ഡി ഇ എം ഒ കോഴ്‌സില്‍ അപേക്ഷിക്കാം

നിയമസഭാതെരഞ്ഞെടുപ്പ് മുദ്രാവാക്യ രചന മത്സരം നടത്തുന്നു
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന  മുദ്രാവാക്യങ്ങള്‍ ക്ഷണിക്കുന്നു.  സ്വീപ് പരിപാടിയുടെ ഭാഗമായി  മഞ്ചേശ്വരം റിട്ടേണിംഗ് ഓഫീസറാണ്  മുദ്രാവാക്യരചനാ മത്സരം നടത്തുന്നത്. മുദ്രാവാക്യങ്ങള്‍  10 വാക്കില്‍  കവിയരുത്.  എസ് എം എസ്, വാട്ട്‌സ് ആപ്പ്, ഇ മെയില്‍ മുഖാന്തിരമാണ്  അയക്കേണ്ടത്.  മലയാളം, കന്നട, ഇംഗ്ലീഷ് ഭാഷയില്‍ ജില്ലയിലെ  വോട്ടര്‍മാര്‍ക്ക്  മത്സരിക്കാം.  മികച്ച മൂന്ന് മുദ്രാവാക്യങ്ങള്‍ തെരഞ്ഞെടുക്കും.  പേര്, മൊബൈല്‍ നമ്പര്‍, മുദ്രാവാക്യം എന്ന ഫോര്‍മാറ്റില്‍ എസ് എം എസ് , വാട്ട്‌സ് ആപ് മുഖാന്തിരം അയയ്ക്കുന്നവര്‍ 9544547353 എന്ന നമ്പരിലേക്കും ഇ മെയില്‍ മുഖാന്തിരം അയയ്ക്കുന്നവര്‍  sveepromnjr@gmail.com എന്ന ഇ-മെയില്‍ ഐ ഡി യിലേക്കും അയക്കണം. മുദ്രാവാക്യം ലഭിക്കേണ്ട അവസാന തീയതി മെയ് 10.

  ഡി ഇ എം ഒ കോഴ്‌സില്‍ അപേക്ഷിക്കാം
എല്‍ ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ  കാസര്‍കോട് ഉപകേന്ദ്രത്തില്‍ മെയ് നാലിന്  ആരംഭിക്കുന്ന മൂന്നര മാസം  ദൈര്‍ഘ്യമുളള ഡാറ്റാ എന്‍ട്രി  ആന്‍ഡ് ഓഫീസ്  ഓട്ടേമേഷന്‍ വിത്ത് മലയാളം കമ്പ്യൂട്ടിംഗ് (ഡി ഇ എം ഒ) കോഴ്‌സിലേക്ക്  അപേക്ഷ ക്ഷണിച്ചു.  എസ് എസ് എല്‍ സി യാണ് യോഗ്യത.  വിശദ വിവരങ്ങള്‍ക്ക്   ഉപകേന്ദ്രവുമായി ബന്ധപ്പെടുക. ഫോണ്‍ 04994 221011.
പി എസ് സി കൂടിക്കാഴ്ച
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍  യു പി എസ് (എന്‍ സി എ- എസ് സി)  തസ്തികയിലേക്ക്  അപേക്ഷ സമര്‍പ്പിച്ച  യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക്  മേയ് ആറിന്  ജില്ലാ  പി എസ് സി  ആഫീസില്‍  കൂടിക്കാഴ്ച നടത്തും.  ഇന്റര്‍വ്യൂ മെമ്മോ അയച്ചിട്ടുണ്ട്.  മേയ്  നാലിനകം മെമ്മോ ലഭിക്കാത്തവര്‍ ജില്ലാ പി എസ് സി ആഫീസുമായി ബന്ധപ്പെടണം.
വിമുക്തഭടന്മാര്‍ അറിയാന്‍
കേന്ദ്രീയ സൈനിക ബോര്‍ഡില്‍ നിന്ന് ഏതെങ്കിലും വിധത്തിലുളള സാമ്പത്തിക സഹായമോ സ്‌കോളര്‍ഷിപ്പോ കൈപ്പറ്റുന്ന വിമുക്തഭടന്മാര്‍-അവരുടെ ആശ്രിതര്‍ മുതലായവര്‍ എസ് ബി ഐ അല്ലെങ്കില്‍ പി എന്‍ ബി യില്‍ പി എം ജെ ഡി വൈ (പ്രധാന്‍ മന്ത്രി ജന്‍ ധന്‍ യോജന) അക്കൗണ്ട് എടുക്കുകയോ നിലവിലുളള അക്കൗണ്ട് ബാങ്കുമായി  ബന്ധപ്പെട്ട് പി എം ജെ ഡി വൈ അക്കൗണ്ടായി മാറ്റുകയോ വേണമെന്ന്  സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു.
കേന്ദ്രീയ സൈനിക ബോര്‍ഡില്‍ വെബ് പോര്‍ട്ടല്‍ നിലവില്‍ വന്നിട്ടുണ്ട്. ഈ വെബ് പോര്‍ട്ടലില്‍ വിമുക്തഭടന്മാര്‍-ആശ്രിതര്‍ ഒറ്റതവണ രജിസ്‌ട്രേഷന്‍ നടത്തിയാല്‍ മാത്രമേ കേന്ദ്രീയ സൈനിക ബോര്‍ഡ് മുഖാന്തിരം നടപ്പിലാക്കി വരുന്ന  വിവിധ ക്ഷേമ പദ്ധതികള്‍ക്ക് അപേക്ഷകള്‍ ഓണ്‍ലൈന്‍ സമര്‍പ്പിക്കുവാന്‍  സാധിക്കുകയുളളൂ.  എല്ലാ വിമുക്തഭടന്മാരും ആശ്രിതരും കേന്ദ്രീയ  സൈനിക ബോര്‍ഡിന്റെ  www.kendriyasainikboardsecretariate.gov.in   എന്ന വെബ് പോര്‍ട്ടലില്‍ ഒറ്റത്തവണ  രജിസ്‌ട്രേഷന്‍ നടത്തണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു.

KCN

more recommended stories