ബ്യൂട്ടീഷ്യന്‍ കോഴ്‌സ്

ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ ലേലത്തിന്
മൃഗസംരക്ഷണവകുപ്പ് കാസര്‍കോട് റീജണല്‍ എ.ഐ. സെന്ററിലെ  പ്രവര്‍ത്തനരഹിതമായ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ ലേലം ചെയ്ത് വില്‍ക്കും. ഈ ഓഫീസില്‍ വെച്ച് മാര്‍ച്ച് 29-ന് രാവിലെ 11 നാണ് ലേലം. ഡെസ്‌ക്‌ടോപ്പ് കമ്പ്യൂട്ടര്‍ ലേസര്‍ പ്രിന്റര്‍ ക്‌സെറോക്‌സ് യൂ.പി.എസ്  യൂ.പി.എസ് എന്നീ് ഉപകരണങ്ങളാണ് വില്‍ക്കുന്നത ് .ഫോണ്‍ : 04494 222529,  9446053258
ബ്യൂട്ടീഷ്യന്‍ കോഴ്‌സ്
സി സ്റ്റെഡും പോലീസും(ഡിസിആര്‍ബി)യും നടത്തുന്ന ബ്യൂട്ടീഷ്യന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. 18നും 45നും ഇടയില്‍ പ്രായമുള്ള കാസര്‍കോട് ജില്ലകാര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഈ മാസം 26നകം ഡിവൈഎസ്പി (ഡിസിആര്‍ബി) കാസര്‍കോട് എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ 04994257600, 9497990142
തപാല്‍ അദാലത്ത്
കേരള തപാല്‍ സര്‍ക്കിള്‍ ഉത്തരമേഖലയുടെ ആഭിമുഖ്യത്തില്‍ തപാല്‍ അദാലത്ത് നടത്തും. ഈ മാസം 29 ന് രാവിലെ 11 മണിമുതല്‍ കോഴിക്കോട് പോസ്റ്റ് മാസ്റ്റര്‍ ജനറലിന്റെ ഓഫീസിലാണ് അദാലത്ത് നടക്കുക. പോസ്റ്റല്‍ സംബന്ധമായ പരാതിയുള്ളവര്‍ ഈ മാസം 22 നകം മിനിരാജന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ (ടി.ജി.വൈ), ദ പോസ്റ്റ് മാസ്റ്റ്ര്‍ ജനറല്‍ നടക്കാവ്, കാലിക്കറ്റ്, 673011 എന്ന വിലാസത്തില്‍ അയക്കണം.
അപേക്ഷ ക്ഷണിച്ചു
പെരിയ ഗവ. പോളിടെക്‌നിക് കോളേജ്  തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തിന്റെ കീഴില്‍ രണ്ട് മാസ കാലാവധിയുള്ള ഓട്ടോകാഡ്, ബേസിക് ഇലക്‌ട്രോണിക്‌സ് ആന്റ് ഹോബി സര്‍ക്ക്യൂട്ട് ഡിസൈന്‍, എല്‍.ഇ.ഡി ബള്‍ബ് നിര്‍മ്മാണം, ഇലക്ട്രിക് വയറിങ് ആന്റ് പ്ലംബിങ്, വെല്‍ഡിങ്,  കംമ്പ്യൂട്ടര്‍ ഡാറ്റാ എന്‍ട്രി, ഡ്രൈവിങ്, ഫോട്ടോഷോപ്പ്, സ്‌പോക്കണ്‍ ഇംഗ്ലീഷ്, എന്നീ പരിശീലനങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ളവര്‍ ഈ മാസം 28 നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 9496 830958.
ഐ ടി ഐ സ്റ്റൈപന്റ്
കാസര്‍കോട് ഗവ ഐ ടി ഐയില്‍ 2013 ആഗസ്റ്റില്‍ അഡ്മിഷന്‍ നേടിയ ബാങ്ക് വിവരങ്ങള്‍ നല്‍കാത്ത  ട്രയിനികളില്‍,  2014 ഡിസംബര്‍ മുതല്‍ 2015 ജൂലൈ വരെയുള്ള സ്റ്റൈപന്റ് കൈപ്പറ്റാത്തവര്‍ ഈ മാസം 26നകം ഐ ടി ഐ ഓഫീസില്‍ നിന്നും കൈപ്പറ്റേണ്ടതാണ്.
രചനകള്‍ ക്ഷണിക്കുന്നു
വനം, പരിസ്ഥിതി, പ്രകൃതിസംരക്ഷണം, ഇക്കോടൂറിസം, പങ്കാളിത്ത വനപരിപാലനം, വനയാത്രാനുഭവങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിക്കുന്ന കേരള വനം വകുപ്പിന്റ ആനുകാലികമായ ‘അരണ്യം’ മാസികയിലേയ്ക്ക് രചനകള്‍ ക്ഷണിക്കുന്നു. ആകര്‍ഷകമായ നേച്ചര്‍ ഫോട്ടോകളും അയക്കാം. സൃഷ്ടികള്‍ എഡിറ്റര്‍, അരണ്യം, ഫോറസ്ട്രി ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, വഴുതക്കാട്, തിരുവനന്തപുരം-14 എന്ന മേല്‍ വിലാസത്തിലോ fibnews@gmail.com എന്ന ഇ-മെയിലിലോ അയക്കണം.

KCN

more recommended stories