ടെണ്ടര്‍ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ സംസ്ഥാനതലത്തില്‍ ജനറല്‍ വിഭാഗത്തിലേക്കുളള രണ്ട് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ സര്‍വ്വകലാശാലകളിലേക്കുളള അസിസ്റ്റന്റ്, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് ഗ്രേഡ്-2 എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.keralapsc.gov.in എന്ന വെബ്‌സൈറ്റുമായി ബന്ധപ്പെടുക.

ടെണ്ടര്‍ ക്ഷണിച്ചു
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ  ശിശുവികസന പദ്ധതി ഓഫീസ് കാര്യാലയത്തില്‍ നടപ്പ് വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ വാഹനമോടിക്കുന്നതിനായി സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ഈ മാസം 30 നകം അപേക്ഷിക്കണം. ഫോണ്‍ 04998 275099.
ആരോഗ്യ ഇന്‍ഷൂറന്‍സ് ഫോട്ടോ എടുക്കല്‍
സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ ഭാഗമായുളള ഫോട്ടോ എടുക്കല്‍  ഇന്ന് (17) മുതല്‍ നീലേശ്വരം മുനിസിപ്പാലിറ്റി, മധൂര്‍ പഞ്ചായത്ത്  എന്നിവിടങ്ങളില്‍ നടക്കും. 17, 18, 19 തീയ്യതികളില്‍ നീലേശ്വരം കടിഞ്ഞിമൂല  ജി ഡബ്ല്യു എല്‍ പി സ്‌കൂള്‍, നീലേശ്വരം കൃഷി ഭവന്‍ ഹാള്‍, 17 ന് കമ്മ്യൂണിറ്റി ഹാള്‍-കണിച്ചിറ, 18, 19 തീയ്യതികളില്‍ ചിറപ്പുറം മുനിസിപ്പല്‍ വായനശാല, 20, 21 തീയ്യതികളില്‍ പുത്തരിയടുക്കം ബ്ലോക്ക് ഓഫീസ്, പാലായി  എ എല്‍ പി സ്‌കൂള്‍, 20,21 തീയ്യതികളില്‍ പളളിക്കര സെന്റ് ആന്‍സ് യു പി സ്‌കൂള്‍, 21 ന് പരുത്തിക്കാനം ഗവ. എല്‍ പി സ്‌കൂള്‍-കൊയാമ്പുറം, 22 ന് ചാത്തമത്ത് വായനശാല, സി എച്ച് മുഹമ്മദ് കോയ സ്‌കൂള്‍- കോട്ടപ്പുറം, 18 ന് മധൂര്‍ പഞ്ചായത്ത് ഹാള്‍ എന്നിവിടങ്ങളിലാണ് ഫോട്ടോ എടുക്കല്‍.

KCN

more recommended stories