ബ്രസൽസിൽ ചാവേർ സ്ഫോടന പരമ്പര: മരണം 28, രണ്ട് ഇന്ത്യക്കാർക്ക് പരുക്ക്

brasislasബ്രസൽസ്∙ ബെൽജിയത്തിന്റെ തലസ്ഥാനമായ ബ്രസൽസിൽ മൂന്നിടത്ത് സ്ഫോടനം. സെവന്റം വിമാനത്താവളത്തിലും മെട്രോ സ്റ്റേഷനിലും നടന്ന സ്ഫോടനത്തിൽ 28 പേർ മരിച്ചു. 35ലധികം പേർക്ക് ഗുരുതരമായി പരുക്കേറ്റു. ജെറ്റ് എയർവേയ്സിലെ രണ്ട് ജീവനക്കാർക്ക് പരുക്കേറ്റിട്ടുണ്ടെന്ന് കമ്പനി അധികൃതർ അറിയിച്ചു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. നേരത്തെ ജെറ്റ് എയർവേയ്സിലെ ഒരു ജീവനക്കാരിക്ക് പരുക്കേറ്റ കാര്യം വിദേശകാര്യമന്ത്രി സുഷമ സ്വരാജ് സ്ഥിരീകരിച്ചിരുന്നു. മുംബൈയിൽ നിന്നും ഡൽഹിയിൽ നിന്നുമായി രണ്ടു വിമാനങ്ങളാണ് ഇന്നു ബ്രസൽസിലെത്തിയത്.

KCN

more recommended stories