കപ്പല്‍ മുങ്ങി 295 പേരെ കാണാതായി

kpമോക്‌പോ: ദക്ഷിണ കൊറിയന്‍ യാത്രാ കപ്പല്‍ മുങ്ങി 295 യാത്രക്കാരെ കാണാതായി. 2 പേര്‍ കൊല്ലപ്പെട്ടു എന്നാണ് ഔദ്യോഗിക സ്ഥിരീകരണം. 7 പേര്‍ക്ക് പരിക്കുണ്ട് എന്നും അധികൃതര്‍ അറിയിച്ചു. 100 പേരെ കാണാനില്ല എന്നായിരുന്നു നേരത്തേയുള്ള അറിയിപ്പ്. എന്നാല്‍ പിന്നീടത് 295 ആയി ഉയര്‍ത്തുകയായിരുന്നു. ജെജു എന്ന ദ്വീപിലേക്ക് വിനോദ യാത്ര നടത്തുന്ന വിദ്യാര്‍ത്ഥികളായിരുന്നു കപ്പലില്‍ ഭൂരിഭാഗവും. ഇവരില്‍ പലരും ലൈഫ് ജാക്കറ്റ് അണിഞ്ഞ് കടലില്‍ ചാടിയത് രക്ഷാ പ്രവര്‍ത്തകര്‍ക്ക് ഇവരെ രക്ഷിക്കാന്‍ ഏറെ സഹായകരമായി. കപ്പല്‍ ക്രമാതീതമായി ചെരിഞ്ഞ് മുങ്ങുകയായിരുന്നു എന്നാണ് സൂചന. കപ്പലില്‍ നിന്നുമുള്ള അപായ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് തീര സംരക്ഷണ സേനയും മറ്റ് മല്‍സ്യ ബന്ധന ബോട്ടുകളും ഹെലികോപ്റ്ററുകളും സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തി. 100ഓളം പേരെ രക്ഷപ്പെടുത്തിയതായി സ്ഥിരീകരിക്കപ്പെടാത്ത ടെലിവിഷന്‍ റിപ്പോര്‍ട്ടുകളുണ്ട്. നിരവധി യാത്രക്കാര്‍ കപ്പലിന്റെ ഉള്ളറകളില്‍ കുടുങ്ങി കിടക്കുന്നതായി രക്ഷപ്പെട്ട ഒരു യാത്രക്കാരന്‍ പറഞ്ഞു. 900 പേര്‍ക്ക് യാത്ര ചെയ്യാവുന്ന കപ്പലില്‍ 477 യാത്രക്കാര്‍ക്ക് പുറമെ നിരവധി കാറുകളും ട്രക്കുകളും ഉണ്ടായിരുന്നു. കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് അനേകം പേര്‍ അവസാന നിമിഷം യാത്ര റദ്ദ് ചെയ്തത് മരണ സംഖ്യ കുറയാന്‍ സഹായകരമായി.

KCN

more recommended stories