പ്ലസ് വണ്‍ തുല്യതാ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

പ്ലസ് വണ്‍ തുല്യതാ രജിസ്‌ട്രേഷന്‍ ആരംഭിച്ചു
സംസ്ഥാന സാക്ഷരതാ മിഷനും പൊതുവിദ്യാഭ്യാസ വകുപ്പും നടത്തുന്ന പ്ലസ് വണ്‍ തുല്യതാ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പത്താം തരം തുല്യതാ പരീക്ഷയോ ഔപചാരിക പത്താം ക്ലാസ്സോ പാസ്സായവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്   ഫോണ്‍  9497234195.
ഗസ്റ്റ് അധ്യാപക കൂടിക്കാഴ്ച
കാസര്‍കോട് ഗവ. കോളേജില്‍ അറബിക് വിഷയത്തില്‍ എഫ് ഐ പി ഒഴിവിലേക്ക് അധ്യാപകരെ ആവശ്യമുണ്ട്.  കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത 55 ശതമാനം മാര്‍ക്കോടുകൂടിയ  ബിരുദാനന്തര ബിരുദവും നെറ്റും  പാസായവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍  സഹിതം ഇന്റര്‍വ്യൂവിനുവേണ്ടി  ഈ മാസം ഏഴിന് രാവിലെ 10.30 ന് പ്രിന്‍സിപ്പാള്‍ മുമ്പാകെ  ഹാജരാകണം. ഫോണ്‍ 04994 256027.
കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം
സാമൂഹികനീതി വകുപ്പ് കുട്ടികളെ സംരക്ഷിക്കുന്നതിനുവേണ്ടി എല്ലാ സ്ഥാപനങ്ങളും ജുവനൈല്‍ ജസ്റ്റിസ്  ആക്ട് പ്രകാരം  രജിസ്റ്റര്‍ ചെയ്യണമെന്ന്  നിഷ്‌കര്‍ഷിച്ചു കൊണ്ടും 1968 ലെ ഒ സി ബി  ആക്ട് പ്രകാരം രജിസ്റ്റര്‍  ചെയ്ത സ്ഥാപനങ്ങള്‍ വീണ്ടും  ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്ന് നിര്‍ദ്ദേശിച്ച് പുറപ്പെടുവിച്ച ഉത്തരവ് റദ്ദ് ചെയ്തു കൊണ്ടും സര്‍ക്കാര്‍ ഉത്തരവായി.
നിലവിലുളള കുട്ടികളെ സംരക്ഷിക്കുന്ന  എല്ലാ സ്ഥാപനങ്ങളും ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍  മുമ്പാകെ  അപേക്ഷ നല്‍കണം.  ഡി സി പി ഒ മാര്‍ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച്  അപേക്ഷയിലെ വിവരങ്ങള്‍  ശരിയാണെന്ന്  ഉറപ്പുവരുത്തണം.  സാമൂഹ്യനീതി  ഡയറക്ടര്‍ മുഖാന്തിരം  സര്‍ക്കാറിന്  സമര്‍പ്പിക്കണം. ബന്ധപ്പെട്ട അപേക്ഷകള്‍ പരിശോധിച്ച്  ജൂണ്‍ 15 നകം രജിസ്‌ട്രേഷന്‍ നല്‍കുന്നതിന് നടപടി സ്വീകരിക്കണം.

    ട്രോമാകെയര്‍ പരിശീലനം
ട്രാക്ക് കാസര്‍കോട്, നീലേശ്വരം ലയണ്‍സ് ക്ലബ്ബിന്റെ സഹകരണത്തോടെ  ഈ മാസം 10 ന് രാവിലെ 9.30 ന് ട്രോമകെയര്‍ വളണ്ടിയര്‍ പരിശീലനം സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവര്‍  സ്റ്റാമ്പു വലിപ്പത്തിലുളള രണ്ട് ഫോട്ടോകളുമായി എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447356377.

KCN

more recommended stories