ലേലം ചെയ്യും

ലേലം ചെയ്യും  
ബദിയഡുക്ക ഗ്രാമ പഞ്ചായത്തിലെ  ബേള വില്ലേജില്‍ കുമാരമംഗലത്ത് സ്ഥിതി ചെയ്യുന്ന കന്നുകാലി ഫാമിലെ ആവശ്യത്തിലേക്ക് പുല്‍കൃഷി ചെയ്യുന്നതിനുവേണ്ടി  ഫാമിന്റെ സ്ഥലത്തുളള അക്യേഷ്യ, കശുമാവ്, കാറ്റാടി എന്നീ മരങ്ങള്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ  (ഇന്‍ ചാര്‍ജ്ജ്) സാന്നിദ്ധ്യത്തില്‍ ഈ മാസം 19 ന് രാവിലെ 11 ന് ബേള കന്നുകാലി ഫാമില്‍ പരസ്യമായി ലേലം ചെയ്യും.  വിശദ വിവരങ്ങള്‍ക്ക്  9746562487, 9447736226.

ടാങ്കര്‍ ലോറികള്‍ക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു  
ജില്ലയിലെ നാല് താലൂക്കുകളില്‍ വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ടാങ്കര്‍ ലോറികളില്‍ കുടിവെളളം  വിതരണം ചെയ്യുന്നതിന് താല്‍പര്യമുളള ടാങ്കര്‍ ലോറി  ഉടമകള്‍  ഈ മാസം 11 ന്  11 മണിക്ക് മുമ്പായി  10000 ലിറ്റര്‍ വെളളവും 5000 ലിറ്റര്‍ വെളളവും വിതരണം ചെയ്യാന്‍ പര്യാപ്തമായ ലോറി (വാട്ടര്‍ ടാങ്ക് ഉള്‍പ്പെടെ) മുഴുവന്‍ ചെലവുകളും ചേര്‍ത്ത് ഒരു ദിവസത്തേക്കുളള വാടകയും ഒരു ദിവസത്തേക്കുളള ചുരുങ്ങിയ വാടകയും  ഈ ചുരുങ്ങിയ വാടകയ്ക്ക്  പുറമെ ഓരോ  കിലോ മീറ്ററിനും  വേണ്ടി വരുന്ന വാടകയും  പ്രത്യേകം പ്രത്യേകം വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. സീല്‍ഡ് ക്വട്ടേഷന്‍  ജില്ലാ കളക്ടര്‍ മുമ്പാകെ സമര്‍പ്പിക്കാന്‍ താല്‍പര്യം. ക്വട്ടേഷന്‍ പ്രസ്തുത ദിവസം  മൂന്ന് മണിക്ക് ഹാജരാവുന്ന  അപേക്ഷകരുടെ സാന്നിധ്യത്തില്‍  പരിശോധിക്കും.

ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി  ഫോട്ടോ എടുക്കല്‍
സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ ഭാഗമായുളള കുടുംബങ്ങളുടെ  ഫോട്ടോ എടുക്കല്‍  കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി, കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ ഈ മാസം ഏഴ് മുതല്‍ 18 വരെ തീയ്യതികളില്‍ നടക്കും.
കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയില്‍  ഇന്ന് (7) ദുര്‍ഗ്ഗ ഹയര്‍സെക്കന്ററി സ്‌കൂള്‍, ബല്ല ഹയര്‍സെക്കന്ററി സ്‌കൂള്‍, അഴീക്കോടന്‍ ഗ്രന്ഥാലയം അടമ്പില്‍, നാളെ (8) പുതുക്കൈ യു പി സ്‌കൂള്‍, തെരുവത്ത് എല്‍ പി സ്‌കൂള്‍, ജി എച്ച് എസ് ഉപ്പിലിക്കൈ, ഒമ്പതിന് കല്ലൂരാവി ബാങ്ക് ഹാള്‍, പുഞ്ചാവി എല്‍ പി സ്‌കൂള്‍, കാഞ്ഞങ്ങാട് സൗത്ത് സ്‌കൂള്‍, 10 ന് പി പി ടി എസ് സ്‌കൂള്‍, കാര്‍ത്തിക നിത്യാനന്ദ കലാകേന്ദ്രം, കാഞ്ഞങ്ങാട് സൗത്ത് സ്‌കൂള്‍,  11ന് ജി എല്‍ പി സ്‌കൂള്‍ പടന്നക്കാട്, പദ്മതീര്‍ത്ഥ ഓഡിറ്റോറിയം തീര്‍ത്ഥങ്കര, സാംസ്‌കാരിക നിലയം പടന്നക്കാട് ലക്ഷംവീട് കോളനി,  12 ന് ജി യു പി  സ്‌കൂള്‍ ഹൊസ്ദുര്‍ഗ് കടപ്പുറം, ആവിക്കര സ്‌കൂള്‍, യു ബി എം സി സ്‌കൂള്‍ പുതിയകോട്ട, കുശാല്‍ നഗര്‍ അംഗന്‍വാടി, 18 ന് മുനിസിപ്പല്‍ ടൗണ്‍ഹാള്‍ കാഞ്ഞങ്ങാട് എന്നിവിടങ്ങളിലും, കോടോം-ബേളൂര്‍ പഞ്ചായത്തില്‍  ഇന്ന് (7) തൂങ്ങല്‍ കമ്മ്യൂണിറ്റി ഹാള്‍, ബാനം  ഗവ. ഹൈസ്‌കൂള്‍, അട്ടക്കണ്ടം എല്‍ പി സ്‌കൂള്‍, നാളെ (8) ഗുരുപുരം ഹെല്‍ത്ത് സെന്റര്‍, പറക്കളായി യു പി സ്‌കൂള്‍, എണ്ണപ്പാറ പി എച്ച് സി, ഒമ്പതിന് ആഗ്രോ സെന്റര്‍ ചെരളം, അയ്യംകാവ് കമ്മ്യൂണിറ്റി ഹാള്‍, 10 ന് പഞ്ചായത്ത് ഹാള്‍ അട്ടേങ്ങാനം, കമ്പ്യൂട്ടര്‍ സെന്റര്‍ ഏഴാംമൈല്‍, കാലിച്ചാനടുക്കം ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലും പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍ ഇന്ന് (7) പുല്ലൂര്‍ ഗവ. യു പി സ്‌കൂളിലുമാണ്  ഫോട്ടോ എടുക്കുന്നത്.

KCN

more recommended stories