ഫെയ്സ്ബുക്കിനെ കടത്തിവെട്ടി കിക് മെസഞ്ചർ!

kik mee സ്വകാര്യ മെസേജിംഗ് ആപ്പുകളുടെ ഭാവിയെന്നു വിശ്വസിക്കപ്പെടുന്ന ബോട്ട് സ്റ്റോർ കിക് മെസഞ്ചർ പുറത്തിറക്കി. ലോകത്തെ ഏറ്റവും പ്രമുഖ മെസേജിംഗ് ആപ്പ് ഫെയ്സ്ബുക്കിനെ പിന്തള്ളിയാണു കിക് മെസഞ്ചർ തങ്ങളുടെ ബോട്ട് സ്റ്റോർ തുറന്നിരിക്കുന്നത്. അടുത്തയാഴ്ച ഫെയ്സ്ബുക്ക് ബോട്ട് സ്റ്റോർ പുറത്തിറക്കാനിരിക്കെയാണ് അപ്രതീക്ഷിത നീക്കത്തിലൂടെ കിക്ക് ഫെയ്സ്ബുക്കിനെ മറികടന്നത്. കൗമാരക്കാർക്കിടയിൽ (ടീനേജ്) ഏറെ പ്രിയങ്കരമായ മെസഞ്ചർ ആപ്പാണു കിക്. ഏതാനും ചില ബോട്ടുകൾ കിക് നേരത്തെ പരീക്ഷണാടിസ്ഥാനത്തില്‍ നൽകിയിരുന്നു. പുതിയ ബോട്ട് സ്റ്റോറോടു കൂടി ഏതൊരു ഡിവലപ്പറിനും (ഉപഭോക്താവിനും) ആപ്പിനുള്ളിൽ ബോട്ട് നിർമിക്കാം. ഇപ്രകാരം നിർമിക്കുന്ന ബോട്ടുകൾ കമ്പനി അംഗീകരിക്കുന്നതോടെ ബോട്ട് സ്റ്റോറിൽ എത്തും. ബോട്ട് ഷോപ് എന്നാണു കിക് ബോട്ട് സ്റ്റോറിനെ വിളിക്കുന്നത്. >പ്രശസ്ത ബ്രാൻഡുകളായ സെഫോറ, ദ വെദർ ചാനൽ, ട്വിറ്ററിന്റെ വൈൻ തുടങ്ങിയവയുടെ ബോട്ടുകളടക്കം 16 ബോട്ടുകളാണു തുടക്കത്തിൽ കിക് ബോട്ട് സ്റ്റോറിലുണ്ടാകുക. എല്ലാവർക്കും ബോട്ട് സ്റ്റോർ സേവനം ലഭ്യമാക്കുന്നതിലൂടെ ആയിരക്കണക്കിനു ബോട്ടുകൾ ഉടൻ ബോട്ട്സ്റ്റോറിലെത്തുമെന്ന് കിക് കമ്പനിയുടെ സിഇഒ ടെഡ് ലിവിങ്സ്റ്റൺ പ്രതീക്ഷിക്കുന്നു. ട്രാവൽ ബുക്കിങ്, ഫുഡ് ഓർഡറിങ് പോലുള്ള അവശ്യ സേവനങ്ങൾ ചാറ്റിൽ ലഭ്യമാക്കുന്ന ഫീച്ചറാണു ബോട്ട് സ്റ്റോർ. സ്വകാര്യ സന്ദേശമയയ്ക്കുന്നതിനു പുറമെ മെസേജിങ് ആപ്പുകളെ കൂടുതൽ ഉപകാരപ്രദവുമാക്കുന്ന ബോട്ട് സ്റ്റോറിനു മെസഞ്ചർ ആപ്പുകളുടെ ജനപ്രീതിയിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്നു കരുതപ്പെടുന്നു. ദൈനംദിന ജീവിതത്തിന് ആവശ്യമായ എല്ലാ സേവനങ്ങളും ബോട്ട് സ്റ്റോറിൽ ഉടൻ ലഭ്യമാകുമെന്നാണു സൂചന.

KCN

more recommended stories