ഗംഭീരം ഈ സംഭാരം

srikrishna copy

വഴിയാത്രക്കാര്‍ക്ക് സംഭാരമൊരുക്കി മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍. നാടും നഗരവും ചുട്ടുപൊള്ളുമ്പോഴാണ് വഴിയാത്രക്കാരന്റെ ദാഹമകറ്റാന്‍ സൗജന്യ സംഭാര വിതരണവുമായി മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ മുന്നോട്ടുവന്നത്. ദിനംപ്രതി ആയിരക്കണക്കിന് ലിറ്റര്‍ സംഭാരമാണ് വിതരണം ചെയ്യുന്നത്. കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വണ്ടി ഇറങ്ങി വരുന്നവര്‍ക്കും ഓട്ടോ ഡ്രൈവര്‍മാര്‍ക്കും തൊഴിലാളികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമെല്ലാം ഇത് ഒരുപോലെ അനുഗ്രഹമാകുന്നു.

കഴിഞ്ഞ വര്‍ഷമാണ് ഏറെ പുണ്യമുള്ള ഈ പ്രവൃത്തിക്ക് തായലങ്ങാടിയിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തുടക്കം കുറിച്ചത്. മുസ്ലിം ലീഗ് ദിനമായ മാര്‍ച്ച് പത്തിനായിരുന്നു അത്. വേനല്‍ ചുട്ടുപൊള്ളുമ്പോള്‍ തണുപ്പോടെ ലഭിക്കുന്ന സംഭാരം ജനങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടതായി മാറി. അതോടെ വന്‍ പ്രതികരമാണ് സംഭാര വിതരണത്തിന് ലഭിച്ചത്. പോയ വര്‍ഷം നിരവധിപേരുടെ ദാഹമകറ്റാന്‍ സാധിച്ചതിന്റെ ആത്മ സംതൃപ്തിയാണ് ഇത്തവണവണയും സംഭാര വിതരണം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് മുസ്ലിം ലീഗ് മുന്‍സിപ്പല്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞി തായലങ്ങാടി പറഞ്ഞു.
മണ്ണും മനസ്സും ഒരു തുള്ളി വെള്ളത്തിന് വേണ്ടി ദാഹിക്കുമ്പോള്‍ തായലങ്ങാടിയിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ചെയ്യുന്ന പ്രവര്‍ത്തനം സമാനതകളില്ലാത്ത പുണ്യമായി മാറുകയാണ്.

 

KCN

more recommended stories