ഓട്ടോറിക്ഷകള്‍ കണ്ടുകെട്ടും

കിര്‍ത്താഡ്‌സ് അപേക്ഷ ക്ഷണിച്ചു
കിര്‍ത്താഡ്‌സ് വകുപ്പ് ”ട്രൈബല്‍  ലാംഗ്വേജ് ആന്റ് ഓറല്‍ ലിറ്ററേച്ചര്‍ കളക്ഷന്‍“  എന്ന പ്രൊജക്ടിലേക്ക് ജില്ലയിലെ മലവേട്ടുവന്‍, മാവിലന്‍ ഗോത്ര വിഭാഗത്തില്‍ നിന്നും യോഗ്യതയുളളവരുടെ അപേക്ഷകള്‍ ക്ഷണിച്ചു. ബിരുദാനന്തര ബിരുദമാണ് യോഗ്യത. ആന്ത്രപ്പോളജി, സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക് (എം എസ് ഡബ്ല്യു), മലയാളം എന്നീ വിഷയങ്ങളില്‍ എം എ ഉളളവര്‍ക്ക് മുന്‍ഗണന.  വേതനം 12,000രൂപ  പ്രതിമാസം (4 മാസം).സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും  വ്യക്തിഗത വിവരങ്ങളും  (ബയോഡാറ്റ) അടങ്ങിയ അപേക്ഷ മെയ് 10 നകം  ഡയറക്ടര്‍, കിര്‍ത്താഡ്‌സ്, ചേവായൂര്‍ പി ഒ, കോഴിക്കോട് – 17 എന്ന വിലാസത്തില്‍ അയക്കണം.
എന്യൂമറേറ്റര്‍മാരെ നിയമിക്കുന്നു

ഫിഷറീസ് വകുപ്പിലെ ജിയോഗ്രാഫിക്കല്‍  ഇന്‍ഫര്‍മേഷന്‍ സിസ്റ്റം  ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി  കടലോര-ഉള്‍നാടന്‍ മത്സ്യബന്ധനം സംബന്ധിച്ച വിവരങ്ങള്‍  ശേഖരിക്കുന്നതിന്  ജില്ലയില്‍  പാര്‍ട്ട് ടൈം എന്യൂമറേറ്ററെ നിയമിക്കുന്നു.  35 ല്‍ കവിയാത്ത പ്രായമുളള ഫിഷറീസ് സയന്‍സ് വിഷയത്തില്‍ ബിരുദമുളളവവര്‍ക്ക്  കാഞ്ഞങ്ങാട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍  ഓഫീസില്‍  നാളെ (27) രാവിലെ 11 മണിക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.  മാസം 8500 രൂപ സ്റ്റൈപ്പന്റ് നല്‍കും. താല്‍പര്യമുളളവര്‍  ബയോഡാറ്റയും ബന്ധപ്പെട്ട രേഖകളും സഹിതം  ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്  0467 2202537.
ഓട്ടോറിക്ഷകള്‍ കണ്ടുകെട്ടും
കുമ്പള എക്‌സൈസ് റെയിഞ്ച് ഓഫീസ്  ക്രൈം  68/2014 നമ്പര്‍ കേസ്സില്‍ ഉള്‍പ്പെട്ട, എഞ്ചിന്‍ ചെസിസ് നമ്പറുകളില്‍ കൃത്രിമം കാണിച്ച്  അനധികൃത മദ്യക്കടത്തിന്  ഉപയോഗിച്ച  കെ എല്‍-14 ഡി 8647 (വ്യാജ നമ്പര്‍) ഓട്ടോറിക്ഷ സര്‍ക്കാറിലേക്ക്  കണ്ടുകെട്ടും. പരാതിയുണ്ടങ്കില്‍ 15 ദിവസത്തിനുളളില്‍ കാസര്‍കോട്  ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറെ അറിയിക്കണം.
അനധികൃത മദ്യം, പണം : കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കണം
നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥാനാര്‍ത്ഥികളുടെ  തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കുന്നതിനുളള കണ്‍ട്രോള്‍ റൂം കളക്ടറേറ്റില്‍ 24 മണിക്കൂറും  തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. വോട്ടര്‍മാരെ  സ്വാധീനിക്കുന്നതിന്  അനധികൃതമായി  കൊണ്ടുവരുന്ന പണം,  മദ്യം എന്നിവ സംബന്ധിച്ച് ലഭിക്കുന്ന  വിവരങ്ങളും തെരഞ്ഞെടുപ്പ്  ചെലവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുളള പരാതികളും  1800-425-7022 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് അറിയിക്കാം.
പോളിംഗ് ഡ്യൂട്ടിയില്‍ നിന്നൊഴിവാക്കാന്‍ അപേക്ഷ നല്‍കിയ  ഉദ്യോഗസ്ഥര്‍  മെഡിക്കല്‍ ക്യാമ്പില്‍ ഹാജരാകണം
നിയമസഭാ തെരഞ്ഞെടുപ്പ് 2016 ന്റെ  പോളിംഗ് ഡ്യൂട്ടിയില്‍ നിന്ന് ആരോഗ്യ കാരണങ്ങളാല്‍ ഒഴിവാക്കാന്‍ അപേക്ഷ  നല്‍കിയ സര്‍ക്കാര്‍ ജീവനക്കാര്‍ ഡി എം ഒയുടെ നേതൃത്വത്തില്‍  രൂപീകരിച്ച   മെഡിക്കല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാകണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍  ഇ ദേവദാസന്‍ അറിയിച്ചു.  ഇന്നും നാളെയും (26, 27 തീയതികളില്‍) കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയ്ക്ക് സമീപത്തെ  ജില്ലാ മെഡിക്കല്‍ ഓഫീസിലും  ഈ മാസം 28, 29 തീയതികളില്‍  കാസര്‍കോട് ജനറല്‍ ആശുപത്രിയിലും  ഇതിനായി പ്രത്യേക മെഡിക്കല്‍ ക്യാമ്പ് നടത്തും. മെഡിക്കല്‍ ബോര്‍ഡ് നല്‍കുന്ന  ഡിസബിലിറ്റി  സര്‍ട്ടിഫിക്കറ്റിന്റെ  അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടി സ്വീകരിക്കുകയെന്ന് കളക്ടര്‍ അറിയിച്ചു.

KCN

more recommended stories