വൈറസ്: ഈ ആപ്പുകൾ ഡൗൺലോഡു ചെയ്യരുത്

ഗൂഗിൾ പ്ലേസ്റ്റോറിലെ ഏറ്റവും ജനപ്രിയമായ നൂറിലധികം ആന്‍ഡ്രോയ്ഡ് ആപ്പുകളിൽ ട്രോജൻ വൈറസ് കണ്ടെത്തി. ഈ ആപ്പുകൾ ഇതുവരെ 3.2 മില്യണിലധികം ഉപയോക്താക്കൾ ഡൗൺലോഡ് ചെയ്തുപയോഗിക്കുന്നതായാണ് കണക്ക്. 104 ആൻഡ്രോയ്ഡ് ആപ്പുകളിലാണ് പ്രധാനമായും ട്രോജൻ വൈറസിന്റെ സാന്നിധ്യം റഷ്യയിലെ ഒരു സ്വകാര്യ സുരക്ഷാ കമ്പനി കണ്ടെത്തിയത്. ഇവയിലധികവും ഫോട്ടോ എഡിറ്റിങ് ആപ്പുകളും ആനിമേറ്റഡ് വാൾപേപ്പർ ആപ്പുകളുമാണെന്നും സുരക്ഷാ കമ്പനി വെളിപ്പെടുത്തുന്നു. ബ്രിട്ടനിലെ സുരക്ഷാ ഉദ്യോഗസ്ഥൻ ഗ്രഹാം ക്ലൂലീയുടെ അഭിപ്രായപ്രകാരം ഇതുവരെ 3.2 മില്യൺ ഉപയോക്താക്കളാണ് അപകടകാരിയായ ട്രോജൻ വൈറസ് ഡൗൺലോഡ് ചെയ്തിരിക്കുന്നത്. മറ്റു ജനപ്രിയ ആപ്പുകളുടെ രൂപത്തിൽ പ്രത്യക്ഷപ്പെടുന്ന ഈ വൈറസ് ആപ്പുകൾ ഡൗൺലോഡ് ചെയ്യപ്പെടുന്ന ഉടൻ തന്നെ ഫോണിലെ വിവരങ്ങൾ മോഷ്ടിച്ച് മോഷ്ടാക്കൾ നിയന്ത്രിക്കുന്ന സെർവറിനു കൈമാറുന്നു. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഇത്തരം വൈറസ് ആപ്പുകളുടെ സാന്നിധ്യം കണ്ടെത്തിയത് ഡോക്ടർ വെബ് എന്ന സെക്യൂരിറ്റി കമ്പനിയാണ്. ആൻഡ്രോയ്ഡിൽ പ്രവർത്തിക്കുന്ന ട്രോജൻ വൈറസ് ഫോണിലെ സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കുന്നതിനു പുറമെ മറ്റ് ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ നിർബന്ധിക്കുകയോ പരസ്യങ്ങൾ പ്രദർശിപ്പിക്കുകയോ ചെയ്യുന്നുവെന്ന് ഡോക്ടർ വെബ് വെളിപ്പെടുത്തുന്നു. ഇവ മോഷ്ടിക്കുന്ന വിവരങ്ങളിൽ ഫോണിന്റെ ഐഎംഇഐ നമ്പറും ഉൾപ്പെടുന്നു. ഇൻസ്റ്റോൾ ചെയ്യുന്ന ആപ്പ് പ്രവർത്തിപ്പിക്കുന്ന ഉടനെ ഫോണിലെ വിവരങ്ങളും ഏത് ആപ്പാണുപയോഗിക്കുന്നതെന്നും ട്രോജൻ ഹാക്കർമാരുടെ സെർവറിലേയ്ക്ക് അയയ്ക്കുന്നു. വൈറസ് ബാധ കണ്ടെത്തിയ ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്നും ഗൂഗിൾ പിൻവലിക്കാൻ തുടങ്ങിയിട്ടുണ്ട്. എന്നാൽ ഇവ ഡൗൺലോഡ് ചെയ്തു കഴിഞ്ഞവർ ആന്‍ഡ്രോയ്ഡ് ആന്റിവൈറസ് ആപ്പുപയോഗിക്കണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഡോക്ടർ വെബ് ട്രോജൻ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയ ആപ്പുകളുടെ ലിസ്റ്റ്

