വോളിബോള്‍ കോച്ചിംഗ് ക്യാമ്പിലേക്ക് തിരഞ്ഞെടുക്കുന്നു

നീലേശ്വരം: ചന്തു ഓഫീസര്‍ മെമ്മോറിയല്‍ വോളിബോള്‍ അക്കാദമിയുടെ കോച്ചിംഗ് ക്യാമ്പിലേക്കുള്ള രണ്ടാമത്തെ ബാച്ചിന്‍റെ തിരഞ്ഞെടുപ്പ് ഈ മാസം 31ന് രാവിലെ 9 മണിക്ക് കിനാനൂര്‍ റോഡിലുള്ള ചന്തു ഓഫീസര്‍ ആര്‍ട്സ് ആന്‍റ് സ്പോര്‍ട്സ് ക്ലബ്ബ് പരിസരത്ത് വെച്ചു നടത്തുവാന്‍ തീരുമാനിച്ചു. 14നും 18 വയസ്സിനും ഇടയിലുള്ള 180 സെന്‍റിമീറ്ററിന് മുകളില്‍ ഉയരമുള്ള എല്ലാ കുട്ടികള്‍ക്കും പ്രവേശനത്തില്‍ പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 31ന് മമുമ്പായി വയസ്സു തെളിയിക്കേണ്ട രേഖകളുമായി എത്തിച്ചേരണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പര്‍: 9846165388, 9496139938, 9446246553.

KCN

more recommended stories