ടാക്‌സി വാഹനം ക്വട്ടേഷന്‍ ക്ഷണിച്ചു

തെരെഞ്ഞെടുപ്പ് വീഡിയോ, ഫോട്ടോ കവറേജ്  ക്വട്ടേഷന്‍ ക്ഷണിച്ചു
2016 ലെ നിയമസഭാതെരെഞ്ഞെടുപ്പിനോടനുബന്ധിച്ച് കളക്ടറേറ്റിലെ  തെരെഞ്ഞെടുപ്പ് വിഭാഗത്തിന്റെ  ആവശ്യത്തിലേക്ക് വിവിധ പരിപാടികളുടെ  ഫോട്ടോയെടുക്കുന്നതിനും വീഡിയോ ഷൂട്ട് ചെയ്യുന്നതിനും  അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും അമേച്വര്‍, ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍മാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. പ്രതിദിന നിരക്കും എഡിറ്റ് ചെയ്യാത്ത സി ഡി കളുടെ നിരക്കും ഉള്‍പ്പെടെ രേഖപ്പെടുത്തണം.
നാമനിര്‍ദ്ദേശ  പത്രികാ സ്വീകരണം, ആന്റി ഡിഫോസ്‌മെന്റ് സ്‌ക്വാഡ്, വീഡിയോ  സര്‍വെയ്‌ലന്‍സ് ടീം, മീഡിയാ മോണിറ്ററിംഗ്  ടീം, ഫ്‌ളൈയിംഗ്   സ്‌ക്വാഡ്, പ്രശ്‌ന ബാധ്യതാ പോളിംഗ് ബൂത്തുകളില്‍ പോളിംഗ് ദിനത്തില്‍ ചിത്രീകരണം, ഇലക്‌ട്രോണിക് വോട്ടിംഗ്  യന്ത്രങ്ങളുടെ കമ്മീഷനിംഗ് മറ്റ് അനുബന്ധ ഇനങ്ങള്‍ എന്നീ ആവശ്യങ്ങള്‍ക്കായാണ് ഫോട്ടോ, വീഡിയോഗ്രാഫി സംവിധാനങ്ങള്‍ വേണ്ടത്.
ക്വട്ടേഷനുകള്‍ ഈ മാസം 14 ന്  ഉച്ചയ്ക്ക് 12 മണിക്കകം കളക്ടറേറ്റില്‍ ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) മുമ്പാകെ നല്‍കണം. അന്നേ ദിവസം ഉച്ചയ്ക്ക് രണ്ട് മണിക്ക് ക്വട്ടേഷനുകള്‍ തുറക്കും.
അപേക്ഷ ക്ഷണിച്ചു
കേന്ദ്ര മാനവ വിഭവ ശേഷി വികസന മന്ത്രാലയത്തിന്റെ കമ്മ്യൂണിറ്റി ഡവലപ്പ്‌മെന്റ് ത്രൂ പോളിടെക്‌നിക് എന്ന പദ്ധതിയുടെ ഭാഗമായി കാഞ്ഞങ്ങാട് സ്വാമി നിത്യാനന്ദ പോളിടെക്‌നിക് കോളേജ് നടത്തുന്ന ഹ്രസ്വകാല സൗജന്യ തൊഴില്‍ പരിശീലന കോഴ്‌സുകളും മറ്റു അനുബന്ധ പ്രവര്‍ത്തനങ്ങളും  ഏറ്റെടുത്തു നടത്തുവാന്‍ സ്വന്തമായി കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും  സൗജന്യമായി നല്‍കാന്‍ തയ്യാറുളള തുടര്‍ വിദ്യാകേന്ദ്രങ്ങള്‍, അംഗീകൃത വായനശാലകള്‍, ഗ്രന്ഥാലയങ്ങള്‍, ക്ലബ്ബുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.   എക്‌സ്്‌റ്റെന്‍ഷന്‍ സെന്ററുകള്‍ തുടങ്ങുന്നതിനും അപേക്ഷകള്‍ ക്ഷണിച്ചു.
കോഴ്‌സ് നടത്തിപ്പിന് ഒരു വിധത്തിലുളള ഫീസും ഈടാക്കുവാന്‍ പാടുളളതല്ല. അപേക്ഷകര്‍ ഫോണ്‍ നമ്പര്‍, സ്ഥാപനം സ്ഥിതി ചെയ്യുന്ന വില്ലേജ്, താല്‍പര്യമുളള കോഴ്‌സുകള്‍ എന്നിവ സഹിതം ഈ മാസം 25 നകം പ്രിന്‍സിപ്പാളിന്് നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഫോണ്‍ 9497855421.

  ടാക്‌സി വാഹനം ക്വട്ടേഷന്‍ ക്ഷണിച്ചു
കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസ് ആവശ്യത്തിനായി ടാക്‌സി വാഹനത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു. പരമാവധി 2000 കിലോ മീറ്റര്‍ ഓട്ടം പ്രതീക്ഷിക്കുന്നു. 2000 ത്തില്‍ കൂടുതല്‍ ഉളള കിലോമീറ്ററിന് പി ഡബ്ല്യൂ ഡി നിരക്കു പ്രകാരം അനുവദനീയമായ തുക നല്‍കും. പ്രതീക്ഷിക്കുന്ന നിരക്ക്, വാഹനം സംബന്ധിച്ച വിവരങ്ങള്‍ സഹിതമുളള ക്വട്ടേഷന്‍ ഈ മാസം 18 ന് പകല്‍ മൂന്നിനകം നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് സിവില്‍ സ്റ്റേഷനിലുളള കുടുംബശ്രീ ജില്ലാ മിഷനുമായി ബന്ധപ്പെടുക. ഫോണ്‍ 04994 256111.

KCN

more recommended stories