ല്യു ഡി റെസ്റ്റ് ഹൗസ് റോഡ്) വഴി തിരിഞ്ഞ് പോകണമെന്ന് പൊതുമരാമത്ത്  വകുപ്പ് റോഡ്‌സ് വിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ഓവര്‍സിയര്‍ നിയമനം
പളളിക്കര പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ഓവര്‍സിയറെ നിയമിക്കുന്നു. ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിംഗ് ആണ് യോഗ്യത. ഒരു വര്‍ഷത്തേക്കാണ് നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്സ്, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതമുളള അപേക്ഷ ഈ മാസം 10 നകം പഞ്ചായത്തോഫീസില്‍ നല്‍കണം. ഫോണ്‍- 0467 2272026.
റേഷന്‍ വിതരണം
2016 മാര്‍ച്ച് മാസത്തില്‍ ജില്ലയിലെ  ബി പി എല്‍ കാര്‍ഡുടമകള്‍ക്ക് ഒരു രൂപ നിരക്കില്‍ 22 കിലോ അരിയും രണ്ട് രൂപ നിരക്കില്‍ ഏഴ് കിലോ ഗോതമ്പും ലഭിക്കുമെന്ന്  ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
എ പി എല്‍ കാര്‍ഡുടമകള്‍ക്ക് 8.90 രൂപ നിരക്കില്‍ എട്ട് കിലോ അരിയും 6.70 രൂപ രണ്ട് കിലോ ഗോതമ്പും  എ പി എല്‍ സബ്‌സിഡി കാര്‍ഡുടമകള്‍ക്ക് രണ്ട്  രൂപ നിരക്കില്‍ എട്ട് കിലോ അരിയും 6.70 രൂപ രണ്ട് കിലോ ഗോതമ്പും ലഭിക്കും.
എ എ വൈ കാര്‍ഡുടമകള്‍ക്ക്  ഒരു രൂപ നിരക്കില്‍ 35 കിലോ അരിയും അന്നപൂര്‍ണ്ണ കാര്‍ഡുടമകള്‍ക്ക്  10 കിലോ അരി സൗജന്യമായും ലഭിക്കും.
ജില്ലയിലെ മുഴുവന്‍ വൈദ്യുതീകരിച്ച വീട്ടിലെ റേഷന്‍ കാര്‍ഡിന്  1/2 ലിറ്റര്‍ വീതവും  വൈദ്യുതീകരിക്കാത്ത വീട്ടിലെ കാര്‍ഡിന് നാല് ലിറ്റര്‍ വീതവും  മണ്ണെണ്ണ ലിറ്ററിന് 18 രൂപ നിരക്കില്‍ ലഭിക്കും.
എല്ലാ എ പി എല്‍ കാര്‍ഡുടമകള്‍ക്കും  രണ്ട് കിലോ ഫോര്‍ട്ടിഫൈഡ് ആട്ട 15 രൂപ നിരക്കില്‍ ലഭിക്കും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സൗജന്യമായി അവര്‍ക്കര്‍ഹതപ്പെട്ട അരി വിഹിതം ലഭിക്കും.
കാര്‍ഡുടമകള്‍ അവര്‍ക്ക് അര്‍ഹതപ്പെട്ട റേഷന്‍ സാധനങ്ങള്‍ നിശ്ചിത അളവിലും തൂക്കത്തിലും വിലയിലും ബില്‍ സഹിതം റേഷന്‍ കടകളില്‍ നിന്നും വാങ്ങേണ്ടതാണ്. പരാതിയുളളവര്‍ താലൂക്ക് സപ്ലൈ ഓഫീസ് കാസര്‍കോട്  04994 230108, താലൂക്ക് സപ്ലൈ ഓഫീസ് ഹൊസ്ദുര്‍ഗ്ഗ് 04672 204044, താലൂക്ക് സപ്ലൈ ഓഫീസ് മഞ്ചേശ്വരം 04998 240089, താലൂക്ക് സപ്ലൈ ഓഫീസ് വെളളരിക്കുണ്ട് 04672 242720, ജില്ലാ സപ്ലൈ ഓഫീസ്, കാസര്‍കോട് 04994 255138, ടോള്‍ ഫ്രീ നമ്പര്‍ (1) 1800-425-1550, (2) 1967 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
തുക കൈപ്പറ്റണം
കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന പൊതുതിരഞ്ഞെടുപ്പ് 2015 ന്റെ ഭാഗമായി വാഹനങ്ങള്‍ ഓടിയ വകയില്‍  തുകലഭിക്കാന്‍ ബാക്കിയുളള വാഹന ഉടമകള്‍ക്ക് ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും വിതരണം ചെയ്യും. വാഹന ഉടമകള്‍ രേഖകള്‍ സഹിതം ഓഫീസിലെത്തി തുക ഈ മാസം 20 നകം കൈപ്പറ്റണം.
      തുക കൈപ്പറ്റണം
കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന പൊതുതിരഞ്ഞെടുപ്പ് 2015 ന്റെ ഭാഗമായി പോളിംഗ് ഒഫീഷ്യല്‍സ് (റിസര്‍ച്ച്) ആയി നിയമിച്ച ഉദ്യോഗസ്ഥര്‍ക്ക് ഇലക്ഷന്‍ കമ്മീഷന്‍ അനുവദിച്ച തുക   ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും വിതരണം ചെയ്യും. ഉദ്യോഗസ്ഥര്‍ രേഖകള്‍ സഹിതം ഓഫീസിലെത്തി തുക ഈ മാസം 20 നകം കൈപ്പറ്റണം.
സിവില്‍ സര്‍വ്വീസ് ഓറിയന്റേഷന്‍  പ്രോഗ്രാം
സിവില്‍ സര്‍വ്വീസ് മേഖലയില്‍ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നതിന് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് എല്ലാ ജില്ലകളിലും  ഏകദിന സിവില്‍ സര്‍വ്വീസ് ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിക്കുന്നു.  വിദ്യാസമ്പന്നരായ  യുവജനങ്ങള്‍ക്ക്  അഖിലേന്ത്യ തലത്തിലുളള മത്സര പരീക്ഷകളെ  കുറിച്ച് അവബോധം ഉണ്ടാക്കുകയും  അവരെ അതിന് സജ്ജരാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ജില്ലാ യുവജനകേന്ദ്രം പ്രോഗ്രാം സംഘടിപ്പിക്കുന്നത്. ഈ മാസം ഒമ്പതിന്   നടക്കുന്ന സൗജന്യ ഏകദിന സിവില്‍ സര്‍വ്വീസ്   ഓറിയന്റേഷന്‍ പ്രോഗ്രാമില്‍ ഡിഗ്രി യോഗ്യതയുളളവര്‍ക്ക് പങ്കെടുക്കാം.  താല്‍പര്യമുളളവര്‍ 04994 256219 എന്ന നമ്പറില്‍ ബന്ധപ്പെടുക.

KCN

more recommended stories