വെളളിക്കോത്ത് ഇന്‍സ്റ്റിറ്റിയൂട്ടില്‍ സൗജന്യ പരിശീലനം

നിയമസഭാ തെരഞ്ഞെടുപ്പ്
                പരാതി നല്‍കാം ഓണ്‍ലൈനായി
തെരെഞ്ഞെടുപ്പ് ചട്ടലംഘനം സംബന്ധിച്ച പരാതികളില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി  പരാതി നല്‍കാനും അവയില്‍ സ്വീകരിച്ച നടപടികളറിയാനും  ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നതായി ജില്ലാതെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ  ജില്ലാ കളക്ടര്‍  ഇ ദേവദാസന്‍ അറിയിച്ചു.  ഇ-പരിഹാരം, ഇ-അനുമതി, ഇ-വാഹനം എന്നീ പോര്‍ട്ടലുകളാണ് നിലവില്‍ വന്നത്. തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതും വോട്ടര്‍പട്ടിക  സംബന്ധിച്ച പരാതികളും  സമര്‍പ്പിക്കാനുളള സംവിധാനമാണ് ഇ-പരിഹാരം. കെട്ടിടമുടമയുടെ  അനുമതിയില്ലാതെ പോസ്റ്റര്‍ ഒട്ടിക്കുന്നത് മുതല്‍ എതിര്‍സ്ഥാനാര്‍ത്ഥിക്കെതിരെയുളള  അപവാദ പ്രചരണം വരെ അതില്‍ പെടും. www.e-pariharam.kerala.gov.in എന്ന വെബ്‌സൈറ്റ്  ലോഗിന്‍ ചെയ്താണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.  സൈറ്റ് ലോഗിന്‍ ചെയ്താല്‍ ആദ്യം മൊബൈല്‍ നമ്പര്‍  എന്റര്‍ ചെയ്താല്‍ മൊബൈല്‍ നമ്പറിലേക്ക് ഒരു പാസ്സ് വേഡ് എത്തും. വണ്‍ ടൈം പാസ്സ് വേഡ് എന്റര്‍ ചെയ്താല്‍ പരാതി രജിസ്റ്റര്‍ ചെയ്യുന്നതിന്  സാധിക്കും. രജിസ്റ്റര്‍ ചെയ്ത പരാതി  സംബന്ധിച്ച സ്ഥിതി അറിയുന്നതിനും സോഫ്റ്റ് വെയറില്‍ സംവിധാനമുണ്ട്.
രാഷ്ട്രീയ കക്ഷികള്‍ക്കും പൊതുജനങ്ങള്‍ക്കും തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ അനുമതികള്‍ ലഭ്യമാക്കുന്നതിനുളള സംവിധാനമാണ് ഇ-അനുമതി. വാഹനം, ഉച്ചഭാഷിണി, പ്രകടനം, പൊതുസ്ഥലം ഉപയോഗിക്കല്‍ തുടങ്ങിയവയ്ക്കുളള അനുമതികള്‍ക്കായി  പല ഓഫീസുകള്‍ കയറിയിറങ്ങേണ്ടുന്നതിനു പകരം  www.e-anumathi.kerala.gov.in എന്ന വെബ്‌സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കയാണ് വേണ്ടത്. അപേക്ഷാഫോറങ്ങളുടെ മാതൃക സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് അപ് ലോഡ് ചെയ്യുകയാണ് വേണ്ടത്. അനുമതി ലഭ്യമായാല്‍ അത് പ്രിന്റ് എടുത്ത് ഉപയോഗിക്കാം.     http://e-pariharam.kerala.gov.in, http://e-anumathi.kerala.gov.in,  http://e-vahanam.kerala.gov.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക.
പി എസ് സി സര്‍ട്ടിഫിക്കറ്റ് പരിശോധന
ജില്ലയില്‍ പോലീസ് വകുപ്പില്‍ വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ (എ പി ബി) (കെ എ പി IV) (കാറ്റഗറി നമ്പര്‍ 198/15) തസ്തികയ്ക്കായി ഫെബ്രുവരി 27 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളള ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കായുളള സര്‍ട്ടിഫിക്കറ്റ് പരിശോധനയും കായികക്ഷമതാ പരീക്ഷയും ഈ മാസം 16 മുതല്‍ 18 വരെ പാറക്കട്ടയിലുളള  എ. ആര്‍. ക്യാമ്പ് പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടക്കും.
ഇത് സംബന്ധിച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈല്‍, ഫോണ്‍ മെസ്സേജ് എന്നിവ  അയച്ചിട്ടുണ്ട്.  ഉദ്യോഗാര്‍ത്ഥികള്‍ക്കായുളള അഡ്മിഷന്‍ ടിക്കറ്റ് ഈ മാസം മൂന്ന്  മുതല്‍ പ്രൊഫൈലില്‍ ലഭ്യമാണ്്.  ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ കായികക്ഷമതാപരീക്ഷയ്ക്കുളള       അഡ്മിഷന്‍  ടിക്കറ്റ് പി. എസ്. സി. യുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് അസ്സല്‍ തിരിച്ചറിയല്‍ രേഖയും അപേക്ഷയില്‍ അവകാശപ്പെട്ട യോഗ്യതകള്‍ തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം രാവിലെ 6 മണിക്ക് ഹാജരാകണം.
നികുതി ഒടുക്കണം
മഞ്ചേശ്വരം താലൂക്കില്‍പ്പെട്ട വില്ലേജ് ഓഫീസുകളില്‍ ഈ വര്‍ഷത്തെ ഭൂ നികുതി, കെട്ടിട നികുതി, ആഡംബര നികുതി മുതലായവ  വില്ലേജ് ഓഫീസില്‍ ഒടുക്കണമെന്ന് മഞ്ചേശ്വരം തഹസില്‍ദാര്‍  അറിയിച്ചു.
വെളളിക്കോത്ത് ഇന്‍സ്റ്റിറ്റിയൂട്ടില്‍ സൗജന്യ പരിശീലനം
വെളളിക്കോത്ത് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തുന്ന വിവിധ തൊഴില്‍ പരിശീലന ക്ലാസ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  മൊബൈല്‍ ഫോണ്‍ സര്‍വ്വീസിംഗ്, ബ്യൂട്ടീഷ്യന്‍ കോഴ്‌സ്, സി സി ടി വി ഇന്‍സ്റ്റാലേഷന്‍ ആന്റ് സര്‍വ്വീസിംഗ് , മോട്ടോര്‍ റിവൈന്റിംഗ്, സംരംഭകത്വ പരിശീലനം  എന്നിവയിലാണ് പരിശീലനം നല്‍കുന്നത്.  20 നും 45 നും ഇടയില്‍ പ്രായമുളള യുവതീയുവാക്കള്‍ ഈ മാസം 14 നകം ഡയറക്ടര്‍, വെളളിക്കോത്ത് ഇന്‍സ്റ്റിറ്റിയൂട്ട്, കാഞ്ഞങ്ങാട് എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍ 04672 268240.

KCN

more recommended stories