ഹയര്‍ സെക്കന്‍ഡറി തുല്യത രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ഹയര്‍ സെക്കന്‍ഡറി തുല്യത രജിസ്‌ട്രേഷന്‍ ആരംഭിച്ചു
കാസര്‍കോട് നഗരസഭയില്‍ സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്ലസ് വണ്‍, പ്ലസ് ടു തുല്യതാ കോഴ്‌സ് രണ്ടാം ബാച്ചിലേക്കുളള  രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഏപ്രില്‍ 15 വരെ  അപേക്ഷിക്കാം.
കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് ഗ്രൂപ്പുകളിലാണ് രജിസ്‌ട്രേഷന്‍. സാക്ഷരതാമിഷന്‍ പത്താംതരം തുല്യതാ കോഴ്‌സ് പൂര്‍ത്തിയായവര്‍ക്കും  എസ് എസ് എല്‍ സി ജയിച്ച  ഈ വര്‍ഷം ജനുവരി ഒന്നിന് 22 വയസ്സ് പൂര്‍ത്തിയായവര്‍ക്കും അപേക്ഷിക്കാം. ഫോണ്‍ 9544090169
പി എസ് സി അപേക്ഷ ക്ഷണിച്ചു
പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ വുമണ്‍ സബ് ഇന്‍സ്‌പെക്ടര്‍ ഓഫ്  പോലീസ് (ട്രെയിനി) പേ#ാലീസ് (കേരള സിവില്‍ പോലീസ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തിയ യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്  www.keralapsc.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

KCN

more recommended stories