ക്വട്ടേഷന്‍ ക്ഷണിച്ചു

ഉഷ്ണക്കാറ്റ്  ജാഗ്രത പാലിക്കണം
ഇന്ന് (28)  സംസ്ഥാനത്ത് താപനില  ഉയര്‍ന്ന് ഉഷ്ണക്കാറ്റിന്   സാധ്യതയുളളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം  അറിയിച്ചു,  ആശുപത്രികള്‍, അംഗണവാടികള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, തൊഴിലിടങ്ങള്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണം.  കുടിവെളളവും ഒ ആര്‍ എസ് പായ്ക്കറ്റുകളും  കരുതലുണ്ടാകണം.
അമിതമായി ചൂട് കൂടിയാല്‍ സൂര്യാഘാതമുണ്ടാകാന്‍ സാധ്യതയുണ്ട്. രാവിലെ 11 നും  ഉച്ചയ്ക്കു ശേഷം മൂന്ന് മണിക്കുമിടയില്‍ തൊഴിലാളികള്‍ പുറംജോലികള്‍ ചെയ്യുന്നത് വിലക്കികൊണ്ടുളള  ലേബര്‍ കമ്മീഷണറുടെ  ഉത്തരവ് കര്‍ശനമായി  പാലിക്കണം. ഇക്കാര്യത്തില്‍ തൊഴിലാളികളും തൊഴിലുടമകളും ജാഗ്രതപാലിക്കണം. ഈ സമയത്ത് പൊതുജനങ്ങള്‍ യാത്ര ഒഴിവാക്കണം.
ക്വട്ടേഷന്‍ ക്ഷണിച്ചു
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ കാസര്‍കോട് കളക്ടറേറ്റിലെയും കളക്ടറുടെ  ക്യാമ്പ് ഹൗസിലെയും എയര്‍കണ്ടീഷണറുകള്‍ക്ക്  ആവശ്യമായ പാര്‍ട്ട്‌സുകള്‍ വിതരണം ചെയ്യുന്നതിനും സര്‍വ്വീസ് ചെയ്യുന്നതിനും റിപ്പയര്‍ ചെയ്യുന്നതിനും  ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷനുകള്‍ മെയ് 10 നകം ജില്ലാ കളക്ടര്‍ കളക്ടറേറ്റ്, കാസര്‍കോട് എന്ന വിലാസത്തില്‍ ലഭിക്കണം.
ടെണ്ടര്‍ ക്ഷണിച്ചു
കാസര്‍കോട് സി പി സി ആര്‍ ഐ യില്‍ വിവിധ നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തുന്നതിന്  രജിസ്റ്റേര്‍ഡ് കോണ്‍ട്രാക്ടര്‍മാരില്‍ നിന്നും ഏജന്‍സികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ മെയ് 23 നകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cpcri.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
മെയ്ദിന കായികമേള
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ തൊഴില്‍ വകുപ്പിന്റെയും ട്രേഡ് യൂണിയനുകളുടെയും സഹകരണത്തോടെ മെയ്ദിന കായികമേള  മെയ് 1ന് രാവിലെ 10 മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കും. 100 മീറ്റര്‍, 200 മീറ്റര്‍, ലോഗ് ജംപ്, ഷോട്ട് പുട്ട്, കമ്പവലി എന്നീയിനങ്ങളില്‍ സ്ത്രീകള്‍ക്കും , പുരുഷന്‍മാര്‍ക്കും മത്സരങ്ങളുണ്ട്.  വിജയികള്‍ക്ക് കാഷ്‌പ്രൈസുകള്‍ സമ്മാനിക്കും   യാത്രാബത്തയും നല്‍കും. അംഗീകൃത തൊഴിലാളികളാണെന്ന തിരിച്ചറിയല്‍ കാര്‍ഡ് സഹിതം മുഴുവന്‍ തൊഴിലാളികളും മത്സരങ്ങളില്‍ പങ്കെടുക്കണം.
