വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കിന് തീയിട്ടു

bik

തളങ്കര:  വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബെക്ക് തീയിട്ട് നശിപ്പിച്ച  നിലയില്‍. തളങ്കര ദേവീനിലയത്തെ ഭാസ്‌കരന്റെ മകന്‍ ബിജേഷിന്റെ കെ എല്‍ 14 എം 984 സുസുക്കി ജിഎസ്ആര്‍ 150 ബൈക്കാണ് രാത്രി 12 മണിയോടെ തീയിട്ട് നശിപ്പിച്ച നിലയില്‍ കണ്ടത്. വിദ്യാനഗറില്‍ വെല്‍ഡിംഗ് ജോലി കഴിഞ്ഞ് മടങ്ങി രാത്രി 10മണിയോടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടതായിരുന്നു. ജനലിന്റെ ഗ്ലാസ് പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് ഉണര്‍ന്നപ്പോഴാണ് ബൈക്ക് കത്തിനശിച്ച നിലയില്‍ കണ്ടത്. ബിജേഷിന്റെ പരാതിയില്‍ ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

bike

KCN

more recommended stories