ഗൂഗിൾ പ്ലേ സ്റ്റോറിലെ 104 ആൻഡ്രോയിഡ് ആപ്പുകളിൽ ട്രോജൻ വൈറസുകളെ കണ്ടെത്തി

virusന്യൂഡൽഹി∙ ഗൂഗിൾ പ്ലേ സ്റ്റോറിലെ 104 ആൻഡ്രോയിഡ് ആപ്പുകളിൽ ട്രോജൻ വൈറസുകളുള്ളതായി റഷ്യ. 3.2 മില്ല്യൺ ആളുകൾ ഇതുവരെ ഈ ആപ്പുകൾ ഡൗൺലോഡ് ചെയ്തിട്ടുണ്ടെന്നും റഷ്യയുടെ സുരക്ഷാ ഗവേഷകർ കണ്ടെത്തി. ആൻഡ്രോയിഡ്.സ്പൈ.277 (Android.Spy.277) എന്ന മാൽവെയറാണ് കണ്ടെത്തിയിരിക്കുന്നത്. ഗെയിമുകൾ, ചിത്രങ്ങൾ എഡിറ്റ് ചെയ്യുന്നതിനുള്ള ആപ്പുകൾ, വിഡിയോ പ്ലേയർ തുടങ്ങിയ ആപ്പുകളിലാണ് ഈ മാൽവെയർ ഉള്ളത്.  സ്മാർട്ട് ഫോണുകളിലെ സ്വകാര്യവിവരങ്ങൾ ചോർത്താനും പരസ്യങ്ങള്‍ പ്രദർശിപ്പിക്കാനും ശേഷിയുള്ള അപകടകാരിയാണ് ഈ ട്രോജൻ വൈറസെന്നും റഷ്യ പറയുന്നു. വൈറസ് ബാധിച്ച ആപ്പ് ഡൗൺലോഡ് ചെയ്താൽ ആപ്പ് ഉദ്ദേശിച്ച രീതിയിൽ ഫോണിൽ പ്രവർത്തിക്കില്ല. പകരം അതിലെ വൈറസ്, സ്മാർട്ട്ഫോണിലുള്ള സ്വകാര്യവിവരങ്ങൾ ശേഖരിച്ച ഹാക്കർമാരുടെ സെർവറിലേക്ക് അയയ്ക്കുകയും ചെയ്യുന്നു. ഫോണിന്റെ ഐഎംഇഐ കോഡ്, യൂസറുടെ വിവരങ്ങൾ, ഫോൺ നമ്പർ തുടങ്ങിയ സ്വകാര്യവിവരങ്ങളെല്ലാം തന്നെ ഹാക്കർമാർ കൈക്കലാക്കും. വൈറസ് ബാധിച്ച ആപ്പുകൾ ഓരോ പ്രാവശ്യവും തുറക്കുമ്പോൾ വിവരങ്ങളെല്ലാം ഹാക്കർമാരുടെ പക്കലെത്തുമെന്നാണ് വിവരം. അതേസമയം, വൈറസ് ബാധയുടെ വിവരങ്ങൾ റഷ്യ ഗൂഗിളിനെ ധരിപ്പിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കമെന്നാണ് കരുതുന്നത്.

KCN

more recommended stories