ചിത്രരചന മത്സരം
പെരിയ സര്‍ക്കാര്‍ പോളിടെക്‌നിക്കില്‍  ഈ മാസം 30 ന്  രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ വിവിധ വിഭാഗങ്ങളിലെ  സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി  ചിത്രരചന മത്സരങ്ങള്‍ സംഘടിപ്പിക്കും.  താല്‍പര്യമുളളവര്‍ ആവശ്യമായ വസ്തുക്കള്‍ സഹിതം  രാവിലെ 9.30 ന്  ഓഫീസില്‍ ഹാജരാകണം.  വിശദവിവരങ്ങള്‍ക്ക് 8129296768, 9495186935 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക.
ആരോഗ്യ ഇന്‍ഷൂറന്‍സ് ഫോട്ടോ എടുക്കല്‍
സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് (ആര്‍ എസ് ബി വൈ-ചിസ്) പദ്ധതി സ്മാര്‍ട്ട് കാര്‍ഡ് ഫോട്ടോ എടുക്കല്‍ കിനാനൂര്‍-കരിന്തളം, വെസ്റ്റ് എളേരി,  പിലിക്കോട്, കളളാര്‍, പനത്തടി, ചെറുവത്തൂര്‍ പഞ്ചായത്തുകളില്‍ വിവിധ തീയതികളില്‍ നടക്കും.
കിനാനൂര്‍-കരിന്തളം പഞ്ചായത്തില്‍ ഇന്ന് (28) കിനാനൂര്‍ ജി എല്‍ പി  സ്‌കൂള്‍, കീഴ്മാല ജി എല്‍ പി  സ്‌കൂള്‍, നാളെ (29) കീഴ്മാല ജി എല്‍ പി  സ്‌കൂള്‍,  കാസിനോ ഓഡിറ്റോറിയം-വെളളരിക്കുണ്ട്, സി ഡി എസ് ഹാള്‍-കോയിത്തട്ട, 30 ന് കിനാനൂര്‍ ജി എല്‍ പി  സ്‌കൂള്‍, സി ഡി എസ് ഹാള്‍-കോയിത്തട്ട,
കാട്ടിപ്പൊയില്‍  നെല്ലിയടുക്കം എ യു പി സ്‌കൂള്‍, മെയ് ഒന്നിന് കിനാനൂര്‍ ജി എല്‍ പി  സ്‌കൂള്‍,     സി ഡി എസ് ഹാള്‍-കോയിത്തട്ട, ബിരിക്കുളം എ യു പി സ്‌കൂള്‍ എന്നിവിടങ്ങളിലുമാണ് ഫോട്ടോ എടുക്കുന്നത്.
വെസ്റ്റ് എളേരി പഞ്ചായത്തില്‍  ഇന്ന് (28)നര്‍ക്കിലകാട് സ്‌കൂള്‍, പഞ്ചായത്ത് ഹാള്‍ -ഭീമനടി, നാളെ (29) കുന്നുംകൈ സ്‌കൂള്‍, കമ്മാടം അമ്പലം ഹാള്‍, മൗക്കോട് സ്‌കൂള്‍, 30 ന്  പറമ്പ സ്‌കൂള്‍, പുങ്ങംചാല്‍ സുബ്രഹ്മണ്യ കോവില്‍ ആഡിറ്റോറിയം എന്നിവിടങ്ങളിലും പിലിക്കോട് പഞ്ചായത്തില്‍  ഇന്ന് (28) എം ആര്‍ എസ് സ്‌കൂള്‍, കാലിക്കടവ് വയോജന കേന്ദ്രം, നാളെ (29) കൈരളി ഗ്രന്ഥാലയം-വെളളപ്പൊയില്‍, വിജ്ഞാന വായനശാല മാണിയാട്ട്,  മെയ് ഒന്നിന് കാലിക്കടവ് വയോജന കേന്ദ്രം എന്നിവിടങ്ങളിലും കളളാര്‍ പഞ്ചായത്തില്‍  ഈ മാസം 30 ന്  കളളാര്‍പഞ്ചായത്ത് ഹാളിലും പനത്തടി പഞ്ചായത്തില്‍  ഈ മാസം 30 ന് ബളാംതോട് മില്‍മ ഹാള്‍, പാണത്തൂര്‍ പഞ്ചായത്ത് ഹാള്‍ എന്നിവിടങ്ങളിലും ചെറുവത്തൂര്‍ പഞ്ചായത്തില്‍  മെയ് ഒന്നിന്  ചെറുവത്തൂര്‍ പഞ്ചായത്ത് ഹാളിലുമാണ് ഫോട്ടോ എടുക്കുന്നത്‌

KCN

more recommended stories