കിടിലൻ ആൻഡ്രോയ്ഡ് ഫോൺ; നോക്കിയ ഞെട്ടിക്കും

android nokiaമൈക്രോസോഫ്ടുമായുള്ള കരാറിന്റെ കാലാവധി അവസാനിച്ചതോടെ സ്വന്തം ബ്രാൻഡിൽ പുതിയ ഫോൺ നിർമ്മിക്കുന്നതിന്റെ പണിപ്പുരയിലാണ് നോക്കിയ. മൊബൈൽ ഫോൺ ബ്രാൻഡുകൾക്കിടയിലെ ഫിൻലാൻഡിൽ നിന്നുള്ള ഈ പഴയ പടക്കുതിര ഇനി കുതിക്കുമോ അതോ കിതക്കുമോ എന്നതാണ് ലോകം ശ്രദ്ധയോടെ കാത്തിരിക്കുന്നത്. നോക്കിയ എന്ന പേരിനെ നെഞ്ചേറ്റി നടന്ന ഒട്ടനവധി ആളുകളുടെ നാടായ ഇന്ത്യയിൽ നോക്കിയ ആ പഴയ പ്രൗഡിയോടെ തിരിച്ചെത്തുന്നതും കാത്തിരിക്കുന്ന നിരവധി പേർ ഇന്നുമുണ്ടെന്നത് പ്രതീക്ഷ നൽകുന്ന ഒരു ഘടകമാണ്. നോക്കിയ സ്വന്തമായി വികസിപ്പിച്ചെടുത്ത z ലോഞ്ചർ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന മധ്യനിര ആൻഡ്രോയിഡ് ഫോണായ നോക്കിയ എ1 സ്മാർട്ട്ഫോണിന്റെ നിർമ്മാണത്തിലാണ് ഇവരിപ്പോൾ എന്നാണ് അവസാനമായി ലഭിക്കുന്ന വിവരങ്ങൾ. വിൻഡോസ് ഫോൺ ഒഎസ്, ആൻഡ്രോയ്ഡ് ഒഎസ് എന്നിവയിൽ നിന്നും വ്യത്യസ്തമായ ലുക്ക് ആൻഡ്‌ ഫീൽ നൽകുന്ന യുഐ മോഡ്യൂളാണ് നോക്കിയയുടെ z ലോഞ്ചർ. 2014 ൽ തിരഞ്ഞെടുത്ത വിപണികളിൽ നോക്കിയ അവതരിപ്പിച്ച എൻ 1 എന്ന ടാബ്ലറ്റ് പിസിയിലാണ് ഈ ലോഞ്ചർ ആദ്യമായി പരീക്ഷിക്കപ്പെട്ടത്.

KCN

more recommended stories