പരിശീലന പരിപാടി

മണല്‍ ബുക്കിംഗ്
കാസര്‍കോട് തുറമുഖ പരിധിയിലെ  കാസര്‍കോട് ഭാഗത്ത് പുതുതായി  അനുവദിച്ച കടവുകളായ  ഷിറിയ വളയം, മഞ്ചേശ്വരം കടവുകളില്‍  ഈ മാസത്തെ മണല്‍ ബുക്കിംഗ്  ഇന്ന് (6) മുതല്‍ ഉണ്ടായിരിക്കുന്നതാണെന്ന് ഫോര്‍ട്ട് കണ്‍സര്‍വേറ്റര്‍ അറിയിച്ചു.
വിദ്യാര്‍ത്ഥികള്‍ക്ക് റീച്ച് കാര്‍പെറ്റ് പരിശീലനം
സംസ്ഥാന വനിതാവികസന കോര്‍പ്പറേഷന്റെ കീഴില്‍ കണ്ണൂര്‍ ജില്ലയില്‍ പിലാത്തറയില്‍ പ്രവര്‍ത്തിക്കുന്ന  റീച്ച് ഫിനിഷിംഗ് സ്‌കൂളില്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷ എഴുതിയ  വിദ്യാര്‍ത്ഥികള്‍ക്കായി 45 ദിവസത്തെ  പരിശീലനം സംഘടിപ്പിക്കും.  പരിശീലന ക്ലാസ്സില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം. കമ്മ്യൂണികേറ്റീവ്  ഇംഗ്ലീഷ്, പേഴ്‌സണാലിറ്റി ഡവലപ്പ്‌മെന്റ്, ഐടി, കരിയര്‍ ഗൈഡന്‍സ്, ക്രിയേറ്റീവ് ഡ്രാമ തെറാപ്പി, കരിയര്‍ ആപ്റ്റിറ്റിയൂഡ് ആന്റ് പേഴ്‌സണാലിറ്റി അസസ്‌മെന്റ് ടെസ്റ്റ് എന്നിവയിലാണ് പരിശീലനം നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്  04972 800572, 9496015018.
ടിഷ്യൂക്കള്‍ച്ചര്‍ വാഴത്തൈകള്‍ വില്‍പനയ്ക്ക്
പടന്നക്കാട് കാര്‍ഷിക കോളേജില്‍  അത്യുല്‍പാദനശേഷിയുളള നേന്ത്രന്‍ ഇനത്തില്‍പ്പെട്ട ടിഷ്യുകള്‍ച്ചര്‍ വാഴത്തൈകള്‍ വില്‍പനയ്ക്ക് തയ്യാറായിട്ടുണ്ട്.   നേന്ത്രന്‍ 25 രൂപ, നേന്ത്രന്‍ (മിന്റോളി) 35 രൂപ. എന്നിങ്ങനെയാണ് വില്‍പന നടത്തുന്നത്. കൂടാതെ  വാഴയ്ക്കുവേണ്ടി പ്രത്യേകം തയ്യാറാക്കിയ  അയര്‍ പാക്കറ്റ് 50 രൂപ നിരക്കില്‍ ലഭ്യമാണ്. വാഴത്തൈകള്‍ ആവശ്യമുളളവര്‍  കോളേജ് ഇന്‍സ്ട്രക്ഷണല്‍ ഫാമില്‍ ബന്ധപ്പെടുക. ഫോണ്‍ 0467 2281966, 0467 2280616.
കണ്ടുകെട്ടും
കുമ്പള എക്‌സൈസ് റെയിഞ്ച് ക്രൈം നമ്പര്‍ 22/2015 കേസ്സിലുള്‍പ്പെട്ട കെ എല്‍-14 സി-1732 ഹീറോ ഹോണ്ട മോട്ടോര്‍ സൈക്കിള്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടി ഉത്തരവായി. ഇതു സംബന്ധിച്ച് ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍  30 ദിവസത്തിനുളളില്‍ അഡീഷണല്‍ എക്‌സൈസ്  കമ്മീഷണര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) തിരുവനന്തപുരം എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണെന്ന് കാസര്‍കോട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു.
പരിശീലന പരിപാടി
പടന്നക്കാട് കാര്‍ഷിക കോളേജില്‍ ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഈ  മാസം  ഏഴിന്  ഉച്ചയ്ക്ക്  രണ്ട് മണിക്ക് ഭക്ഷ്യപദാര്‍ത്ഥങ്ങളിലെ  മായം കലര്‍ത്തല്‍ കണ്ടെത്തുന്നതിനെക്കുറിച്ചുളള പരിശീലന പരിപാടി  നടക്കും. താല്‍പര്യമുളളവര്‍ മുളക് പൊടി(വറ്റല്‍ മുളക്), മഞ്ഞള്‍പൊടി, പഞ്ചസാര, ഉപ്പ്, നെയ്യ്, കടുക്,  തേയില, വെല്ലം, തുവര പരിപ്പ്, പാല്‍  തുടങ്ങിയവയുടെ  സാമ്പിളുമായി  പരിപാടിയില്‍ പങ്കെടുക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക്  9567654498.

അഡ്മിറ്റ്കാര്‍ഡ് വിതരണം
പെരിയ നവോദയ വിദ്യാലയത്തില്‍ 2016-17 അദ്ധ്യയന വര്‍ഷത്തില്‍ ഒമ്പതാം ക്ലാസ്സിലേക്ക്   ഈ മാസം 24 ന് നടക്കുന്ന ലാറ്ററല്‍ എന്‍ട്രി പ്രവേശന പരീക്ഷയ്ക്ക്  അപേക്ഷ നല്‍കിയിട്ടുളള അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ  അഡ്മിറ്റ് കാര്‍ഡ് ഈ മാസം 10 മുതല്‍ വിതരണം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0467 2234057.

KCN

more recommended stories