മുസ്‍ലിംകളിൽ 27 ശതമാനവും ഭീകരവാദികളെന്ന് ഡോണൾഡ് ട്രംപ്; വീണ്ടും വിവാദം

trumpവാഷിങ്ടൺ∙ മുസ്‌ലിംകൾക്കെതിരെ വിവാദ പ്രസ്താവനയുമായി യുഎസ് പ്രസിഡന്റ് സ്ഥാനാർഥി ഡോണൾഡ് ട്രംപ് വീണ്ടും രംഗത്ത്. മുസ്‍ലിംകളിൽ 27 ശതമാനവും ഭീകരവാദികളാണെന്ന് ട്രംപ് പറഞ്ഞു. 27 – 35 ശതമാനം മുസ്‌ലിംകളും യുദ്ധത്തിനുവേണ്ടി തയാറെടുക്കുന്നവരാണ്. അവരുടെ വൈരാഗ്യം ഭീതിജനകമാണെന്നും രാജ്യാന്തര മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. നമ്മളെ എല്ലാവരും സ്നേഹിക്കുന്നുവെന്ന് പറയാൻ എളുപ്പമാണ്. എന്നാൽ ഇസ്‍ലാമിക ഭീകരവാദം ലോകത്തെങ്ങും തുടരുകയാണ്. മധ്യേഷ്യയിൽ മാത്രം ഇസ്‌ലാമിക് സ്റ്റേറ്റിനെ നശിപ്പിക്കുന്നതിനായി 20,000 – 30,000 സേനകൾ ആവശ്യമാണെന്നും ട്രംപ് പറഞ്ഞു. മുസ്‌ലിംകൾ യുഎസിനെ വെറുക്കുന്നുവെന്നും അവരെ രാജ്യത്ത് പ്രവേശിക്കാൻ അനുവദിക്കരുതെന്നുമുള്ള ട്രംപിന്റെ പ്രസ്താവന വിവാദമായിരുന്നു.

KCN

more recommended stories