ടെണ്ടര്‍ ക്ഷണിച്ചു

കളളുഷാപ്പുകളുടെ വില്‍പ്പന
കാസര്‍കോട് ഡിവിഷനിലെ   ഹോസ്ദുര്‍ഗ് റെയിഞ്ചിലെ അഞ്ചാം ഗ്രൂപ്പിലെ  കളളുഷാപ്പുകളുടെ വില്‍പ്പന ഈ മാസം 21 ന് 11 മണിക്ക്  കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് കാസര്‍കോട് എക്‌സൈസ് ഡിവിഷന്‍ ഓഫീസുമായി ബന്ധപ്പെടണം.
ലേലം
കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുളള പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍  തേങ്ങകള്‍ ലോട്ടുകളായി ലേലം ചെയ്യും. 34,633 വിളഞ്ഞ തേങ്ങകളും 50 പേട് തേങ്ങകളുമാണ് ലേലം ചെയ്യുക. ദര്‍ഘാസുകള്‍ ഈ മാസം 18 നകം സമര്‍പ്പിക്കണം.
നികുതി സ്വീകരിക്കും
ഊര്‍ജ്ജിത നികുതി പിരിവ് യജ്ഞത്തിന്റെ ഭാഗമായി ചെമ്മനാട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ മാര്‍ച്ച് 31 വരെ എല്ലാ അവധി ദിവസങ്ങളിലും നികുതി സ്വീകരിക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.
  സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു
പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍  സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 293/13 പ്രകാരം  ട്രേഡ്‌സ്മാന്‍ (ഇലക്ട്രിക്കല്‍) എന്‍ സി എ – എസ് സി തസ്തികയിലേക്ക് നടത്തിയ പരീക്ഷയുടെ സാധ്യതാ പട്ടിക  പ്രസിദ്ധീകരിച്ചു. പട്ടിക ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പരിശോധനയ്ക്ക് ലഭ്യമാണ്.
റോഡ് അടച്ചിടും

പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുളള കോട്ടേക്കാര്‍ – പാത്തൂര്‍ റോഡില്‍ കി.മീ 20/500 മുതല്‍ 25/300 വരെ അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ഈ മാസം 30 വരെ   റോഡ് താല്‍ക്കാലികമായി അടച്ചിടാന്‍ തീരുമാനിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങള്‍ തിരിച്ച് ദൈഗോളി ജംഗ്ഷനില്‍ നിന്നും പൊയ്യത്തബയല്‍ നന്ദാരപദവ് – മുടിപ്പ് വഴി പോകണം.
ടെണ്ടര്‍ ക്ഷണിച്ചു
കാസര്‍കോട്  ഐ സി ഡി എസ് പ്രൊജക്ടിന്റെ കീഴിലുളള 140 അങ്കണ്‍വാടികളിലേക്ക് പ്രീ സ്‌കൂള്‍ കിറ്റുകള്‍ വാങ്ങുന്നതിനായി  റീ ടെണ്ടര്‍ ക്ഷണിച്ചു.  ടെണ്ടറുകള്‍ സ്വീകരിക്കുന്ന അവസാന തീയ്യതി ഈ മാസം  16 ഉച്ചയ്ക്ക് രണ്ട് വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിലുളള ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 04994  230045.

KCN

more recommended stories