  • com.true.icaller
  • com.appstorenew.topappvn
  • com.easyandroid.free.ios6
  • com.entertainmentphotoedior.photoeffect
  • lockscreenios8.loveslockios.com.myapplication
  • com.livewallpaper.christmaswallpaper
  • com.entertainment.drumsetpro
  • com.entertainment.nocrop.nocropvideo
  • com.entertainment.fastandslowmotionvideotool
  • com.sticker.wangcats
  • com.chuthuphap.xinchu2016
  • smartapps.cameraselfie.camerachristmas
  • com.ultils.scanwifi
  • com.entertainmenttrinhduyet.coccocnhanhnhat
  • com.entertainment.malmath.apps.mm
  • com.newyear2016.framestickertet
  • com.entertainment.audio.crossdjfree
  • com.igallery.styleiphone
  • com.crazystudio.mms7.imessager
  • smartapps.music.nhactet
  • com.styleios.phonebookios9
  • com.battery.repairbattery
  • com.golauncher.ip
  • com.photo.entertainment.blurphotoeffect.photoeffect
  • com.irec.recoder
  • com.Jewel.pro2016
  • com.tones.ip.ring
  • com.entertainment.phone.speedbooster
  • com.noelphoto.stickerchristmas2016
  • smartapps.smstet.tinnhantet2016
  • com.styleios9.lockscreenchristmas2016
  • com.stickerphoto.catwangs
  • com.ultils.frontcamera
  • com.phaotet.phaono2
  • com.video.videoplayer
  • com.entertainment.mypianophone.pianomagic
  • com.entertainment.vhscamcorder
  • com.o2yc.xmas
  • smartapps.musictet.nhacxuan
  • com.inote.iphones6
  • christmas.dhbkhn.smartapps.christmas
  • com.bobby.carrothd
  • om.entertainment.camera.fisheyepro
  • com.entertainment.simplemind
  • com.icall.phonebook.io
  • com.entertainment.photo.photoeditoreffect
  • com.editphoto.makecdcover
  • com.tv.ontivivideo
  • smartapps.giaixam.gieoquedaunam
  • com.ultils.frontcamera
  • com.applock.lockscreenos9v4
  • com.beauty.camera.os
  • com.igallery.iphotos
  • com.calculator.dailycalories
  • com.os7.launcher.theme
  • com.trong.duoihinhbatchu.chucmungnammoi
  • com.apppro.phonebookios9
  • com.icamera.phone6s.os
  • com.entertainment.video.reversevideo
  • com.entertainment.photoeditor.photoeffect
  • com.appvv.meme
  • com.newyear.haitetnew
  • com.classic.redballhd
  • com.entertainmentmusic.musicplayer.styleiphoneios
  • com.camera.ios8.style
  • com.countdown.countdownnewyear2016
  • com.photographic.iphonecamera
  • com.contactstyle.phonebookstyleofios9
  • com.entertainment.blurphotobackground.photoeffect.cameraeditor.photoeffect
  • com.color.christmas.xmas
  • com.bottle.picinpiccamera
  • com.entertainment.videocollagemaker
  • com.wallpaper.wallpaperxmasandnewyear2016
  • com.ultils.lockapp.smslock
  • com.apppro.phonebookios9
  • com.entertainment.myguitar.guitarpro
  • com.sticker.stickerframetet2016
  • com.bd.android.kmlauncher
  • com.entertainment.batterysaver.batterydoctor
  • com.trong.jumpy.gamehaynhatquadat
  • com.entertainmentphotocollageeditor
  • smartapps.smsgiangsinh.christmas2016
  • smartapps.musicchristmas.christmasmusichot
  • com.golauncher.ip
  • com.applock.lockscreenos9v4
  • com.imessenger.ios
  • com.livewall.paper.xmas
  • com.main.windows.wlauncher.os.wp
  • com.entertainmentlaunchpad.launchpadultimate
  • com.fsoft.matchespuzzle
  • com.entertainment.photodat.image.imageblur
  • com.videoeditor.instashot
  • com.entertainment.hi.controls
  • com.icontrol.style.os
  • smartapps.zing.video.hot
  • com.photo.entertainment.photoblur.forinstasquare
  • com.entertainment.livewallpaperchristmas
  • com.entertainment.tivionline
  • com.iphoto.os
  • com.tool.batterychecker
  • com.photo.multiphotoblur
  • smartapps.nhactet.nhacdjtet
  • com.runliketroll.troll
  • com.jinx.metalslug.contra

KCN

more recommended stories