അവധിക്കാല കോഴ്‌സ്

ഇ അനുമതി ഇ പരിഹാരം അപേക്ഷ അക്ഷയയിലൂടെ
നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പരാതികള്‍ സമര്‍പ്പിക്കുന്നതിനും അനുമതിക്കായി അപേക്ഷിക്കുന്നതിനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയ ഇ അനുമതി ഇ പരിഹാരം വെബ് പോര്‍ട്ടലുകളില്‍ അക്ഷയ കേന്ദ്രങ്ങളിലൂടെ അപേക്ഷ നല്‍കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയും അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട അനുബന്ധ രേഖകളുടെ മാതൃകയും അക്ഷയ കേന്ദ്രങ്ങളില്‍ ലഭ്യമാണ്.
ഇ പരിഹാരത്തിലൂടെ പൊതുജനങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം. ഇ പരിഹാരത്തില്‍ അപേക്ഷകന്റെ മൊബൈല്‍ നമ്പര്‍ നിര്‍ബന്ധമാണ്.  മൊബൈലില്‍ നമ്പറില്‍ ലഭിക്കുന്ന ഒ.ടി.പി വെരിഫിക്കേഷന് ശേഷം മാത്രമേ ഇ പരിഹാരം അപേക്ഷ പൂരിപ്പിക്കുവാന്‍ സാധിക്കുകയുള്ളൂ. 10 രൂപയാണ് അപേക്ഷ ഫീസ്. പ്രിന്റിങിനും സ്‌കാനിങ്ങിനും നിലവിലുള്ള സര്‍ക്കാര്‍ നിരക്കുകള്‍ ഈടാക്കുന്നതാണെന്നും പ്രസ്തുത സേവനങ്ങള്‍ മുഴുവന്‍ അക്ഷയ കേന്ദ്രങ്ങളിലും ലഭ്യമാക്കിയുട്ടെണ്ടെന്ന് അക്ഷയ ജില്ലാ പ്രൊജക്ട് മാനേജര്‍ അറിയിച്ചു.
അവധിക്കാല കോഴ്‌സ്

ഇന്‍സ്റ്റിറ്റിയൂട്ട്  ഓഫ് ഹ്യൂമണ്‍ റിസോഴ്‌സ് ഡെവലപ്പ്‌മെന്റിന്റെ  (ഐ എച്ച് ആര്‍ ഡി) ആഭിമുഖ്യത്തില്‍ കുമ്പള കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ എട്ടാം ക്ലാസ് മുതല്‍ 10-ാം ക്ലാസ് വരെയുളള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി അവധിക്കാല കോഴ്‌സുകള്‍  നടത്തുന്നു. പരീക്ഷ എഴുതിക്കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. വെക്കേഷന്‍ ട്രെയിനിംഗ് പ്രോഗ്രാം ഓണ്‍ കമ്പ്യൂട്ടര്‍ ബേസിക് ആന്റ് സ്‌കില്‍സ്,  വെക്കേഷന്‍ ട്രെയിനിംഗ് പ്രോഗ്രാം ഓണ്‍ ഫണ്ടമെന്റല്‍  ആന്റ് ഹോബി ഇലക്‌ട്രോണിക്‌സ് എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.  വിശദ വിവരങ്ങള്‍ക്ക് ഫോണ്‍ 04998 215615.
   കുടുംബശ്രീ വിഷുചന്ത
ജില്ലയിലെ 33 പഞ്ചായത്ത് കേന്ദ്രങ്ങളിലായി കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ വിഷുചന്ത സംഘടിപ്പിക്കും. 9 മുതല്‍ 13 വരെയാണ് ചന്തകള്‍ ജില്ലയില്‍ നടക്കുക. കുടുംബശ്രീ സംഘ കൃഷി ഗ്രൂപ്പുകള്‍ ഉല്‍പ്പാദിപ്പിച്ച ജൈവ അരിയും വിവിധതരം ജൈവ പച്ചക്കറികളും കൂടാതെ ജില്ലയിലെ കുടുംബശ്രീ സംരംഭങ്ങളുടെ കശുവണ്ടി ഉല്‍പ്പന്നങ്ങള്‍, അച്ചാര്‍, തേയില, വസ്ത്രം, ചക്ക ഉല്‍പ്പന്നങ്ങളും ചന്തയില്‍ വിപണനം ചെയ്യും. ജില്ലാതല വിഷു ചന്ത 11, 12, 13 തീയ്യതികളിലായി പീലിക്കോട് നടക്കുമെന്ന് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റ്ര്‍ സി.എ അബ്ദുല്‍ മജീദ് അറിയിച്ചു.

KCN

more recommended stories