സൗജന്യ പരിശീലനം

പോളിംഗ് ഡ്യൂട്ടി ഒഴിവാക്കാനുളള അപേക്ഷ
തക്കതായ കാരണത്താല്‍ പോളിംഗ് ഡ്യൂട്ടി  ചെയ്യാന്‍ പറ്റാത്ത സാഹചര്യമുളള ഉദ്യോഗസ്ഥരുടെ  പോളിംഗ് ഡ്യൂട്ടി ഒഴിവാക്കുന്നതിനുളള അപേക്ഷ അസംബ്ലി മണ്ഡലം  തിരിച്ചുളള രണ്ടാമത്തെ  ഉത്തരവ് കിട്ടിയതിനു ശേഷം  മാത്രമേ സ്വീകരിക്കുകയുളളൂവെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ അറിയിച്ചു.
സൗജന്യ പരിശീലനം
വെളളിക്കോത്ത് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ആരംഭിക്കുന്ന സൗജന്യ ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.  അപേക്ഷകര്‍ 20 നും 45 നും ഇടയില്‍ പ്രായമുളളവരായിരിക്കണം. താല്‍പര്യമുളളവര്‍ ഈ മാസം 18 നകം ഡയറക്ടര്‍, വെളളിക്കോത്ത് ഇന്‍സ്റ്റിറ്റിയൂട്ട്, കാഞ്ഞങ്ങാട്-671531 വിലാസത്തില്‍ അപേക്ഷിക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0467 2268241.
തൊഴില്‍ രഹിതര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്
തൊഴില്‍ പരിശീലനത്തിനായി വെളളിക്കോത്ത് ഇന്‍സ്റ്റിറ്റിയൂട്ട് ദത്തെടുത്ത കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ തൊഴില്‍ രഹിതരായ യുവതി യുവാക്കള്‍ക്കുളള ബോധവല്‍ക്കരണ ക്ലാസ് ഈ മാസം 18 ന് രാവിലെ 10.30 ന് പഞ്ചായത്ത് ഹാളില്‍ നടക്കും. ക്ലാസ്സില്‍ വിവിധ തൊഴില്‍ മേഖലകളില്‍ സംരംഭം  തുടങ്ങുന്നതിനുളള ബോധവല്‍ക്കരണ ക്ലാസ്സും ഉണ്ടായിരിക്കും.
നീരയും നീരോല്‍പന്നങ്ങളും വില്‍പനയ്ക്ക്
പടന്നക്കാട് കാര്‍ഷിക കോളേജില്‍ പ്രവര്‍ത്തിക്കുന്ന നീര യൂണിറ്റില്‍  നിന്നും കേരമാമൃതം വില്‍പന നടത്തും.  200 മി.ലി. ബോട്ടിലിന്  35 രൂപ നിരക്കിലും കേരചക്കര കിലോയ്ക്ക് 400 രൂപ നിരക്കിലും കേര ജാം, കേര പൈനാപ്പിള്‍ ജാം 200 ഗ്രാം ബോട്ടിലിന് 75 രൂപ നിരക്കിലും ലഭ്യമാണ്.

KCN

more recommended stories