കലാഭവന്‍ മണിയുടെ മരണം കൊലപാതകമോ?

work al fazal ad (1)എന്തൊക്കെ പറഞ്ഞാലും മലയാളത്തിന്റെ പ്രിയതാരം മണിയുടെ മരണത്തില്‍ വിറങ്ങലിച്ച് നില്‍കുമ്പോഴാണ് നില്‍ക്കുമ്പോഴാണ് ആ വാര്‍ത്ത കാട്ടു തീ പോലെ പടര്‍ന്നത്. തൊട്ട് മുമ്പത്തെ ദിവസം മണിയുടെ ചാലക്കുടിയിലെ വീടിനോട് ചേര്‍ന്നുള്ള ഔട്ട് ഹൗസില്‍ ചില സിനിമാതാരങ്ങളായ സുഹൃത്തുക്കള്‍ കൂടി എന്നും, എന്നാല്‍ ആ സമയത്തൊന്നും ഇല്ലാത്ത കരള്‍ രോഗം പെട്ടന്ന് മൂര്‍ച്ഛിച്ചു എന്നും പറയുന്നതിലെ യുക്തിയാണ് മനസ്സിലാവാത്തത്. വിശ്വസനീയമല്ലെങ്കില്‍ കൂടി മണിയുടെ ഭാര്യയുടെ സഹോദരനെ പോലാസ് കസ്റ്റഡിയിലെടുത്തിരുന്നുവെന്ന വാര്‍ത്തയും ചില കോണുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എല്ലാവര്‍ക്കും മണി വാരിക്കോരി നല്‍കുമ്പോള്‍ തനിക്കൊന്നും തരാറില്ല എന്ന് ഈ വ്യക്തി ചിലരോട് പറഞ്ഞിരുന്നുവെത്രെ. രാത്രി 11 മണിവരെ മണി ആടിയും, പാടിയും ജാഫര്‍ ഇടുക്കിയുടെ കൂടെ ഉണ്ടായിരുന്നതായി അദ്ദേഹം ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് പറഞ്ഞിരുന്നു. ഈ സമയത്തൊന്നും അസുഖത്തിന്റെ ഒരു കണിക പോലും മണിയില്‍ കണ്ടിരുന്നില്ല എന്നും ജാഫര്‍ ചൂണ്ടിക്കാട്ടിയിരുന്നു. പിന്നെ പെട്ടന്നിങ്ങനെ കരള്‍ രോഗം മൂര്‍ച്ഛിക്കാന്‍ എന്താണ് കാരണം ? ഇന്നിപ്പോള്‍ മറ്റൊരു വാര്‍ത്തകൂടി പുറത്ത് വന്നു. ഒരു സ്വകാര്യ ചാനലില്‍ ഹാസ്യപരപാടി അവതരിപ്പിച്ചുകൊണ്ടിരുന്ന ‘തരികിട സാബു’ എന്ന നടന്‍ സാബുവിനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇങ്ങനെ ചോദ്യം ചെയ്യപ്പെടേണ്ടുന്ന എന്ത് കാര്യമാണ് ഔട്ട് ഹൗസില്‍ നടന്നതെന്നാണ് മനസ്സിലാവാത്തത്. രക്തത്തില്‍ മീഥൈന്‍ ആല്‍ക്കഹോളിന്റെ അംശം എങ്ങിനെ വന്നു? ഒന്നുകില്‍ ഇത് മദ്യത്തില്‍ ആരെങ്കിലും ഒഴിച്ച് കൊടുത്തതാണോ? എന്തായാലും ചാലക്കുടിക്കാരപ്പോലെ, മണിയുടെ കുടുംബത്തെപ്പോലെ മലയാളികള്‍ക്ക് മൊത്തമായി വലിയ നഷ്ടമാണ് മണിയുടെ മരണത്തിലൂടെ സംഭവിച്ചത്. വരും ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ ഒരു വ്യക്തത വരുമെന്ന് കരുതാം.

KCN

more recommended stories