തപാല്‍ അദാലത്ത്

തപാല്‍ അദാലത്ത്  
കാസര്‍കോട് ഡിവിഷന്‍ പോസ്റ്റ് ഓഫീസ് സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ പരാതി പരിഹാര അദാലത്ത് ഈ മാസം 29ന് ഉച്ചയ്ക്കുശേഷം മൂന്നുമണിക്ക് നടത്തും. തപാല്‍വകുപ്പിന്റെ  വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ ഈ മാസം 28നകം പോസ്റ്റ് ഓഫീസ് സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04994 230885, 230746

തടിലേലം
വനം വകുപ്പ് തോട്ടങ്ങളില്‍ നിന്നും ശേഖരിച്ച  12 കഷ്ണം തേക്ക് തടി, 1874 കഷണം വിവിധ ഇനത്തില്‍പ്പെട്ട തടികള്‍ വാണിജ്യ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും  ചെറുകിട സംരംഭകര്‍ക്കും അനുയോജ്യമായ ലോട്ടുകളിലാക്കി  ഈ മാസം 21 ന്  രാവിലെ  11 മുതല്‍ ഇ-ഓക്ഷന്‍ നടത്തും.  താല്‍പര്യമുളളവര്‍ ബാംഗ്ലൂരിലെ  എം എസ് ടി സി ലിമിറ്റഡുമായി  കേരള വനം വകുപ്പിന്റെ  വെബ്‌സൈറ്റിലൂടെ  രജിസ്റ്റര്‍ ചെയ്ത ശേഷം  ഗാര്‍ഹിക ഉപഭോക്താക്കളാണെങ്കില്‍ 573 രൂപയുടെയും കച്ചവടക്കാരാണെങ്കില്‍ 5725 രൂപയുടെ ഡി ഡി യും എടുത്ത് സ്ഥാപനത്തിലേക്ക്  അയച്ചുകൊടുക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 8547602862, 8547602863.
സ്‌പെഷ്യല്‍ സിറ്റിംഗ്  18 ന്
പരപ്പ പുലിയംകുളം കോളനിയില്‍ അനധികൃത വാറ്റ് ഉള്‍പ്പെടെ  നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ കുട്ടികളുടെ പഠനവും വികസനപ്രവര്‍ത്തനങ്ങളും തടസ്സപ്പെടുന്നതായി  കോളനി നിവാസികളായ കുട്ടികളുടെ പരാതിയെ തുടര്‍ന്ന്  ഈ മാസം  18 ന് രാവിലെ  11 മണിക്ക് കോളനിയില്‍  സി ഡബ്ല്യു സി ചെയര്‍പേഴ്‌സണ്‍ സ്‌പെഷ്യല്‍ സിറ്റിംഗ് നടത്തും.
കോളനിയിലെയും സമീപ പ്രദേശങ്ങളിലെയും കുട്ടികളുടെ നിയമ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന്  കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും  സിറ്റിംഗില്‍ പങ്കെടുത്ത് പരാതികള്‍ അറിയിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് മാധുരി എസ് ബോസ്-ചെയര്‍പേഴ്‌സണ്‍ സി ഡബ്ല്യു സി, കാസര്‍കോട്-ഫോണ്‍ 9400508747.
പ്ലസ്-വണ്‍ തുല്യത കോഴ്‌സ് രജിസ്‌ട്രേഷന്‍
സാക്ഷരതാമിഷന്‍ നടത്തുന്ന ഹയര്‍ സെക്കണ്ടറി തുല്യത കോഴ്‌സ് രണ്ടാം ബാച്ചിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഏപ്രില്‍ 15 വരെ അപേക്ഷിക്കാം. ഹ്യുമാനിറ്റീസ്, കോമേഴ്‌സ് ഗ്രൂപ്പുകളിലാണ് രജിസ്‌ട്രേഷന്‍. അപേക്ഷ ഫോറം ജില്ലാ സാക്ഷരതാമിഷന്‍ ഓഫീസ്, വികസന വിദ്യാകേന്ദ്രം എന്നിവിടങ്ങളില്‍ ലഭിക്കും.അപേക്ഷ ഫോറത്തിന്റെ വില 100 രൂപ,അഡ്മിഷന്‍ ഫീസ് 200 രൂപ,കോഴ്‌സ് ഫീസ് 1,950 രൂപ എന്നിവയുള്‍പ്പടെ 2,250 രൂപ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ ചെലാന്‍ ആയോ, ഡി.ഡി.ആയോ അടക്കണം. പട്ടികജാതി, പട്ടികവര്‍ഗ പഠിതാക്കള്‍ക്ക് കോഴ്‌സ് ഫീസ് സൗജന്യമാണ്. ഇവര്‍ 300 രൂപ ചെലാന്‍ മുഖാന്തരം ബാങ്കില്‍ അടക്കണം. സാക്ഷരതാമിഷന്‍ പത്താംതരം തുല്യതാ കോഴ്‌സ് പൂര്‍ത്തിയായവര്‍ക്കും,എസ്.എസ്.എല്‍.സി കോഴ്‌സ് വിജയിച്ച് 2016 ജനുവരി 1 ന് 22 വയസ്സ് പൂര്‍ത്തിയായവര്‍ക്കും അപേക്ഷിക്കാം ഫോണ്‍.നം.04994-255507.

KCN

more recommended stories