അപേക്ഷ ക്ഷണിച്ചു

കോഴി വളര്‍ത്തല്‍ പരിശീലനം
ശാസ്ത്രീയമായ കോഴിവളര്‍ത്തലിനെക്കുറിച്ച്  കാഞ്ഞങ്ങാട് പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പരിശീലന ക്ലാസ്സ് സംഘടിപ്പിക്കുന്നു.   ഈ മാസം മൂന്നിന്  രാവിലെ 9.30 മുതലാണ് ക്ലാസ് നടക്കുക. പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രം , കാഞ്ഞങ്ങാട് ഓഫീസില്‍ 0467 2202325 എന്ന നമ്പറില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണം.
  അപേക്ഷ ക്ഷണിച്ചു
കേന്ദ്ര മാനവ വിഭവ ശേഷി വികസന മന്ത്രാലയത്തിന്റെ കമ്മ്യൂണിറ്റി ഡവലപ്പ്‌മെന്റ് ത്രൂ പോളിടെക്‌നിക് എന്ന പദ്ധതിയുടെ ഭാഗമായി കാഞ്ഞങ്ങാട് സ്വാമി നിത്യാനന്ദ പോളിടെക്‌നിക് കോളേജ് നടത്തുന്ന ഹ്രസ്വകാല സൗജന്യ തൊഴില്‍ പരിശീലന കോഴ്‌സുകളും മറ്റു അനുബന്ധ പ്രവര്‍ത്തനങ്ങളും 2016-17 വര്‍ഷം ഏറ്റെടുത്തു നടത്തുവാന്‍ സ്വന്തമായി കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും  സൗജന്യമായി നല്‍കാന്‍ തയ്യാറുളള തുടര്‍ വിദ്യാകേന്ദ്രങ്ങള്‍, അംഗീകൃത വായനശാലകള്‍, ഗ്രന്ഥാലയങ്ങള്‍, ക്ലബ്ബുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കൂടാതെ  എക്‌സ്്‌റ്റെന്‍ഷന്‍ സെന്ററുകള്‍ തുടങ്ങുന്നതിനും അപേക്ഷകള്‍ ക്ഷണിച്ചു.
കോഴ്‌സ് നടത്തിപ്പിന് ഒരു വിധത്തിലുളള ഫീസും ഈടാക്കുവാന്‍ പാടുളളതല്ല. അപേക്ഷകര്‍ ഫോണ്‍ നമ്പര്‍, സ്ഥാപനം സ്ഥിതി ചെയ്യുന്ന വില്ലേജ്, താല്‍പര്യമുളള കോഴ്‌സുകള്‍ എന്നിവ സഹിതം ഈ മാസം 25 നകം പ്രിന്‍സിപ്പാളിന്് നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9497855421.

KCN

more recommended stories