ഇന്ത്യ ലോകത്തിന് മുന്നിൽ പ്രത്യാശ പകർന്ന് തിളങ്ങുന്ന നക്ഷത്രം: മോദി

modiറിയാദ് ∙ ആഗോള സാമ്പത്തിക രംഗം തികച്ചും പ്രതികൂല സാഹചര്യങ്ങളിലൂടെ കടന്നു പോകുമ്പോഴും സ്വന്തം സമ്പദ് ഘടനയെ ശക്തിപ്പെടുത്തിയതിലൂടെ ലോകത്തിന് മുന്നിൽ പ്രത്യാശയുടെ നാളം പകർന്നിരിക്കുകയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്ര നരേന്ദ്ര മോദി. ചിലരതിനെ തിളങ്ങുന്ന നക്ഷത്രമെന്നുപോലും വിശേഷിപ്പിക്കുന്നതായും റിയാദിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യവെ അദ്ദേഹം ചൂണ്ടിക്കാട്ടി. ദ്വിദിന സന്ദർശനത്തിനായി സൗദി അറേബ്യയിലെത്തിയതായിരുന്നു അദ്ദേഹം. ആധുനിക സാങ്കേതിക വിദ്യകളിൽ പ്രാവീണ്യം നേടിയ ജോലിക്കാരെ ഉൾപ്പെടെ രാജ്യാന്തര സമൂഹത്തിന് ഒട്ടേറെ സംഭാവനകൾ നൽകാൻ കഴിയുന്ന രാജ്യമാണ് ഇന്ത്യ. ‘എല്ലാവർക്കുമൊപ്പം, വികസനത്തിനൊപ്പം’ എന്ന മുദ്രാവാക്യവുമായി ഈ ലക്ഷ്യം മുൻനിർത്തിയാണ് തന്റെ സർക്കാരിന്റെ പ്രവർത്തനമെന്ന് മോദി പറഞ്ഞു. ഒരിക്കൽ ഒട്ടേറെ രാജ്യങ്ങളിൽ ഒന്ന് എന്നതായിരുന്നു ഇന്ത്യയേക്കുറിച്ചുള്ള കാഴ്ചപ്പാടെങ്കിൽ ഇപ്പോൾ അതുമാറി സുപ്രധാന രാജ്യമായാണ് ഇന്ത്യ എണ്ണപ്പെടുന്നതെന്ന് മോദി ചൂണ്ടിക്കാട്ടി. ആഗോള സാമ്പത്തിക രംഗത്തെ പ്രതിസന്ധികൾക്കിടയിലും ഇന്ത്യ അതിന്റെ സമ്പദ് ഘടനയെ ശക്തിപ്പെടുത്തി. സാമ്പത്തിക വളർച്ചയുടെ പാതയിലാണ് നിലവിൽ ഇന്ത്യ. ലോകം നമ്മെ ഉറ്റുനോക്കുകയാണ്. 100 കോടിയിൽപരം പൗരൻമാരുള്ള ഈ രാജ്യത്തിന് ഒട്ടേറെ കാര്യങ്ങൾ ചെയ്യാനുണ്ട് – മോദി പറഞ്ഞു. ലോകബാങ്കിന്റെയും ചില റേറ്റിങ് ഏജൻസികളുടെയും കാഴ്ചപ്പാടിൽ ലോകത്തിന് മുന്നിൽ പ്രത്യാശയുടെ നാളം കൊളുത്തിയിരിക്കുകയാണ് ഇന്ത്യ. ജ്വലിക്കുന്ന നക്ഷത്രമായിപ്പോലും ചിലർ നമ്മുടെ രാജ്യത്തെ വിശേഷിപ്പിക്കുന്നു. രാഷ്ട്രീയ സ്ഥിരതയാണ് ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് നിദാനമെന്നും ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യം വിളികൾക്കിടെ മോദി കൂട്ടിച്ചേർത്തു. 30 വർഷങ്ങൾ‌ക്കുശേഷം കേവല ഭൂരിപക്ഷം നേടിയ ഒരു സർക്കാരാണ് ഇപ്പോൾ ഇന്ത്യയിലുള്ളതെന്നും മോദി ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ശക്തി അതിന്റെ യുവജനങ്ങളിലാണ്. കാർഷിക, വ്യാവസായിക, സേവന രംഗങ്ങളിൽ വികസനത്തിന്റെ പുത്തൻ വാതായനങ്ങൾ തുറന്നിരിക്കുകയാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.

KCN

more recommended stories