ജയന്റെ മരണം ഒരു ഫഌഷ് ബാക്ക്

aramana photohop (1) - Copyമലയാള സനിമയിലെ പൗരുഷത്തിന്റെ പ്രതീകമായിരുന്ന നടനായിരുന്നു കൃഷ്ണന്‍ നായര്‍ എന്ന ജയന്‍. മരിച്ചിട്ട് കാലമിത്രയായിട്ടും മലയാളിയുടെ മനസ്സില്‍ മായാതെ നില്‍ക്കുന്ന ജയനെയും കൊലപ്പെടുത്തിയതാണെന്ന് അക്കാലത്ത് എല്ലാവരും പറഞ്ഞ് നടന്നിരുന്നു. ചെന്നൈയില്‍ ‘കോളിളക്കം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ജയന്‍ കൊല്ലപ്പെടുന്നത്. പറന്നുയരുന്ന ഹെലിക്കോപ്റ്ററില്‍ പിടിച്ചപ തൂങ്ങുന്നതിനിടെ തറയില്‍ വീണ ഈ നടന്റെ തലയ്ക്ക് ഹെലിക്കോപ്റ്റര്‍ കൊണ്ടിടിക്കുകയായിരുന്നു. ശരിക്കും പറഞ്ഞാല്‍ ജയന്റെ തലയ്്‌ക്കേറ്റ ക്ഷതമാണ് മരണകാരണം. ഇതെങ്ങനെ സംഭവിച്ചു എന്ന ചോദ്യം സിനിമാ രംഗത്തുള്ള നടനും, ആരാധകരും അക്കാലത്ത് ചോദിച്ചുകൊണ്ടേയിരുന്ന ഒരു കാര്യമായിരുന്നു. സുകുമാരന്‍ ഓടിച്ച ബൈക്കിന്റെ പിന്നില്‍ നിന്നും ഹെലിക്കോപ്റ്ററിലേക്ക് തള്ളിക്കയറുന്ന ജയനെ അതിലുണ്ടായിരുന്ന ബാലന്‍.കെ നായര്‍ ചവിട്ടിത്താഴെ ഇടുന്ന രംഗം ഷൂട്ട് ചെയ്യുന്നതിനിടയിലാണ് ജയന്‍ തറയില്‍ വീണത്. ജയന്‍ എന്ന നടന് സിനിമയില്‍ ശത്രുക്കളുണ്ടായിരുന്നില്ല എന്ന് പറയുന്നുണ്ടായിരുന്നെങ്കിലും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച അന്നത്തെ ഒരു സൂപ്പര്‍ സംവിധായകനായിരുന്നുവത്രെ. ജയന്‍ മരിച്ചത് ആദ്യം അറിഞ്ഞത് ഈ സംവിധായകനായിരുന്നു എന്ന് പറയപ്പെടുന്നു. മലയാളത്തിന്റെ ഈ പ്രിയനടന്‍ മരിക്കുമ്പോള്‍ ഈ സംവിധായകന്‍ കാശ്മീരില്‍ തന്റെ ചിത്രത്തിന്റെ വര്‍ക്കിലായിരുന്നു. ഇതില്‍ ബാലന്‍.കെ നായര്‍ക്ക് പങ്കുണ്ടോ എന്ന് അക്കാലത്ത് പലരും സംശയിച്ചിരുന്നതായി പറയപ്പെടുന്നു. മരിക്കാന്‍ നേരത്ത് ചിത്രഭൂമി സിനിമാ വാരികയുടെ ലേഖകനെ നേരില്‍ കാണണമെന്നും ജയന്റെ മരണ കാര്യത്തില്‍ ചില തിരുത്തലുകള്‍ ആവശ്യമുണ്ടെന്നും ബാലന്‍ കെ. നായര്‍ പറഞ്ഞിരുന്നുവത്രെ. എന്നാല്‍ ലേഖകന് പറഞ്ഞ സമയത്ത് ബാലന്‍.കെ നായരെ കാണാന്‍ കഴിഞ്ഞില്ല. രണ്ട് ദിവസ കഴിഞ്ഞ് അദ്ദേഹം ഇഹലോകവാസം വെടിയുകയും ചെയ്തു. ബാലന്‍.കെ നായര്‍ എന്ന നടന് ഈ സംവിധായകനുമായി വളരെ അടുപ്പമാണുണ്ടായിരുന്നത് എന്ന് പറയപ്പെടുന്നത്. 8വര്‍ഷത്തോളം അന്ധത ബാധിച്ച് ഒരുപാട് ദുരിതമനുഭവിച്ചാണ് ബാലന്‍.കെ നായര്‍ മരിച്ചത്. സംവിധായകന്റെ ഭാര്യയുമായി ജയന് അവിഹിത ബന്ധമുണ്ടായിരുന്നു എന്ന സംശയമാണ് ആ നടനെ എന്നന്നേക്കുമായി ഇല്ലാതാക്കാന്‍ ശ്രമിച്ചതിന് പിന്നിലെന്ന് പറയപ്പെടുന്നു.
പി.ടി ചന്ദ്രന്‍

KCN

more recommended stories