അപേക്ഷ ക്ഷണിച്ചു

നോട്ടീസിലും ലഘുലേഖകളിലും പ്രസ്സിന്റെ വിവരങ്ങള്‍  നല്‍കണം
പ്രസ്സുകള്‍ ഇലക്ഷന്‍ പ്രചരണത്തിനായി ഉപയോഗിക്കുന്ന നോട്ടീസ്, പോസ്റ്ററുകള്‍, ലഘുലേഖകള്‍  എന്നിവ അച്ചടിച്ചു നല്‍കുമ്പോള്‍  അവയില്‍  പ്രിന്റ് ചെയ്ത പ്രസ്സിന്റെ പേര്, മേല്‍വിലാസം, കോപ്പികളുടെ എണ്ണം എന്നിവ  പേജില്‍ വ്യക്തമായി കാണുന്ന രൂപത്തില്‍ പ്രിന്റ് ചെയ്യേണ്ടതാണെന്ന് ജില്ലാ കളക്ടര്‍  ഇ ദേവദാസന്‍ അറിയിച്ചു.   വീഴ്ച വരുത്തുന്ന പ്രസ്സുകള്‍ക്ക് , സ്ഥാപനങ്ങള്‍ക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ അനുസരിച്ചുളള കര്‍ശന നടപടികള്‍ സ്വീകരിക്കും.
   പ്ലസ്ടു തുല്യതാ കോഴ്‌സ്
പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന സാക്ഷരതാ മിഷന്‍ മുഖേന  നടപ്പിലാക്കുന്ന പ്ലസ്ടു തുല്യതാ കോഴ്‌സിന്റെ പ്ലസ് വണ്‍ ബാച്ചിലേയ്ക്കുളള രജിസ്‌ട്രേഷന്‍ തൃക്കരിപ്പൂര്‍ പഞ്ചായത്തില്‍ ആരംഭിച്ചു.  എസ് എസ് എല്‍ സി പാസ്സായവര്‍ക്കും പ്രീ ഡിഗ്രി-പ്ലസ്ടു കോഴ്‌സ് തോറ്റവര്‍ക്കും  അപേക്ഷിക്കാം.  22 വയസ്സ് പൂര്‍ത്തിയായിരിക്കണം.  സാക്ഷരതാ മിഷന്റെ  10-ാം തരം തുല്യതാകോഴ്‌സ്  പൂര്‍ത്തിയായവര്‍ക്ക് പ്രായപരിധിയില്ല. എസ് സി വിഭാഗക്കാര്‍ക്ക് ഫീസ് അടക്കേണ്ടതില്ല.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9656384647.

വിദ്യാര്‍ത്ഥികള്‍ക്ക് ചിത്രരചനാമത്സരം

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അഗ്നി സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് അവബോധം  സൃഷ്ടിക്കുന്നതിന്റെയും അഗ്നി രക്ഷാദിനം  വിപുലമായി  ആചരിക്കുന്നതിന്റെയും ഭാഗമായി  ജില്ലാതലത്തില്‍ എല്‍ പി, യു പി വിഭാഗങ്ങള്‍ക്കായി ചിത്രരചനാ മത്സരവും  ഹൈസ്‌കൂള്‍ വിഭാഗത്തിന് ക്വിസ് മത്സരവും  ഏപ്രില്‍ ഒമ്പതിന് കാസര്‍കോട് ജി യു പി എസില്‍ നടത്തും.  പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വാഹന സൗകര്യം, ഒരുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്    കാഞ്ഞങ്ങാട്, കാസര്‍കോട്  അഗ്നിശമന രക്ഷാനിലയം സ്റ്റേഷന്‍ ഓഫീസറുമായി ബന്ധപ്പെടണം.
ഇംഹാന്‍സ് സാമൂഹിക മാനസികാരോഗ്യ പരിപാടി

ഇംഹാന്‍സ് സാമൂഹിക മാനസികാരോഗ്യ പരിപാടി ഏപ്രില്‍ ഒന്നിന് ചിറ്റാരിക്കാല്‍ പി എച്ച്  സി യില്‍ നടക്കും.  ഏഴിന് ഉദുമ പി എച്ച് സി യിലാണ് ക്യാമ്പ്.   എട്ടിന്  പനത്തടി, 11 ന് മംഗല്‍പാടി,  12 ന് ബേഡഡുക്ക, 13 ന് ബദിയടുക്ക, 15 ന് നീലേശ്വരം, 19 ന് മഞ്ചേശ്വരം, 21 ന് കുമ്പള, 22 ന് ചെറുവത്തൂര്‍, 26 ന് പെരിയ, 27 ന് തൃക്കരിപ്പൂര്‍, 28 ന് മുളിയാര്‍  എന്നീ സി എച്ച് സി കളിലും മാനസികാരോഗ്യ പരിപാടി നടക്കും.
അപേക്ഷ ക്ഷണിച്ചു
പെരിയയിലെ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജ് തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തിന്റെ  കീഴില്‍ രണ്ടു മാസ കാലാവധിയുളള ഓട്ടോ കാഡ്, ബേസിക് ഇലക്‌ട്രോണിക്‌സ് ആന്റ് ഹോബി സര്‍ക്യൂട്ട് ഡിസൈന്‍, എല്‍ ഇ ഡി  ബള്‍ബ് നിര്‍മ്മാണം, ഇലക്ട്രിക് വയറിംഗ് ആന്റ് പ്ലംബിങ്, വെല്‍ഡിങ്, ഡാറ്റ എന്‍ട്രി, ഡ്രൈവിംഗ്, ഫോട്ടോ ഷോപ്പ്, സ്‌പോക്കണ്‍  ഇംഗ്ലീഷ് എന്നീ പരിശീലനങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു.  ക്ലാസ്സുകള്‍ ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്നതാണ്. താല്‍പര്യമുളളവര്‍  ഏപ്രില്‍ ഒന്നിന് നേരിട്ടെത്തി അപേക്ഷ നല്‍കണം.

KCN

more recommended stories