ലോറി ഇടിച്ച് ഇലക്ട്രിക്ക് പോസ്‌ററ് തകര്‍ന്നു

post

കാസര്‍കോട്: ലോറി ഇടിച്ച് ഇലക്ട്രിക്ക് പോസ്‌ററ് തകര്‍ന്നു.  കാസര്‍കോട് പുതിയ ബസ്റ്റാന്‍ഡിന് സമീപം വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. കണ്ണൂരില്‍ നിന്നും ഉഡുപ്പിയിലേക്ക് പോവുകയായിരുന്ന ടി.എന്‍ 8857 നമ്പര്‍ എയ്ചര്‍ ലോറിയാണ് അപകടം വരുത്തിയത്.  ലോറി ഇലക്ട്രിക് പോസ്റ്റിലിടിച്ചപ്പോള്‍ പോസ്റ്റ് രണ്ടായി മുറിഞ്ഞു വീണു. ഭാഗ്യം കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.
പോലീസും കെഎസ്ഇബി ഉദ്യോഗസ്ഥരും യഥാസമയം എത്തി പരിശ്രമിച്ചതോടെയാണ് ഗതാഗത സ്തംഭനം നീങ്ങിയത്. ഇതേ ലോറി അപകടത്തിന് തൊട്ട് മുമ്പ് പുതിയ ബസ്റ്റാന്‍ഡിന് സമീപം വെച്ചു തന്നെ ഒരു ഓട്ടോയില്‍ ഇടിച്ചിരുന്നു. ഈ ഓട്ടോകാരന് നഷ്ടപരിഹാരം നല്‍കി പോകുമ്പോഴാണ് ഏതാനും 500 മീറ്ററിനുള്ളില്‍ വൈദ്യുതി പോസ്റ്റ് ഇടിച്ചുതെറിപ്പിച്ചത്.

post1post2

KCN

more recommended stories