ഭക്തി സാന്ദ്രമായ ചടങ്ങുകളോടെ ഓശാന പെരുന്നാള്‍ ആഘോഷിച്ചു

oshana

കാസര്‍കോട്:  ഭക്തി സാന്ദ്രമായ ചടങ്ങുകളോടെ ക്രൈസ്തവദേവാലയങ്ങളില്‍ ഞായറാഴ്ച ഓശാന പെരുന്നാള്‍ ആഘോഷിച്ചു. രാവിലെ കുരുത്തോലകളുമായി വിശ്വാസികള്‍ ദേവാലയ പ്രദക്ഷിണം നടത്തി. കാസര്‍കോട് കോട്ടക്കണ്ണി സെന്റ് ജോസഫ് ചര്‍ച്ച്, കാസര്‍കോട് റയില്‍േവേസ്റ്റഷന്‍ റോഡിലെ വ്യാകുലമാതാ ദേവാലയം, ബേള വ്യാകുലമാതാ ദേവാലയം എന്നിവിടങ്ങളിലും കുരുത്തോലപ്പെരുനാളാചരണം നടന്നു. നീലേശ്വരംം സെന്റ് പീറ്റേഴ്‌സ് പള്ളിയില്‍ ഫാ. റോയ് നെടുന്താനവും നീലേശ്വരം സെന്റ് മേരീസ് പള്ളിയില്‍ ഫാ. മനോജ് ചാണക്കാട്ടിലും കാര്‍മികത്വം വഹിച്ചു. വെള്ളരിക്കുണ്ട് ചെറുപുഷ്പം ഫൊറോനാ ദേവാലയത്തില്‍ നടന്ന ചടങ്ങില്‍ നൂറുകണിക്കിന് വിശ്വാസികള്‍ പങ്കെടുത്തു. മാലോം സെന്റ് ജോര്‍ജ് ദേവാലയം, ബളാല്‍ സെന്റ് ആന്റണി ദേവാലയം, ഭീമനടി ക്രിസ്തുരാജാ ചര്‍ച്ച്, ചിറ്റാരിക്കാല്‍ സെന്റ് തോസമസ് പള്ളി, കൊന്നക്കാട് സെന്റ് മേരീസ് ചര്‍ച്ച്, ആനമഞ്ഞള്‍ ഉണ്ണിമിശിഹാ ദേവാലയം, പുന്നക്കുന്ന് സെന്റ് മേരീസ് ചര്‍ച്ച്, ചുള്ളി സെന്റ് മേരീസ് ചര്‍ച്ച്, കനകപ്പള്ളിത്തട്ട് മാര്‍ട്ടിന്‍ ഡി. പോറസ് ദേവാലയം, അതിരുമാവ് ചര്‍ച്ച്, നാട്ടക്കല്‍ ആശ്രമ അസീസി ദേവാലയം എന്നിവിടങ്ങളിലെല്ലാം കുരുത്തോല വെഞ്ചരിപ്പ് കര്‍മവും അനുബന്ധ ചടങ്ങുകളും നടന്നു. രാജപുരം തിരുകുടുംബ ദേവാലയത്തില്‍ നടന്ന ഓശാനപ്പെരുനാളാചരണത്തിന് ഫാ. തോമസ് പ്രാലേല്‍ മുഖ്യ കാര്‍മികത്വം വഹിച്ചു.

KCN